കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടമുണ്ടായി 12 മണിക്കൂര്‍ സഹായമില്ലാതെ റോഡില്‍ കിടന്നു; വെള്ളം കൊടുത്തയാള്‍ ബാഗ് മോഷ്ടിച്ചു

തിരക്കേറിയ റോഡുകളില്‍ അപകടമുണ്ടായാല്‍ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: തിരക്കേറിയ റോഡുകളില്‍ അപകടമുണ്ടായാല്‍ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥ പലപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. ഒട്ടേറെപേര്‍ തക്കസമയത്ത് ചികിത്സകിട്ടാതെ മരിക്കാന്‍ ഇത് ഇടയാക്കുകയും ചെയ്തു. സമാനമായ സംഭവം കഴിഞ്ഞദിവസം രാജ്യതലസ്ഥാനമായ ദില്ലിയിലും അരങ്ങേറി. അപകടമുണ്ടായി 12 മണിക്കൂറോളമാണ് യുവാവ് റോഡില്‍ സഹായമില്ലാതെ കിടന്നത്.

കശ്മീരി ഗേറ്റിന് സമീപം കാറിടിച്ചാണ് നരേന്ദര്‍ കുമാര്‍ എന്നയാള്‍ വീണുകിടന്നത്. എന്നാല്‍ ഇയാളെ സഹായിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ചിലര്‍ വാഹനം നിര്‍ത്തിനോക്കിയെങ്കിലും സഹായം അഭ്യര്‍ഥിച്ചതോടെ സ്ഥലം വിട്ടതായി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് പറഞ്ഞു. ഇയാള്‍ക്ക് നട്ടെല്ലിന് സാരമായി പരിക്കേറ്റതായാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.

21-1445400627-thief10-19-1503113842.jpg -Properties

വൈകിട്ടോടെയാണ് അതിവേഗതയിലെത്തിയ കാറിടിക്കുന്നത്. കാറിടിച്ച് തെറിച്ചുവീണ നരേന്ദറിനെ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. അതേസമയം, പുറമെ പൊട്ടലില്ലാത്തതിനാല്‍ രക്തംവാര്‍ന്നുപോയില്ല. രക്തം പുറത്തുകാണാത്തതിനാല്‍ പലരും താന്‍ മദ്യപിച്ച് വീണതാണെന്ന് തെറ്റിദ്ധരിച്ചതായി ഇയാള്‍ പറഞ്ഞു.

ഇതിനിടെ ഒരാള്‍ രക്ഷിക്കാനെന്ന വ്യാജേനയെത്തി വെള്ളം തരികയും സമീപമുണ്ടായ ബാഗുമായി കടന്നുകളയുകയും ചെയ്തു. പിറ്റേദിവസം രാവിലെയാണ് പോലീസ് എത്തിയ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നത്. 2016 ഓഗസ്തില്‍ ദില്ലി നഗരമധ്യത്തില്‍ റിക്ഷാ ഡ്രൈവര്‍ അപകടത്തില്‍പ്പെട്ട് 90 മിനിറ്റോളം റോഡില്‍ കിടന്നത് വാര്‍ത്തയായിരുന്നു. രക്തംവാര്‍ന്ന യുവാവിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

English summary
Delhi accident victim cried for help for 12 hrs, man offered water but stole bag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X