Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാല്‍സംഗം; 26 കാരന്റെ നില ഗുരുതരം, പുരുഷന്‍മാര്‍ക്കും രക്ഷയില്ല!!

തെക്കന്‍ ഡല്‍ഹിയിലെ ഗോവിന്ദ്പുരിയിലുള്ള 26 കാരനെയാണ് നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തത്.

ദില്ലി: ഡല്‍ഹിയിലെ മങ്കിപാര്‍ക്കില്‍ യുവാവ് ക്രൂരമായ പീഡനത്തിന് ഇരയായി. തെക്കന്‍ ഡല്‍ഹിയിലെ ഗോവിന്ദ്പുരിയിലുള്ള 26 കാരനെയാണ് നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.

പ്രതികളെ കുറിച്ച് യുവാവിന് അറിയാം. ഇതുസംബന്ധിച്ച് യുവാവ് നല്‍കിയ മൊഴി പോലിസ് രേഖപ്പെടുത്തി. പ്രതികള്‍ മണിക്കൂറുകള്‍ക്കകം വലയിലാവുമെന്ന് മുതിര്‍ന്ന പോലിസ് ഓഫിസര്‍ പറഞ്ഞു.

മൂന്ന് പേരെ യുവാവിന് അറിയില്ല

തന്നെ പീഡിപ്പിച്ച ഒരാളെ യുവാവ് നേരത്തെ കണ്ടിട്ടുണ്ട്. മറ്റു മൂന്ന് പേരെ സംഭവം നടന്ന ദിവസമാണ് കാണുന്നത്. എല്ലാവരെ കുറിച്ചും ഇര പോലിസിന് വ്യക്തമായ ചിത്രം കൊടുത്തിട്ടുണ്ട്.

കല്ലുകൊണ്ട് തലക്കടിച്ചു

ജനുവരി 29നാണ് പീഡനം നടന്നത്. നാല് പേര്‍ ചേര്‍ന്ന് യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്തി പ്രകൃതി വിരുദ്ധമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. എതിര്‍ത്ത യുവാവിനെ അവര്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി കല്ലു കൊണ്ട് തലക്കടിച്ച് മുറിവേല്‍പ്പിച്ചു.

പ്രകൃതി വിരുദ്ധ കുറ്റകൃത്യം

മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം നാല് പേരും സ്ഥലം വിടുകയായിരുന്നു. യുവാവ് വിവരം പോലിസിനെ അറിയിക്കുകയും പോലിസ് ഇയാളെ എയിംസിലെ ട്രോമ സെന്ററില്‍ എത്തിക്കുകയുമായിരുന്നു. പ്രതികള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 വകുപ്പ് (പ്രകൃതി വിരുദ്ധ കുറ്റകൃത്യം) പ്രകാരം കേസെടുത്തിട്ടുണ്ട്.

മദ്യമാണ് പ്രശ്‌നമെന്ന് പോലിസ്

പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലിസ് അറിയിച്ചു. യുവാവ് അപകടനില തരണം ചെയ്തുവരികയാണ്. പ്രതികള്‍ മദ്യത്തിനടിമപ്പെട്ടാണ് ക്രൂരത ചെയ്തതെന്നാണ് പോലിസ് സംശയിക്കുന്നത്.

യുവാവിനെ കുറിച്ച്

തുഗ്ലക്കാബാദ് എക്‌സ്ഷന്‍ഷനിലാണ് യുവാവ് താമസം. ഇയാളുടെ പിതാവ് ഒരു കട നടത്തുകയാണ്. സംഗം വിഹാറിലുള്ള അമ്മായിയുടെ വീട്ടിലേക്ക് സംഭവ ദിവസം രാത്രി ഒമ്പതു മണിക്ക് പോകവെയാണ് പ്രതികള്‍ പിടികൂടിയത്. ഒരാളെ പ്രതിക്കറിയാം. ഇയാള്‍ വിളിച്ചതു കേട്ടാണ് നിന്നത്. ഈ സമയം മറ്റുള്ളവര്‍ പിന്നിലൂടെ എത്തി പിടിക്കുകയായിരുന്നു.

പുരുഷനും രക്ഷയില്ല

പീഡന വാര്‍ത്ത ഡല്‍ഹിയില്‍ പുതുമയല്ലെങ്കിലും സ്ത്രീകളാണ് എപ്പോഴും ഇരകളാക്കപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ സംഭവത്തില്‍ പുരുഷനാണ് പീഡിപ്പിക്കപ്പെട്ടത്. മദ്യപരുടെ ആക്രമണം വര്‍ധിച്ചുവരുന്നതാണ് പോലിസ് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+