കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജന്മാരെ കുരുക്കും, ദില്ലി വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങളിങ്ങനെ...

Google Oneindia Malayalam News

ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്തിനുള്ളിലേയ്ക്കുള്ള അനധികൃത പ്രവേശനം തടയുന്നതിന് പുതിയ നിര്‍ദ്ദേശങ്ങളുമായി ദില്ലി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ വിമാനയാത്രക്കാര്‍ക്ക് ഡിജിറ്റല്‍ ഫോട്ടോ ഉള്‍പ്പെട്ട തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വിമാനത്താവളത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ലോകത്ത് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പുവരുത്താന്‍ ഇത്തരമൊരു നടപടിയുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി രംഗത്തെത്തുന്നത്. തുര്‍ക്കിയിലെ ഇസ്താന്‍ബുളില്‍ യാത്രക്കാര്‍ ചമഞ്ഞെത്തിയവരായിരുന്നു ഭീകരാക്രമണം നടത്തിയത്. ഇത് ഇന്ത്യയിലെയും വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നീക്കം.

സുരക്ഷ

സുരക്ഷ

എയര്‍ലൈന്‍ ഡാറ്റാബേയ്‌സില്‍ അപ് ലോഡ് ചെയ്യുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും വിമാനത്താവളത്തിലെത്തുന്നവരുടെ മുഖവുമായി യോജിക്കുന്നുവെങ്കില്‍ മാത്രം പ്രവേശനം നല്‍കുന്ന സംവിധാനമാണ് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏര്‍പ്പെടുത്തുക.

ഏവിയേഷന്‍ ബ്യൂറോ

ഏവിയേഷന്‍ ബ്യൂറോ

ഇമിഗ്രേഷന്‍ നടപടികള്‍ക്കിടെ ഈ വര്‍ഷം 30തോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യുമ്പോള്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൈവശമുണ്ടായിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഏവിയേഷന്‍ ബ്യൂറോയുടെ നിര്‍ദ്ദേശം.

പരീക്ഷണാര്‍ത്ഥം

പരീക്ഷണാര്‍ത്ഥം

ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ ഉപയോഗിച്ചുവരുന്ന ഈ സംവിധാനം പരീക്ഷണാര്‍ത്ഥം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ഗെയിറ്റിന് സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്.

പദ്ധതിയുടെ ലക്ഷ്യം

പദ്ധതിയുടെ ലക്ഷ്യം

ലോകത്ത് വിമാനത്താവളങ്ങള്‍ക്ക് നേരെ വ്യാപകമായി ആക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ അനധികൃതമായി വിമാനത്താവളത്തിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നവരെ തടയുന്നതിന് വേണ്ടിയാണ് ഈ സംവിധാനം. യാത്രക്കാരെന്ന വ്യാജേന എത്തി ആക്രമണം നടത്താന്‍ പദ്ധതിയിടുന്നവരെ കുരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രവേശനം

പ്രവേശനം

ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരെക്കുറിച്ചുള്ള വിശദവിവരങ്ങളും ഫോട്ടോകളും വിമാനത്താവള അധികൃതര്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഈ വിവരങ്ങളും ഫോട്ടോകളുമായി ഒത്തുനോക്കിയായിരിക്കും ഭാവിയില്‍ യാത്രക്കാരെ വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുക.

ടിക്കറ്റ്

ടിക്കറ്റ്

യാത്രക്കാരുടെ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളും പരിശോധിച്ചാണ് നിലവില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിനുള്ളിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്. പ്രവേശന കവാടത്തില്‍വച്ച് ബാഗുകളോ മറ്റ് ലഗ്ഗേജുകളോ പരിശോധിക്കുന്ന കീഴ് വഴക്കം ഇപ്പോഴില്ല.

English summary
Delhi airport to set up facial recognition planned to stop illegal entry to the airport. Bureau of Civil Aviation Security asked Delhi airport to launch this facility to ensure security.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X