കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താൻ ജിലേബി കഴിക്കുന്നതാണ് വായുമലിനീകരണത്തിന് കാരണമെങ്കിൽ ഇനി കഴിക്കുന്നേ ഇല്ല', ഗംഭീറിന്റെ മറുപടി

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാതെ ക്രിക്കറ്റ് മത്സരത്തിന് കമന്റേറ്ററായി പോയ ഗൗതം ഗംഭീറിനെ സോഷ്യല്‍ മീഡിയ കണക്കിന് ട്രോളുന്നുണ്ട്. ബിജെപി എംപിയായ ഗൗതം ഗംഭീര്‍ സ്റ്റേഡിയത്തില്‍ മറ്റ് താരങ്ങള്‍ക്കൊപ്പം ജിലേബി കഴിക്കുന്ന ചിത്രവും പുറത്ത് വന്നിരുന്നു. ഇതോടെ ദില്ലിക്ക് എംപിക്ക് നേരെ വിമര്‍ശന പെരുമഴയായി.

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും രൂക്ഷമായ മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് ഗൗതം ഗംഭീര്‍. താന്‍ ജിലേബി കഴിക്കുന്നതാണ് ദില്ലിയിലെ വായു മലിനീകരണത്തിന് കാരണമെങ്കില്‍ എന്നന്നേക്കുമായി ജിലേബി കഴിക്കുന്നത് അവസാനിപ്പിക്കാന്‍ തയ്യാറാണ് എന്നാണ് ഗൗതം ഗംഭീര്‍ പ്രതികരിച്ചിരിക്കുന്നത്.

mp

പത്ത് മിനിട്ടുകള്‍ക്കകം തന്നെ ആളുകള്‍ ട്രോള്‍ ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്. ദില്ലിയിലെ മലിനീകരണം കുറയ്ക്കാന്‍ ഈ അധ്വാനം ചെലവഴിച്ചിരുന്നുവെങ്കില്‍ ഇന്ന് ദില്ലിയിലെ ജനങ്ങള്‍ക്ക് ശ്വസിക്കാന്‍ ശുദ്ധവായു ലഭിക്കുമായിരുന്നു എന്നും ഗൗതം ഗംഭീര്‍ പ്രതികരിച്ചു. വെള്ളിയാഴ്ചയാണ് വായുമലീകരണം സംബന്ധിച്ച് പാര്‍ലമെന്ററി പാനല്‍ യോഗം ചേര്‍ന്നത്. എന്നാല്‍ ദില്ലി എംപിയായ ഗൗതം ഗംഭീര്‍ പോലും യോഗത്തിന് എത്തിയില്ല.

ഗംഭീര്‍ ജിലേബി കഴിക്കുന്ന ചിത്രം വൈറലായതിന് പിന്നാലെ ഗംഭീറിനെ കാണാനില്ല എന്നുളള പോസ്റ്ററുകള്‍ ദില്ലിയിലെമ്പാടും പ്രത്യക്ഷപ്പെട്ടു. കാണാനില്ല, ഇദ്ദേഹത്തെ കണ്ടവര്‍ ആരെങ്കിലും ഉണ്ടോ, അവസാനമായി ഇന്‍ഡോറില്‍ ജിലേബി കഴിക്കുന്നതായാണ് കണ്ടത്. ദില്ലി ഇദ്ദേഹത്തിനായുളള അന്വേഷണത്തിലാണ് എന്നാണ് പോസ്റ്ററുകളിലെ വാചകം. എന്നാല്‍ തന്റെ ജോലിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളെ ആം ആദ്മി പാര്‍ട്ടി അവരുടെ കഴിവില്ലായ്മ മറച്ച് പിടിക്കാന്‍ ഉപയോഗിക്കുകയാണെന്നാണ് ഗംഭീര്‍ കുറ്റപ്പടുത്തുന്നത്.

English summary
Delhi Air Pollution: Gautam Gambhir MP's reply to trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X