കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ വീണ്ടും സസ്‌പെന്‍സ്.... രാഹുല്‍ ഗാന്ധിയുടെ അമ്പരിപ്പിക്കുന്ന പ്രസ്താവന ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വീണ്ടും സസ്‌പെന്‍സ് ഉണ്ടാക്കുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് വീണ്ടും ആകാംക്ഷ ഉണര്‍ത്തുന്നത്. അതേസമയം സഖ്യം യാഥാര്‍ത്ഥ്യമാകാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാള്‍ രാഹുല്‍ ഗാന്ധി സഖ്യത്തിനെതിരാണ് എന്നായിരുന്നു പറഞ്ഞിരുന്നത്.

കോണ്‍ഗ്രസിന്റെ മെല്ലെപ്പോക്കിനെ പാര്‍ട്ടിക്കുള്ളിലെ നേതാക്കള്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഉത്തരവാദിത്ത ബോധമില്ലാതെയാണ് കോണ്‍ഗ്രസിന്റെ പെരുമാറ്റമെന്നാണ് വിമര്‍ശനം. അതേസമയം ഷീലാ ദീക്ഷിത് ഉയര്‍ത്തുന്ന ശക്തമായ സമ്മര്‍ദമാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപനം നീളാന്‍ പ്രധാന കാരണം. എന്നാല്‍ പിസി ചാക്കോയുടെ ആവശ്യം സഖ്യം വേണമെന്നാണ്.

രാഹുലിന്റെ പ്രഖ്യാപനം

രാഹുലിന്റെ പ്രഖ്യാപനം

ആംആദ്മി പാര്‍ട്ടിയുമായി സഖ്യം വേണമെന്നാണ് ആവശ്യം. അതില്‍ യാതൊരു ആശയക്കുഴപ്പവും ഇല്ല. കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ഇതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത് രാഹുല്‍ സഖ്യത്തിന് സമ്മതിക്കുന്നില്ലെന്നായിരുന്നു.

കടുത്ത ഭിന്നത

കടുത്ത ഭിന്നത

എഎപിയുമായി കടുത്ത ഭിന്നതയാണ് കോണ്‍ഗ്രസിനുള്ളത്. ഷീലാ ദീക്ഷിത് ഇവിടെ ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ പിസി ചാക്കോയുടെ നേതൃത്വത്തിലുള്ള വിഭാഗം സഖ്യത്തിനായി ശക്തമായ പോരാട്ടമാണ് നടത്തുന്നത്. രാഹുല്‍ പിസി ചാക്കോയുമായും ഷീലാ ദീക്ഷിതുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ യോഗത്തിന് ശേഷം ഷീലാ ദീക്ഷിത് മൗനം പാലിക്കുകയാണ്.

സഖ്യം ഇങ്ങനെ

സഖ്യം ഇങ്ങനെ

ദില്ലിയിലെ ഏഴ് സീറ്റുകളില്‍ മൂന്ന് വീതം കോണ്‍ഗ്രസും എഎപിയും പങ്കിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു സീറ്റില്‍ പൊതു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുമാണ് നീക്കം. ഇത് യശ്വന്ത് സിന്‍ഹയാണെന്ന് സൂചനയുണ്ട്. നേരത്തെ ശത്രുഘ്‌നന്‍ സിന്‍ഹയെ മത്സരിപ്പിക്കാനിരുന്ന മണ്ഡലമാണിത്. അതേസമയം ഈ സീറ്റ് ന്യൂദില്ലി സീറ്റ് ആണെന്നും സൂചനയുണ്ട്. മീനാക്ഷി ലേഖിയാണ് ഇവിടത്തെ എംപി.

കെജ്രിവാളിന്റെ ആവശ്യം

കെജ്രിവാളിന്റെ ആവശ്യം

കെജ്രിവാള്‍ കോണ്‍ഗ്രസ് സഖ്യത്തിനായി രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്നായിരുന്നു ഇതിന് പകരം ചോദിച്ചത്. ഹരിയാനയില്‍ എഎപിക്ക് ശക്തിയുണ്ടെങ്കിലും കോണ്‍ഗ്രസ് സഖ്യത്തില്‍ കൂട്ടാന്‍ സാധ്യതയില്ല. ഇവിടെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ പോലും എഎപിക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. പഞ്ചാബില്‍ പ്രധാന പ്രതിപക്ഷമാണ് എഎപി. അവര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുക അസാധ്യമായ കാര്യമാണ്.

ശരത് പവാറിന്റെ ഇടപെടല്‍

ശരത് പവാറിന്റെ ഇടപെടല്‍

ശരത് പവാറിന്റെ ഇടപെടലാണ് സഖ്യം ഇപ്പോഴും സജീവമായി നിലനിര്‍ത്തുന്നത്. പവാരിനോട് ഗോവയിലും കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലിയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ തിരിച്ചടി ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും, അത് നികത്താനാണ് മറ്റ് സംസ്ഥാനങ്ങളിലും സഖ്യം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും കെജ്രിവാള്‍ പറയുന്നു. എന്നാല്‍ അജയ് മാക്കനും അഹമ്മദ് പട്ടേലും കൂടി രംഗത്തെത്തിയതോടെ സഖ്യത്തിനായി കോണ്‍ഗ്രസ് ശ്രമിക്കുമെന്നാണ് സൂചന.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബുന്ധേല്‍ഖണ്ഡ് പിടിക്കാന്‍ പ്രിയങ്ക, 4 സീറ്റുകള്‍ക്ക് പ്രാധാന്യം, മഹാസഖ്യം കണ്ണുവെച്ച സീറ്റുകള്‍ബുന്ധേല്‍ഖണ്ഡ് പിടിക്കാന്‍ പ്രിയങ്ക, 4 സീറ്റുകള്‍ക്ക് പ്രാധാന്യം, മഹാസഖ്യം കണ്ണുവെച്ച സീറ്റുകള്‍

English summary
delhi alliance still on rahul gandhis reply says it all
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X