കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1 വര്‍ഷംകൊണ്ട് മെഡിക്കല്‍ കോളേജ് പണിതു; റെക്കോര്‍ഡ് വേഗത്തില്‍ ആം ആദ്മി സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ മറ്റേതു സര്‍ക്കാരിനെക്കാളും വേഗത്തിലും, അഴിമതി രഹിതവുമാണ് ദില്ലിയിലെ ആം ആദ്മി സര്‍ക്കാര്‍. വികസന പ്രവര്‍ത്തികളിലെ റെക്കോര്‍ഡ് വേഗവും, ചെലവു ചുരുക്കലും, പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പദ്ധതികളും ആം ആദ്മി സര്‍ക്കാരിനെ മറ്റു സര്‍ക്കാരുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാക്കുന്നു.

'സബ്‌സെ തേജ്' (ഏറ്റവും വേഗത്തില്‍) എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്നെ വിശേഷിപ്പിക്കുന്ന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തി ഞായറാഴ്ച മറ്റൊരു നാഴികക്കല്ലുകൂടി താണ്ടിയിരിക്കുകയാണ്. കേവലം ഒരു വര്‍ഷം കൊണ്ട് 100 മെഡിക്കല്‍ സീറ്റുകളുള്ള അത്യാധുനിക മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

 arvind-kejriwal

60 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നടത്തിപ്പില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. ആവശ്യമായ മെഡിക്കല്‍ കോളേജുകള്‍ വീണ്ടും പണിയുമെന്നും കെജ് രിവാള്‍ വ്യക്തമാക്കി. ഡോ. ബാബ സാഹേബ് അംബേദ്കര്‍ മെഡിക്കല്‍ കോളേജ് എന്ന് പേരിട്ടിരിക്കുന്ന കോളേജില്‍ ഉടന്‍ അധ്യയനവും ചികിത്സയും ആരംഭിക്കും.

ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 1000 ക്ലിനിക്കുകളും (മൊഹല്ല ക്ലിനിക്ക്) ആരംഭിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 100 ക്ലിനിക്കുള്‍ ആരംഭിച്ചിട്ടുണ്ട്. 60 വര്‍ഷത്തിനിടയില്‍ ഉണ്ടായ ക്ലിനിക്കുകളേക്കാള്‍ അധികമാണത്. 1000 എണ്ണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അത്തരത്തിലൊന്ന് ലോകത്തുതന്നെ ആദ്യമായിരിക്കുമെന്നും മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.

English summary
Delhi aam aadmi govt build medical college within one year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X