1 വര്‍ഷംകൊണ്ട് മെഡിക്കല്‍ കോളേജ് പണിതു; റെക്കോര്‍ഡ് വേഗത്തില്‍ ആം ആദ്മി സര്‍ക്കാര്‍
ദില്ലി: രാജ്യത്തെ മറ്റേതു സര്‍ക്കാരിനെക്കാളും വേഗത്തിലും, അഴിമതി രഹിതവുമാണ് ദില്ലിയിലെ ആം ആദ്മി സര്‍ക്കാര്‍. വികസന പ്രവര്‍ത്തികളിലെ റെക്കോര്‍ഡ് വേഗവും, ചെലവു ചുരുക്കലും, പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പദ്ധതികളും ആം ആദ്മി സര്‍ക്കാരിനെ മറ്റു സര്‍ക്കാരുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാക്കുന്നു.
'സബ്സെ തേജ്' (ഏറ്റവും വേഗത്തില്‍) എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തന്നെ വിശേഷിപ്പിക്കുന്ന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തി ഞായറാഴ്ച മറ്റൊരു നാഴികക്കല്ലുകൂടി താണ്ടിയിരിക്കുകയാണ്. കേവലം ഒരു വര്‍ഷം കൊണ്ട് 100 മെഡിക്കല്‍ സീറ്റുകളുള്ള അത്യാധുനിക മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

60 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നടത്തിപ്പില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. ആവശ്യമായ മെഡിക്കല്‍ കോളേജുകള്‍ വീണ്ടും പണിയുമെന്നും കെജ് രിവാള്‍ വ്യക്തമാക്കി. ഡോ. ബാബ സാഹേബ് അംബേദ്കര്‍ മെഡിക്കല്‍ കോളേജ് എന്ന് പേരിട്ടിരിക്കുന്ന കോളേജില്‍ ഉടന്‍ അധ്യയനവും ചികിത്സയും ആരംഭിക്കും.
ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 1000 ക്ലിനിക്കുകളും (മൊഹല്ല ക്ലിനിക്ക്) ആരംഭിക്കുമെന്ന് കെജ്രിവാള് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 100 ക്ലിനിക്കുള്‍ ആരംഭിച്ചിട്ടുണ്ട്. 60 വര്‍ഷത്തിനിടയില്‍ ഉണ്ടായ ക്ലിനിക്കുകളേക്കാള്‍ അധികമാണത്. 1000 എണ്ണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അത്തരത്തിലൊന്ന് ലോകത്തുതന്നെ ആദ്യമായിരിക്കുമെന്നും മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications