കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കെജ്രിവാളിന് വീണ്ടും കരണത്തടി

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് വീണ്ടും മര്‍ദ്ദനം. ദില്ലിയിലെ സുല്‍ത്താന്‍ പുരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അജ്ഞാതനായ ഒരാള്‍ കെജ്രിവാളിന്റെ കരണത്ത് അടിച്ചത്. അടിച്ച ആളെ ആപ്പ് പ്രവര്‍ത്തകര്‍ പിടിച്ചുവച്ചെങ്കിലും കെജ്രിവാള്‍ ഇയാളെ പോകാന്‍ അനുവദിച്ചു.

ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷത്തിലെത്തിയാണ് അജ്ഞാതന്‍ കെജ്രിവാളിനെ കരണത്തടിച്ചത്. പ്രചാരണത്തിന്റെ ഭാഗമായി തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്നു കെജ്രിവാള്‍. തെക്കന്‍ ദില്ലിയില്‍ ഏതാനും ദിവസം മുന്‍പ് സമാനമായ അവസ്ഥയില്‍ ഒരാള്‍ കെജ്രിവാളിനെ അടിച്ചിരുന്നു. ദില്ലിയിലെ മുന്‍ മുഖ്യമന്ത്രിയാണ് 46 കാരനായ അരവിന്ദ് കെജ്രിവാള്‍.

kejriwal

ദില്ലിയിലെ ദക്ഷിണ്‍പുരിയില്‍ വെച്ചാണ് ഒരാള്‍ കെജ്രിവാളിനെ കഴിഞ്ഞയാഴ്ച മര്‍ദിച്ചത്. ജാമിയ നഗറിലെ ബട്‌ല ഹൗസ് സ്വദേശിയായ അബ്ദുള്‍ വാഹിദ് എന്നയാളാണ് കെജ്രിവാളിനെ മര്‍ദ്ദിച്ചത്. പണം വാങ്ങിയാണ് ഇയാള്‍ കെജ്രിവാളിനെ മര്‍ദ്ദിച്ചതെന്നും ആപ്പിന്റെ പ്രവര്‍ത്തകനാണ് ഇയാളെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തവേ ഇതിന് മുന്‍പും കെജ്രിവാളിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. വാരണാസിയില്‍ പത്രിക സമര്‍പ്പിക്കാനായി പോയ കെജ്രിവാളിന് നേരെ മഷിയാക്രമണവും മുട്ടയേറും നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം കെജ്രിവാളിന്റെ ദേഹത്ത് മഷി ഒഴിച്ച ആള്‍ കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. മുതിര്‍ന്ന ആപ്പ് നേതാവായ യോഗേന്ദ്ര യാദവിന് നേരെയും മഷിയാക്രമണം ഉണ്ടായിട്ടുണ്ട്.

English summary
Another attack on Arvind Kejriwal, man slaps him in Sultanpuri, Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X