ദില്ലി നിയമസഭ ഉപതിരഞ്ഞെടുപ്പ്: രജീന്ദര്‍ നഗര്‍ സീറ്റില്‍ ബിജെപിയെ വീഴ്ത്തി എഎപിക്ക് മിന്നും ജയം
ദില്ലി: രജീന്ദര്‍ നഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ത്ഥി ദുര്‍ഗേഷ് പഥക് 11,555 വോട്ടുകള്‍ക്ക് തന്റെ എതിരാളിയായ ബിജെപിയുടെ രാജേഷ് ഭാട്ടിയയെ പരാജയപ്പെടുത്തി. വലിയ ഭൂരിപക്ഷത്തിലാണ് ദുര്‍ഗേഷ് പഥക് മണ്ഡലം സ്വന്തമാക്കിയത്.
ഒമ്പത് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ പഥക്കിന്റെ ലീഡ് 10,000ല്‍ അധികമാണ്. ആറാം റൗണ്ട് വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ പതക് ഭാട്ടിയയെക്കാള്‍ 3,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നിട്ടുനില്‍ക്കുകയായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ പതക് 1,500-ലധികം വോട്ടുകള്‍ക്ക് മുന്നിട്ടുനിന്നെങ്കിലും അഞ്ചാം റൗണ്ട് അവസാനിക്കുമ്പോള്‍ മാര്‍ജിന്‍ 1,153 ആയി കുറഞ്ഞു.

ഒടുവില്‍ 16 റൗണ്ട് വോട്ടെണ്ണലിന് ശേഷം ദുര്‍ഗേഷ് പഥക്ക് 40,010 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ രാജേഷ് ഭാട്ടിയ 28,577 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രേം ലതയ്ക്ക് 2.49 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ആം ആദ്മി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പതക്കിന്റെ വിജയത്തെ അഭിനന്ദിച്ചു.
മംമ്ത..ഒരു കാലത്ത് ഞങ്ങളുടെ ക്രഷ് ആയിരുന്നു, ഇപ്പോഴും; മാല്‍ദ്വീവ്‌സില്‍ അടിപൊളി ചിത്രങ്ങളുമായി താരം
അടുത്തിടെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എഎപി നേതാവ് രാഘവ് ഛദ്ദ സീറ്റ് വിട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജൂണ്‍ 23 ന് നടന്ന നിയമസഭാ സീറ്റിലേക്കുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പില്‍ 14 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്, 43.75 ശതമാനം പോളിംഗ്.












Click it and Unblock the Notifications