ഹോളി ആഘോഷം, 5യുവാക്കള്‍ മുങ്ങി മരിച്ചു

മരിച്ച അഞ്ച് യുവാക്കളും സുഹൃത്തുക്കളാണ്. ഹോളി ആഘോഷത്തെത്തുടര്‍ന്ന് മദ്യപിച്ച് ലക്കുകെട്ടാണ് യുവാക്കള്‍ യമുനാ നദിയില്‍ കുളിയ്ക്കാനനെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് കാല്‍ വഴുതി നദിയിലേയ്ക്ക് ഇവരില്‍ ഒരാള്‍ വീണു. ഇയാളെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവര്‍ക്കും ജീവന്‍ നഷ്ടമായത്.
ധീരജ്(23), റോബിന്‍ (23), യോഗേഷ് (23) സുരേഷ്(24), പ്രവീണ്‍ (25) എന്നിവരാണ് നദിയിലെ ഒഴുക്കില്‍ പെട്ട്് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അഞ്ച് പേരെയും കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ യുവാക്കള്‍ മരിച്ചു.












Click it and Unblock the Notifications