കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം, സുരക്ഷ ലെവലിൽ നിന്ന് ഉയർന്നു, പുതിയ മാർഗം സ്വീകരിക്കും

കേന്ദ്ര മലിനീകരണ ബോർഡിന്റെ കണക്കു പ്രകരം എയർ ക്വാളിറ്റി ഇൻഡക്സ് 460 എന്നാൽ ശനിയാഴ്ച അതിൽ 403 മാറിയിരുന്നു

  • By Ankitha
Google Oneindia Malayalam News

ദില്ലി: ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. അന്തരീക്ഷ മലിനീകരണ നിരക്ക് സുരക്ഷ ലെവലിൽ നിന്ന് ഏറെ ഉയർന്നതായി റിപ്പോർട്ട്. കേന്ദ്ര മലിനീകരണ ബോർഡിന്റെ കണക്കു പ്രകരം എയർ ക്വാളിറ്റി ഇൻഡക്സ് 460 എന്നാൽ ശനിയാഴ്ച അതിൽ 403 ആയിരുന്നു. ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് നിർമ്മണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. കൂടാതെ വഴിയരുകിൽ മാലിന്യം കത്തിക്കുന്നതും ഇഷ്ടിക നിർമ്മാണ ശാലകളുടെ പ്രവർത്തനങ്ങളും നിർത്തിവെയ്ക്കാൻ നിർദേശമുണ്ട്.

delhi

അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് ഉത്തരേന്ത്യയിലെ 30000 ഓളം സ്കൂളുകൾ അടിച്ചിട്ടിട്ടുണ്ട്. കൂടാതെ യുനൈറ്റഡ് എയർലൈൻസിന്റെ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഒറ്റ ഇരട്ട വാഹന നിയന്ത്രണം കൊണ്ടു വരുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ രംഗത്തെത്തിയിരുന്നു. മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണം ഫലപ്രദമായിരുന്നുവെന്ന് തെളിഞ്ഞാൽ മാത്രമേ നിയന്ത്രണം വീണ്ടും അനുവദിക്കുകയുള്ളുവെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. വരും ദിവസങ്ങളിൽ വീണ്ടും അന്തരീക്ഷ മലിനീകരണത്തിന്റെ തേത് വർധിക്കാനാണ് സാധ്യത.

 ദില്ലിയിൽ ആരോഗ്യ അടിയന്തരാവസ്ഥ

ദില്ലിയിൽ ആരോഗ്യ അടിയന്തരാവസ്ഥ

ദില്ലിയിൽ അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾ അടച്ചിടാനും ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഐഎംഎ നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് സ്കൂളുകൾ അടച്ചിടാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാൾ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ദില്ലിയിൽ സുരക്ഷ ജോലി നോക്കുന്ന ജവാന്മാർക്കു വേണ്ടി സിഐഎസ്എഫ് 9000 മാസ്ക്കുകൾ വിതരണം ചെയ്തിട്ടുണ്ട്.

നില ഗുരുതരം

നില ഗുരുതരം

ദിനംപ്രതി ദില്ലിയിലെ അന്തരീക്ഷ മലിനീകരണ തോത് കൂടിവരുകയാണെന്നു കേന്ദ്ര മലിനീകരണ ബോർഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുകപടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തോടൊപ്പം ഈർപ്പം നിറഞ്ഞ കാലവസ്ഥകൂടിയാകുമ്പോൾ വൈകുന്നേരം മുതൽ സ്ഥിതി അതീവ ഗുരുതരമായി മാറുകയാണ് ചെയ്യുന്നത്.. എയർ ക്വാളിറ്റി ഇൻഡക്സ് ലെവൽ 0-50 എന്ന നിലയിൽ തുടരുന്നതാണ് ഏറ്റവും നല്ലത്.51 മുതൽ 200 വരെ തൃപ്തികരവും. 101- 200 ലരെ സാമാന്യവും 201-300 വരെ മോശവും 401 നു മുകളിൽ ഗുരുതരവുമാണ്. എന്നാൽ ദില്ലിയിലെ ശനിയാഴ്ച ഇൻഡക്സ് ക്വാളിറ്റി 403 ആയിരുന്നു. 2014 ലെ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ അന്തരീക്ഷ മലനീകരണം നേരിടുന്നത് ദില്ലിയാണ്.

