കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് എയർ ഇന്ത്യാ വിമാനങ്ങൾ ലണ്ടനിലിറങ്ങാൻ സമ്മതിക്കില്ല: ഭീഷണി മുഴക്കി ഖലിസ്ഥാൻ ഭീകരർ!!

Google Oneindia Malayalam News

ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം. ഖലിസ്ഥാൻ തീവ്രവാദികളുടെ ഭീഷണിയെത്തുടർന്നാണ് നീക്കം. ദില്ലിയിൽ നിന്ന് പുറപ്പെടുന്ന രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ നാളെ ലണ്ടനിലെത്താൻ അനുവദിക്കില്ലെന്നാണ് ഖലിസ്താൻ ഭീകരരുടെ ഭീഷണി. സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയാണ് ഭീഷണിക്ക് പിന്നിലെന്നാണ് ദില്ലി പോലീസ് നൽകുന്ന വിവരം.

ട്രംപിൽ നിന്ന് അരിസോണ പിടിച്ചെടുത്ത് ബൈഡൻ, മിഷിഗണിലും മുന്നിൽ, ലീഡ് നിലയിൽ 270 കടന്നുട്രംപിൽ നിന്ന് അരിസോണ പിടിച്ചെടുത്ത് ബൈഡൻ, മിഷിഗണിലും മുന്നിൽ, ലീഡ് നിലയിൽ 270 കടന്നു

സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഭീകരരായ ഗുരുപത് വന്ത്സിംഗ് പന്നുവാണ് നിരവധി പേർക്ക് ഭീഷണി മുഴക്കിക്കൊണ്ട് ഫോൺ ചെയ്തിട്ടുള്ളതെന്നാണ് എയർപോർട്ട് ഡിസിപി രാജീവ് രഞ്ജൻ വ്യക്തമാക്കിയത്. നവംബർ അഞ്ചിന് ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന രണ്ട് എയർഇന്ത്യ വിമാനങ്ങൾ ലണ്ടനിൽ ലാൻഡ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് ഭീഷണിയിൽ പറയുന്നത്.

 flights2-159504

ഭീഷണി സന്ദേശം പുറത്തുവന്നതോടെ ദില്ലി പോലീസും വിമാനത്താവള അധികൃതരും എയർ ഇന്ത്യ, സിഐഎസ്എഫും അതീവ ജാഗ്രതയിലാണുള്ളത്. ദില്ലിയിലെ സിഖ് വിരുദ്ധ കലാപത്തിന്റെ 36ാമത് വാർഷിക ദിനമായ നവംബർ അഞ്ചിനാണ് ഖലിസ്ഥാനി ഭീകകരുടെ ഭീഷണി സന്ദേശം പുറത്തുവരുന്നത്.

English summary
Delhi airport on alert after Khalistani group threatens to interrupt two flight services to London
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X