അജ്മീറിലേക്ക് പുതിയ ട്രെയിന്‍; 5 സ്റ്റോപ്പുകള്‍, ടിക്കറ്റ് നിരക്ക് കൈയ്യിലൊതുങ്ങും... അറിയാം വന്ദേ ഭാരത്

ന്യൂഡല്‍ഹി: ചരിത്ര സ്ഥലങ്ങളെ ബന്ധിപ്പിച്ച് പുതിയ ട്രെയിന്‍ സര്‍വീസ്. ഡല്‍ഹിയില്‍ നിന്നും അജ്മീറിലേക്കാണ് പുതിയ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. രാജസ്ഥാനിലക്കുള്ള ആദ്യ വന്ദേഭാരത് ട്രെയിന്‍ ആണിത്. കേരളത്തിനും വൈകാതെ വന്ദേ ഭാരത് ട്രെയിന്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിക്ക സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്. അജ്മീര്‍ ദര്‍ഗാ ശരീഫ്, ജയ്പൂര്‍ തുടങ്ങി രാജസ്ഥാനിലെ പ്രസിദ്ധമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും പുതിയ ഡല്‍ഹി-അജ്മീര്‍ ട്രെയിന്‍. വ്യാഴാഴ്ച മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. രാജ്യത്തെ 15ാം വന്ദേഭാരത് ട്രെയിന്‍ ആണിത് എന്നതും എടുത്തുപറയേണ്ടതാണ്.

a

അഞ്ച് സ്റ്റേഷനുകളാണ് ഈ ട്രെയിനിനുള്ളത്. ഡല്‍ഹി കന്റോണ്‍മെന്റ് സ്‌റ്റേഷന്‍, ഗുരുഗ്രാം, അല്‍വാര്‍, ജയ്പൂര്‍, അജ്മീര്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തും. 5.15 മണിക്കൂര്‍ ആണ് യാത്രയ്ക്ക് വേണ്ടി വരിക. ശതാബ്ദി എക്‌സ്പ്രസിന് 6.15 മണിക്കൂര്‍ വേണ്ടിടത്താണ് വന്ദേ ഭാരത് 5.15 മണിക്കൂര്‍ കൊണ്ട് എത്തുന്നത് എന്ന് ഓര്‍ക്കണം. അതായത് ശതാബ്ദി എക്‌സ്പ്രസിനേക്കാള്‍ ഒരു മണിക്കൂര്‍ കുറവാണ് വന്ദേഭാരതിന്.

ടിക്കറ്റ് നിരക്ക് ഇങ്ങനെ

ഇലക്ട്രിക് ലൈനില്‍ സര്‍വീസ് നടത്തുന്ന ആദ്യ സെമി ഹൈ സ്പീഡ് ട്രെയിന്‍ ആണ് അജ്മീര്‍-ഡല്‍ഹി വന്ദേഭാരത് (നമ്പര്‍- 20978). ഡല്‍ഹിയില്‍ നിന്ന് അജ്മീറിലേക്കുള്ള ടിക്കറ്റ് നിരക്ക് 1250 രൂപയാണ്. ഭക്ഷണത്തിന്റെ 308 രൂപയും ഇതില്‍പ്പെടും. എക്‌സിക്യൂട്ടീവ് ക്ലാസിന്റെ ടിക്കറ്റ് നിരക്ക് 2270 രൂപയാണ്. 369 രൂപ ഭക്ഷണത്തിന് വേണ്ടിയാണ്. ഭക്ഷണം വേണ്ട എന്നുള്ളവര്‍ ടിക്കറ്റെടുക്കുന്ന വേളയില്‍ സൂചിപ്പിച്ചാല്‍ നിരക്ക് കുറയും.

അതേസമയം, അജ്മീറില്‍ നിന്ന് തിരിച്ച് ഡല്‍ഹിയിലേക്ക് വരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് (20977) ടിക്കറ്റ് നിരക്ക് 1085 രൂപയാണ്. 142 രൂപ ഭക്ഷണത്തിന് വേണ്ടിയുള്ളതാണ്. ഈ ട്രെയിനിലെ എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2075 രൂപയാകും ടിക്കറ്റ് നിരക്ക്. 175 രൂപ ഭക്ഷണത്തിന് ഈടാക്കുന്നുണ്ട്. ആഴ്ചയില്‍ ആറ് ദിവസം ഈ ട്രെയിന്‍ സര്‍വീസ് നടത്തും. ബുധനാഴ്ച മാത്രം സര്‍വീസ് ഉണ്ടാകില്ല.

എപ്പോള്‍ അജ്മീറിലെത്തും

വൈകീട്ട് 6.40നാണ് ഡല്‍ഹിയില്‍ നിന്ന് അജ്മീറിലേക്കുള്ള ട്രെയിന്‍ പുറപ്പെടുക. അജ്മീറില്‍ നിന്ന് തിരിച്ച് ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ രാവിലെ 6.20നും പുറപ്പെടും. അജ്മീറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 7.50ന് ജയ്പൂരിലെത്തും. 9.35ന് അല്‍വാറിലും 11.15ന് ഗുരുഗ്രാമിലും 11.35ന് ഡല്‍ഹി കന്റോണ്‍മെന്റ് സ്‌റ്റേഷനിലുമെത്തും. ഓരോ സ്‌റ്റേഷനിലും 2 മിനുട്ടാണ് നിര്‍ത്തിയിടുക.

ഡല്‍ഹിയില്‍ നിന്ന് വൈകീട്ട് 6.40ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.55ന് അജ്മീറിലെത്തും. രാജസ്ഥാനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വേഗത്തില്‍ എത്താന്‍ സാധിക്കുംവിധത്തിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. പുഷ്‌കര്‍, അജ്മീര്‍ ദര്‍ഗ എന്നിവിടങ്ങളിലേക്ക് ഓരോ വര്‍ഷവും പതിനായിരങ്ങളാണ് എത്തുന്നത്. ഇവരെ കൂടി ലക്ഷ്യമിട്ടാണ് വന്ദേഭാരത് സര്‍വീസ്.

രാജസ്ഥാനിലേക്കുള്ള ആദ്യ വന്ദേഭാരത് ട്രെയിനാണിത്. രാജസ്ഥാനിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഇതൊരു മുതല്‍കൂട്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് പറഞ്ഞു. രണ്ടു മാസത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ആറാമത്തെ വന്ദേ ഭാരത് ട്രെനിയാണിത്. കഴിഞ്ഞ ദിവസം തമിഴ്‌നാടിനും വന്ദേഭാരത് അനുവദിച്ചിരുന്നു. കേരളത്തിന് വൈകാതെ ലഭിക്കുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+