ഹരിത ട്രൈബ്യൂണലിന്റെ വിമർശനം

ഹരിത ട്രൈബ്യൂണലിന്റെ വിമർശനം

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദില്ലി സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനം. ഒരു വർഷത്തെ സമയം ലഭിച്ചിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നും ട്രൈബ്യൂണൽ വിമർശിച്ചു. സർക്കാരിന്റേത് നിരുത്തരവാദപരമായ നിലപാടാണെന്നും ട്രൈബ്യൂണൽ വിമർശിച്ചു. സംസ്ഥാനത്തെ സംബന്ധിച്ച് ഇത് ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ്. മലിന വായുവിലേയ്ക്കാണ് കുട്ടികളെ ഇറക്കി വിടുന്നതെന്നും സർക്കാർ ഓർക്കണമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.

ഒറ്റ-ഇരട്ട വാഹന നിയന്ത്രണം

ഒറ്റ-ഇരട്ട വാഹന നിയന്ത്രണം

സംസ്ഥാനത്ത് ഒറ്റ ഇരട്ട വാഹന നിയന്ത്രണം ഏർപ്പെടുത്താനുള്ള സർക്കാരിന്റെ നിലപാടിനെ ട്രൈബ്യൂണൽ രൂക്ഷമായി വിമർശിച്ചു. മലിനീകരണം നിയന്ത്രിക്കാൻ ഒറ്റ ഇരട്ട ആക്ക നമ്പർ വാഹന നിയന്ത്രണം കൊണ്ടുവരാൻ സുപ്രീം കോടതി ആവശ്യപ്പെട്ടില്ല. മുൻ കരുതൽ സ്വീകരിക്കാൻ മാത്രമാണ് കോടതി ആവശ്യപ്പെട്ടതെന്നും ട്രൈബ്യൂണൽ പറഞ്ഞു. കൂടാതെ ഒറ്റ- ഇരട്ട നിയന്ത്രണം സംബന്ധിച്ച് ട്രൈബ്യൂണലിന്റെ ഉത്തരവ് ഉണ്ടാകും വരെ വാഹന നിയന്ത്രണം പാടില്ലെന്നും ട്രൈബ്യൂണൽ അറിയിച്ചിട്ടുണ്ട്. എന്നാൽ ഒറ്റ - ഇരട്ട വാഹന നിയന്ത്രണം വലിയ തട്ടിപ്പാണെന്നു ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. പെതു ഫണ്ട് തട്ടിയെടുക്കാനുള്ള മാർഗമാണെന്നും സ്വാമി ആരോപിച്ചിരുന്നു .

നിർദേശം ലംഘിച്ചാൽ പിഴ

നിർദേശം ലംഘിച്ചാൽ പിഴ

ദില്ലിയിൽ മലിനീകരണം സൃഷ്ടിക്കാത്ത അവശ്യ സർവീസുകൾ തറന്ന്പ്രവർത്തിക്കാൻ ഹരിത ട്രൈബ്യൂണൽ അനുവദി നൽകിയിട്ടുണ്ട്. വിള കത്തിക്കൽ പോലുള്ള നടപടികൾ തുടർന്നാൽ പിഴ ഈടാക്കുമെന്നും ട്രൈബ്യൂണൽ അറിയിച്ചു . നിർദേശം ലംഘിക്കുന്ന കെട്ടിട നിർമ്മാതാക്കക്കളിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ചുമർത്താനും ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ദില്ലിയിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നും അറിയിച്ചിട്ടുണ്ട്.. പൊതു ഗതാഗതത്തിന്റെ ഉപയോഗം വർധിപ്പിക്കുമെന്നും ദില്ലി ഗതാഗതമന്ത്രി കൈലേഷ് ഗലോട്ട് പറഞ്ഞു.

English summary
The air quality index of the Central Pollution Control Board (CPCB) had a score of 460, as against Saturday’s 403. United Airlines has suspended all flights to Delhi from Newark until Monday due to the air quality and was offering alternatives to passengers booked on the route to India, the US airline said on its website.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X