എത്തിയത് മുറിവ് കെട്ടി വെയ്ക്കണമെന്ന് പറഞ്ഞ്; ഡൽഹിയിൽ ഡോക്ടറെ വെടിവെച്ച് കൊന്ന് കൗമാരക്കാർ
ഡൽഹി: ഡൽഹിയിലെ ജയ്ത്പൂരിലെ സ്വകാര്യ നഴ്സിംഗ് ഹോമിൽ 55കാരനായ ഡോക്ടർ വെടിയേറ്റ് മരിച്ചു. ബുധനാഴ്ചയാണ് സംഭവം ജാവേദ് അക്തർ എന്ന ഡോക്ടറാണ് മരണപ്പെട്ടത് എന്നാണ് വിവരം. രാത്രി ഏറെ വൈകിയാണ് രണ്ട് കൗമാരക്കാർ ആശുപത്രിയിൽ എത്തിയത്. അവരിൽ ഒരാൾ തന്റെ കാൽവിരലിന് പരിക്കേറ്റിരിക്കുകയാണെന്നും ഡ്രസ് ചെയ്യണമെന്നും പറഞ്ഞു.
മുറിവ് കെട്ടിയ ശേഷം കൗരമാരക്കാര് യുനാനി മെഡിസിൻ പ്രാക്ടീഷണറായ ഡോക്ടർ ജാവേദിന്റെ ക്യാബനിലേക്ക് പോയി. മിനിറ്റുകൾക്കകം ഡോക്ടറുടെ ക്യാബിനകത്ത് നിന്ന് വെടിയൊച്ച കേട്ടു. ജീവനക്കാർ ഡോക്ടറുടെ ക്യാബനിലേക്ക് ഓടിച്ചെന്ന് നോക്കിയപ്പോൾ തലയിൽ നിന്ന് രക്തം വാർന്ന അവസ്ഥയിലായിരുന്നു ഡോക്ടർ.

പ്രതികൾക്ക് 16 ഓ 17 ഓ വയസ്സ് പ്രായമേ ഉണ്ടാവൂ എന്നാണ് ആശുപത്രിയിലെ ജീവനക്കാര് പോലീസിനോട് പറഞ്ഞത്. ഇത് ലക്ഷ്യം വെച്ചുശ്ശ കൊലപാതകമായിരിക്കാമെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ തിരിച്ചറിയാൻ ആശുപത്രിക്കുള്ളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.
കാെൽക്കത്തയിലെ ജീ കാർ ആശുപത്രിയിൽ നൈറ്റ് ഷിഫ്റ്റിലായിരുന്ന ഒരു ഡോക്ടറെ ഹോസ്പിറ്റലിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് രണ്ട് മാസം തികയുന്നതിന് മുൻപാണ് സംഭവം. കൊൽക്കത്തയിലെ സംഭവത്തിന് പിന്നാലെ ഡ്യൂട്ടിയിൽ ഉള്ള ഹെൽത്ത് കെയർ ജീവനക്കാരുടെ സുരക്ഷ ആവശ്യപ്പെട്ട് രാജ്യവ്യാകമായി ഡോക്ടർമാർ പ്രതിഷേധം നടത്തി.












Click it and Unblock the Notifications