ദില്ലിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി തന്നെ
ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കിരണ്‍ ബേദി നയിക്കും. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കിരണ്‍ ബേദിയെ പ്രഖ്യാപിച്ചു.
രാജ്യത്തെ ആദ്യ വനിത ഐപിഎസ്സുകാരിയായ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരുന്നു. ആരായിരിക്കും ബിജെപിയെ നയിക്കുക എന്ന കാര്യത്തില്‍ നിലനിന്നിരുന്ന ആശയക്കുഴപ്പം ഇതോടെ തീര്‍ന്നു.

ജനുവരി 15 നാണ് കിരണ്‍ ബേദി ബിജെയില്‍ ചേര്‍ന്നത്. നാല് ദിവസം കൊണ്ട് അവര്‍ ദില്ലിയിലെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി. ഇതിനെതിരെ ബിജെപിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം വാര്‍ത്തകളെ അമിത് ഷാ തള്ളി.
The decision has been taken unanimously: Amit Shah on Kiran Bedi declared BJP CM candidate pic.twitter.com/Wj4ACiX4qf
— ANI (@ANI_news) January 19, 2015 ന്യൂ ദില്ലി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ കിരണ്‍ ബേദി മത്സരിക്കും എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ കെജ്രിവാളിനെതിരെയല്ല ബേദി മത്സരിക്കുന്നത്. ഈസ്റ്റ് ദില്ലിയിലെ കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ നിന്നാണ് കിരണ്‍ ബേദി ജനവിധി തേടുക. കെജ്രിവാളിനെതിരെ നുപുര്‍ ചൗള മത്സരിക്കും.
Mai kahungi, 'bahut bahut dhanyavaad': Kiran Bedi on being declared BJP CM candidate pic.twitter.com/qeFLkvTnYo
— ANI (@ANI_news) January 19, 2015 തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കിരണ്‍ ബേദിയെ പ്രഖ്യാപിച്ചത്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. വാര്‍ത്ത പുറത്ത് വന്നപ്പോള്‍'വളരെ വളരെ നന്ദി' എന്നാണ് കിരണ്‍ ബേദി പ്രതികരിച്ചത്.












Click it and Unblock the Notifications