ദല്‍ഹിയില്‍ വായു മലിനീകരണം അതിതീവ്രമായി; സ്കൂളുകള്‍ക്ക് അവധി, ജാഗ്രതാ നിര്‍ദേശം
ന്യൂദല്‍ഹി: ദല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം അതിതീവ്ര വിഭാഗത്തില്‍ തുടരുന്നു. അതിശൈത്യത്തോടൊപ്പം അന്തരീക്ഷ മലിനീകരണവും തലസ്ഥാന നഗരിയില്‍ രൂക്ഷമാകുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് അനുസരിച്ച് മൊത്തം വായു ഗുണനിലവാര സൂചിക (എക്യുഐ) 346 ആണ്. ലോധി റോഡ്, ജഹാംഗീര്‍പുരി, ആര്‍കെ പുരം, ഐജിഐ എയര്‍പോര്‍ട്ട് (ടി3) മേഖലകളിലെ വായുവിന്റെ ഗുണനിലവാരം യഥാക്രമം 438, 491, 486, 473 എന്നിങ്ങനെയാണ്.
ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ലോധി റോഡ് പ്രദേശത്ത് വെള്ളം തളിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സെക്ടര്‍ 62, സെക്ടര്‍ 1, സെക്ടര്‍ 116 എന്നിവിടങ്ങളിലെ എക്യുഐ 'തീവ്ര' വിഭാഗത്തിലെത്തി. ദല്‍ഹിയിലെ പ്രാഥമിക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനും അത്യാവശ്യമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടിട്ടുണ്ട്.

'മലിനീകരണം വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ശ്വാസതടസമുള്ള രോഗികളുടെ എണ്ണം വര്‍ധിച്ചു. ചുമ, ജലദോഷം, കണ്ണില്‍ നീര്, പ്രകോപനം, ശ്വസന പ്രശ്നങ്ങള്‍ എന്നിവയുള്ള കൂടുതല്‍ ആളുകള്‍ ഉണ്ട്. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ഇത് ബാധിക്കുന്നു.മാസ്ക് ധരിച്ച് ആവശ്യമുള്ളപ്പോള്‍ മാത്രം പുറത്തിറങ്ങേണ്ട സമയമാണിത്,' അപ്പോളോ ഹോസ്പിറ്റല്‍ ഡോ. നിഖില്‍ മോദി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
വാഹനങ്ങള്‍ വഴിയുണ്ടാകരുന്ന മലിനീകരണം കുറയ്ക്കുന്നതിന് സര്‍ക്കാര്‍ 'റെഡ് ലൈറ്റ് ഓണ്‍ ഗാഡി ഓഫ്' കാമ്പെയ്ന് ആരംഭിച്ചു. പൊതുഗതാഗതം വര്‍ധിപ്പിക്കുന്നതിന് 1000 സ്വകാര്യ സിഎന്‍ജി ബസുകള്‍ വാടകയ്ക്കെടുക്കും. കൃഷിയിടങ്ങളില്‍ തീ ആളിപ്പടരുകയും പ്രതികൂല കാലാവസ്ഥ തുടരുകയും ചെയ്യുന്നതിനാല്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ദല്‍ഹി-എന്‍സിആര്‍ മേഖലയില്‍ മലിനീകരണ തോത് കുത്തനെ ഉയരുമെന്നാണ് വിദ്ഗധര്‍ വിലയിരുത്തുന്നത്.
പഞ്ചാബിലും ഹരിയാനയിലും കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നത് വര്‍ധിച്ചത് ദല്‍ഹിയില്‍ മലിനീകരണം ക്രമാതീതമായി ഉയരുന്നതിന് ഇടയാക്കിയതായി ദല്‍ഹി മലിനീകരണ നിയന്ത്രണ സമിതി പറഞ്ഞു. അതേസമയം കുതിച്ചുയരുന്ന മലിനീകരണ തോത് കുട്ടികളിലും മുതിര്‍ന്നവരിലും ആസ്ത്മ, ശ്വാസകോശ പ്രശ്നങ്ങള്‍ എന്നിവയെ കൂടുതല്‍ വഷളാക്കുമെന്ന് മെഡിക്കല്‍ പ്രൊഫഷണലുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒക്ടോബര്‍ മാസത്തിലെ ഏറ്റവും മോശം വായുനിലവാരമാണ് ഇക്കഴിഞ്ഞ മാസം ദല്‍ഹി അഭിമുഖീകരിച്ചത്. ശ്വസനവ്യവസ്ഥയില്‍ ആഴത്തില്‍ തുളച്ചുകയറാന്‍ കഴിവുള്ള സൂക്ഷ്മകണികകള്‍ സുരക്ഷിത പരിധിയായ 60 മൈക്രോഗ്രാം ക്യൂബിക് മീറ്ററിനേക്കാള്‍ ഏഴ് മടങ്ങ് വരെ വര്‍ധിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications