• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം കടുക്കുന്നു, ബി 6 പദ്ധതിയുമായി കേന്ദ്രസർക്കാർ

  • By Ankitha

ദില്ലി: രാജ്യ തലസ്ഥാനമായ ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. മലിനീകരണത്തിന്റെ തോത് കുറയ്ക്കാനായി പുതിയ മാർഗവുമായി കേന്ദ്ര സർക്കാർ. അടുത്ത വർഷം ഏപ്രിൽ 1 മുതൽ ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധന പദ്ധതി ആരംഭിക്കാനാണ് നീക്കം. 2020 ഓടെ ബിഎസ് 6 ഇന്ധം ദില്ലിയിൽ ആവിഷ്കരിക്കാനായിരുന്നു കേന്ദ്രസർക്കാർ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെയാണ് പദ്ധതി വേഗം നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

അയോധ്യ വിഷയത്തിൽ ശ്രീ ശ്രീ , യോഗിയുമായി കൂടിക്കാഴ്ച നടത്തി, തീരുമാനത്തെ സ്വഗതം ചെയ്ത് യോഗി

ഇതിനായി ബിഎസ് 6 ഇന്ധനം ഉത്പാദിപ്പിക്കുന്ന എണ്ണ കമ്പനികളുമായി കേന്ദ്രം ചർച്ച ആരംഭിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഈ പദ്ധതി നടപ്പിലാക്കാൻ ചില ബുദ്ധിമുട്ടുകളുണ്ടെന്നുള്ള അഭിപ്രായം ഉയർന്നു വരുന്നുണ്ട്. ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനം നൽകുന്നതിനായി റിഫൈനറികളുടെ നിലവാരം ഉയർത്തേണ്ടതുണ്ട്. ഇതിനായി ഏകദേശം 60,000 കോടി ചെലവ് വരുമെന്നാണ് പ്രതിക്ഷീക്കുന്നത്. ഇപ്പോൾ ബിഎസ് 4 നിരവാരത്തിലുള്ള ഇന്ധങ്ങളാണ് ഉപയോഗിക്കുന്നത്. ബിഎസ് 5 ലേയ്ക്ക് പോകാതെ ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനം നടപ്പിലാക്കാനാണ് സർക്കാർ ഉദ്യേശിക്കുന്നത്. ഇതിനുള്ള തുടക്കമാണ് ദില്ലയിൽ .

 മലിനീകരണം കടുക്കുന്നു

മലിനീകരണം കടുക്കുന്നു

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം ദിനംപ്രതി രൂക്ഷമാകുകയാണ്. മലനീകരണ നിരക്ക് സുരക്ഷ ലെവലിൽ നിന്ന് ഏറെ ഉയർന്നതായാണ് റിപ്പോർട്ട്. കേന്ദ്ര മലനീകരണം ബോർഡിൽ എയർ ക്വളിറ്റി ഇൻഡക്സ് പ്രകരം കഴിഞ്ഞ ശനിയാഴ്ച 403 ആയിരുന്നു മലിനീകരണ തോത്. മലിനീകരണ തോത് ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ദില്ലിയിൽ തുടരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ വഴിയരുകിൽ മാലിന്യം കത്തിക്കുന്നതും കർശനമായി വിലക്കിയിട്ടുണ്ട്.

 അരോഗ്യ അടിയന്തരാവസ്ഥ

അരോഗ്യ അടിയന്തരാവസ്ഥ

അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു പ്രകാരം ജനങ്ങളോട് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും സ്കൂളുകൾ അടച്ചിടണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളുകൾ പൂട്ടിയിട്ടിരിക്കുകയായിരുന്നു. എന്നാൽ ഒരാഴ്ചയായി പൂട്ടിയിട്ടിരുന്ന സ്കൂളുകൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. അധ്യാപകരും വിദ്യാർഥികളും മാസ്ക്ക് ധരിച്ചാണ് സ്കൂളുകളിലെത്തുന്നത്.

 മഴപെയ്താൽ സാഹചര്യത്തിനു മാറ്റം

മഴപെയ്താൽ സാഹചര്യത്തിനു മാറ്റം

മഴപെയ്താൽ ഇപ്പോഴത്തെ സാഹചര്യത്തിന് മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്താൽ. ദില്ലിയിൽ രണ്ടു ദിവസത്തിനകം ചെറിയതോതിൽ മഴപെയ്യാനുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പുകപടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തോടൊപ്പം ഈർപ്പം നിറഞ്ഞ കാലവസ്ഥ കൂടിയായപ്പോഴാണ് സ്ഥിതി അതീവ ഗുരുതരമായത്.

വാഹന നിയന്ത്രണം

വാഹന നിയന്ത്രണം

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിൽ ഒറ്റ-ഇരട്ട അക്ക വാഹനം നിയന്ത്രണം വീണ്ടും പ്രാബല്യത്തിൽ കൊണ്ടു വരാൻ ദില്ലി സർക്കാർ തീരുമാനിച്ചിരുന്നു. നവംബർ 13 മുതൽ 17 വരെ വാഹന നിയന്ത്രണം ഏർപ്പെടുത്താനാൻ സർക്കാർ തീരുമാനിച്ചിരുന്നത്. വാഹനനിയന്ത്രണത്തിവ്‍ നിന്ന് സ്ത്രീകൾക്കും, സർക്കാർ ഉദ്യോഗസ്ഥർക്കും ഇരുചക്രയാത്രക്കാർക്കും നിയന്ത്രണത്തിൽ ഇളവ് കൊണ്ടു വരാൻ സർക്കാര‍ ശ്രമിച്ചിരുന്നു.

ഹരിത ട്രൈബ്യൂണലിന്റെ വിമർശനം

ഹരിത ട്രൈബ്യൂണലിന്റെ വിമർശനം

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദില്ലി സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനം.

ഒരു വർഷത്തെ സമയം ലഭിച്ചിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നാണ് ട്രൈബ്യൂണലിന്റെ വിമർശനം. വിഷയത്തിൽ സർക്കാർ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ട്രൈബ്യൂണൽ പറഞ്ഞു. സംസ്ഥാനത്തെ സംബന്ധിച്ച് ഇത് ഏറ്റവും പ്രധാനപ്പെട്ട വിഷയമാണെന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു.

English summary
The Government of India has been working improving the air quality in the country and while issues like fog and smog have been faced not only in Delhi but other cities across the country, it's now time to take some drastic measures.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X