Get Updates
Get notified of breaking news, exclusive insights, and must-see stories!

ആം ആദ്മിയുടേത് വമ്പന്‍ വാഗ്ദാനങ്ങള്‍; കളംപിടിക്കാന്‍ ബ്രഹ്‌മാസ്ത്രം പുറത്തിറക്കാന്‍ ബിജെപി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ക്ക് മറുപടിയായി വമ്പന്‍ പ്രഖ്യാപനത്തിനൊരുങ്ങി ബിജെപി. 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സൗജന്യ പൈപ്പ് വെള്ളം, സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ലാഡ്ലി ബെഹ്ന പോലുള്ള പദ്ധതി എന്നിവ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ ആലോചന എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടൊപ്പം ക്ഷേത്രങ്ങള്‍, ഗുരുദ്വാരകള്‍ തുടങ്ങിയ ആരാധനാലയങ്ങള്‍ക്ക് 500 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കാനും ബിജെപി പദ്ധതിയിടുന്നുണ്ട്. മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ബിജെപിയുടെ സമീപകാല വിജയങ്ങള്‍ക്ക് പിന്നില്‍ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണയുണ്ടായിരുന്നു. ഇതിന് പ്രധാന കാരണം ലാഡ്ലി ബഹ്ന പോലുള്ള പദ്ധതികളായിരുന്നു. ഇത് മുന്നില്‍ക്കണ്ടാണ് പാര്‍ട്ടിയുടെ നീക്കം.

Delhi Assembly Election 2025

സമീപകാലത്തായി സ്ത്രീകള്‍ ബിജെപിയുടെ ഒരു പുതിയ വോട്ട് ബാങ്കായി ഉയര്‍ന്നുവരുന്നുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് എഎപിയും കോണ്‍ഗ്രസും ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുംസ്ത്രീകളുടെ കൈയില്‍ പണം നേരിട്ടെത്തിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. പദ്ധതിയുടെ ആദ്യ പ്രഖ്യാപനം തങ്ങളാണ് നടത്തിയത് എന്ന അവകാശവാദവും പ്രചരണത്തിന് ഉപയോഗിക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്.

നേരത്തെ ഡല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തില്‍ വരാന്‍ ലക്ഷ്യമിടുന്ന ആം ആദ്മി പാര്‍ട്ടി സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് മഹിളാ സമ്മാന്‍ യോജന പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രകാരം ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കുള്ള പ്രതിമാസ തുക 1000 രൂപയില്‍ നിന്ന് 2100 രൂപയായി ഉയര്‍ത്തുമെന്ന് എഎപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ നിരവധി ക്ഷേമപദ്ധതികളാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.

60 വയസിനു മുകളിലുള്ള ഡല്‍ഹി നിവാസികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കുന്ന 'സഞ്ജീവനി യോജന' എന്ന പദ്ധതിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്രിവാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പാര്‍ട്ടിക്ക് കാര്യമായ പിന്തുണ നല്‍കുന്ന ഡല്‍ഹിയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കാണ് വന്‍ പ്രഖ്യാപനങ്ങളുണ്ട്. 15 ലക്ഷം രൂപയുടെ ലൈഫ്, അപകട ഇന്‍ഷുറന്‍സ് ആണ് ഇതില്‍ പ്രധാനം.

ഇത് കൂടാതെ ഓട്ടോ ഡ്രൈവര്‍മാരുടെ പെണ്‍മക്കളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ ധനസഹായം, വര്‍ഷത്തില്‍ രണ്ട് തവണ യൂണിഫോം അലവന്‍സായി 2500 രൂപ എന്നിവയും കെജ്രിവാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. മുന്‍കാലങ്ങളില്‍ 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര തുടങ്ങിയവ ആം ആദ്മി വാഗ്ദാനം ചെയ്തിരുന്നു. പാര്‍ട്ടിയുടെ ഭരണ മാതൃകയില്‍ ഇത് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+