Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹിയിലെ എല്ലാ സീറ്റിലും മത്സരിക്കാന്‍ ബിഎസ്പി; 2008 എങ്കിലും ആവര്‍ത്തിക്കാനാകുമോ?

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ എല്ലാ സീറ്റുകളിലും ബി എസ് പി മത്സരിക്കാനൊരുങ്ങുന്നു. സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ജനുവരി പകുതിയോടെ പുറത്തിറക്കിയേക്കും എന്നാണ് വിവരം. 70 സീറ്റുകളാണ് ഡല്‍ഹി നിയമസഭയില്‍ ഉള്ളത്. നഗരത്തെ അഞ്ച് സോണുകളായി തിരിച്ചിട്ടുണ്ടെന്നും എല്ലാ സോണുകളിലും സ്ഥാനാര്‍ത്ഥികളെ അന്തിമമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് പിടിഐയോട് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഓരോ സോണുകളിലും കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ കേന്ദ്ര കോര്‍ഡിനേറ്റര്‍മാര്‍ അവരുടെ ശുപാര്‍ശകള്‍ അന്തിമമാക്കി മായാവതിക്ക് അയച്ച് കൊടുക്കും.

Delhi Assembly Election 2025

സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം ഈ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 15 നകം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിഎസ്പി ഡല്‍ഹിയിലെ 70 സീറ്റുകളിലും മത്സരിച്ചിരുന്നു. എന്നാല്‍ ഒരിടത്ത് പോലും പാര്‍ട്ടിക്ക് ജയിക്കാനായിരുന്നില്ല.

0.71 ശതമാനം വോട്ട് വിഹിതമാണ് 2020 ല്‍ ബി എസ് പിക്ക് നേടാനായത്. 2008, 2013, 2015 വര്‍ഷങ്ങളിലും ബി എസ് പി ഡല്‍ഹിയിലെ 70 സീറ്റുകളിലും മത്സരിച്ചിട്ടുണ്ട്. 2008 ല്‍ 14.05 ശതമാനവും 2013 ല്‍ 5.35 ശതമാനവും 2015ല്‍ 1.13 ശതമാനവും വോട്ട് നേടാന്‍ പാര്‍ട്ടിക്കായിരുന്നു. 2008 ല്‍ ബി എസ് പിക്ക് രണ്ട് സീറ്റും ലഭിച്ചിരുന്നു. 2003 ല്‍ 40 സീറ്റിലാണ് ബി എസ് പി മത്സരിച്ചിരുന്നത്.

അതേസമയം താഴെത്തട്ടില്‍ യോഗങ്ങള്‍ നടന്ന് വരികയാണ് എന്നും കേന്ദ്ര ഭരണ പ്രദേശത്തെ പ്രധാന പ്രശ്‌നങ്ങളും അജണ്ടകളും ചര്‍ച്ച ചെയ്യുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ഈ ചര്‍ച്ചകളെ അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ജനുവരി 5 ന് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്.

തിരഞ്ഞെടുപ്പ് തീയതികളും സ്ഥാനാര്‍ത്ഥികളും പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ റാലികള്‍ നടത്തി മായാവതിയും നേതാക്കളും പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കും. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ് ഡല്‍ഹിയില്‍ പ്രധാന പോരാട്ടം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+