കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിയുടെ വിജയത്തേക്കാള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് മനോജ് തിവാരിയുടെ 'റിങ്കിയ കെ പപ്പ'

  • By Desk
Google Oneindia Malayalam News

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് ഫല ദിവസം എഎപിയുടെ വിജയത്തേക്കാള്‍ ആളുകള്‍ തിരഞ്ഞത് ദില്ലിയിലെ ബിജെപി തലവനും നോര്‍ത്ത് ഈസ്റ്റി ദില്ലി എംപിയുമായ മനോജ് തിവാരിയുടെ റിങ്കിയ കെ പപ്പ. ദില്ലിയിലെ തിരഞ്ഞെടുപ്പ പ്രചരണത്തില്‍ ഉടനീളം ബിജെപിയും ആം ആദ്മി പാര്‍ട്ടിയും പ്രചരണത്തിന് ഉപയോഗിച്ച ഗാനമാണ് ഇന്നലെ സൈബര്‍ ഇടത്തില്‍ ആളുകള്‍ ഏറ്റവും തിരഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാര്‍ട്ടിയുടെയും ബിജെപിയുടെയും സോഷ്യല്‍ മീഡിയ വിഭാഗം 'റിങ്കിയ കെ പപ്പ' എന്ന ഗാനം വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഉപയോഗിച്ചിരുന്നു.

പ്രകൃതി ദുരന്തങ്ങൾക്ക് കാരണം ക്വാറി പ്രവർത്തനമല്ല, ശാസ്ത്രീയമായ പഠനം ഇതുവരെ നടത്തിയിട്ടില്ല: മന്ത്രിപ്രകൃതി ദുരന്തങ്ങൾക്ക് കാരണം ക്വാറി പ്രവർത്തനമല്ല, ശാസ്ത്രീയമായ പഠനം ഇതുവരെ നടത്തിയിട്ടില്ല: മന്ത്രി

തിവാരിയെയും ബിജെപിയെയും പരിഹസിക്കാന്‍ എഎപി ഈ ഗാനം ഉപയോഗിച്ചപ്പോള്‍ 'റിങ്കിയ ജൂത്ത് നഹിന്‍ ബോല്‍ത്തി' എന്ന് തിരിച്ചടിച്ച് തിവാരി കെജരിവാളിനെ ആക്ഷേപിച്ചു. ഫെബ്രുവരി 11ന് ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചതിന് ശേഷം കൂടുതല്‍ ആളുകള്‍ പാട്ടിനായി തിരച്ചില്‍ നടത്തിയതായി ഗൂഗിള്‍ ട്രെന്‍ഡുകള്‍ പറയുന്നു.

tiwari

തന്റെ ഒരു ട്വീറ്റ് കുറിച്ച് വെക്കണമെന്ന് എക്‌സിറ്റ് പോള്‍ ഫലം വന്ന ദിവസം തിവാരി ട്വിറ്ററില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ എക്‌സിറ്റ് പോളുകളെല്ലാം പരാജയപ്പെടുമെന്നും ബിജെപി 48 സീറ്റുകള്‍ നേടി ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആ സമയം ഇവിഎമ്മിനെ കുറ്റപ്പെടുത്തരുതെന്നുമായിരുന്നു ട്വീറ്റ്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം നേരെ തിരിച്ചായിരുന്നു. എഎപി 62 സീറ്റില്‍ വിജയിച്ചപ്പോള്‍ 8 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ഈ സമയം ആളുകള്‍ തിവാരിയുടെ ട്വീറ്റിന് പുറമേ അദ്ദേഹത്തിന്റെ പ്രസിദ്ധമായ റിങ്കിയ കെ പപ്പയും തിരഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഫല പ്രഖ്യാപനത്തിന് ശേഷം ലഖ്നൗവിലെ ആം ആദ്മി വിഭാഗം മനോജ് തിവാരിയുടെ പാട്ടിന് നൃത്തം ചെയ്യുന്ന വീഡിയോയും വൈറലായി. ബിജെപിക്ക് ലഭിച്ച സീറ്റിനേക്കാള്‍ ആളുകള്‍ക്ക് അറിയാന്‍ താല്‍പര്യം മനോജ് തിവാരിയുടെ മീമുകളാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം ഗൂഗിള്‍ ട്രെന്‍ഡില്‍ മാത്രമല്ല ജനപ്രിയ ഭോജ്പുരി ഗാനത്തിന്റെ യഥാര്‍ത്ഥ യൂട്യൂബ് വീഡിയോയിലേക്ക് കൂടുതല്‍ ആളുകള്‍ പോയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2012ല്‍ പ്രസിദ്ധീകരിച്ച ആല്‍ബത്തിലടക്കം നെറ്റിസണ്‍സ് അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. .

English summary
More people googles Manoj Tiwari's 'Rinkiya Ke Papa' after Kejriwal's victory in Delhi assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X