പ്രമുഖ ഹോട്ടലിലെ ജീവനക്കാരിയെ മാനേജര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച; സിസിടിവി ദൃശ്യം പുറത്ത്
ഹോട്ടല്‍ ജീവനക്കാരിയെ മാനേജര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
ദില്ലി: ദില്ലി എയറോസിറ്റി ഹോട്ടലിലെ ജീവനക്കാരിയെ സെക്യൂരിറ്റി മാനേജര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മുപ്പത്തിമൂന്നുകാരിയാണ് പോലീസില്‍ പരാതിപ്പെട്ടത്. ഹോട്ടല്‍ മാനേജര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവതിയെ പിരിച്ചുവിട്ടതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പോലീസ് കണ്ടെടുത്തു.
കഴിഞ്ഞമാസം യുവതിയുടെ പിറന്നാള്‍ ദിവസമായിരുന്നു മാനേജരുടെ പീഡനശ്രമം. വിവാഹിതയായ യുവതിയോട് പിറന്നാള്‍ സമ്മാനം തരാമെന്ന് മാനേജര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാല്‍, നേരത്തെയും മോശം അനുഭവമുള്ളതിനാല്‍ യുവതി അത് നിരസിച്ചു. ഇതോടെ ജീവനക്കാരിയുടെ സാരിയില്‍ പിടിച്ചുവലിക്കുകയായിരുന്നു. മറ്റു പുരുഷ സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍വെച്ചായിരുന്നു ഇത്.

സംഭവത്തിന് പിന്നാലെ യുവതി ഹോട്ടലില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെ കാറില്‍ പിന്തുടര്‍ന്നെന്നും പരാതിയുണ്ട്. ഇതേക്കുറിച്ച് ഹോട്ടലിലെ എച്ച്ആര്‍ മാനേജര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, പരാതി പരിശോധിക്കുകയോ നടപടിയെടുക്കുകയോ ചെയ്യുന്നതിനുപകരം പരാതിക്കാരിയെ ഹോട്ടല്‍ പിരിച്ചുവിടുകയായിരുന്നു.
കേസില്‍ നിര്‍ണായക തെളിവായ സിസിടിവി ദൃശ്യം കണ്ടെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. കേസ് അന്വേഷിക്കുകയാണെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് പോലീസിന്റെ പ്രതികരണം. ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ആയതുകൊണ്ടുതന്നെ പോലീസിന് സമ്മര്‍ദ്ദമുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications