Get Updates
Get notified of breaking news, exclusive insights, and must-see stories!

10 വർഷത്തിന് ശേഷം കോൺഗ്രസ് വീണ്ടും അക്കൗണ്ട് തുറക്കുമോ? ബാദിലി സീറ്റിൽ മുന്നേറ്റം, ആശ്വാസം

ഡൽഹി: വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ഡൽഹിയിൽ ഒരു സീറ്റിൽ ലീഡ് ചെയ്ത് കോൺഗ്രസ്. ബാദിലി മണ്ഡലത്തിലാണ് കോൺഗ്രസ് മുന്നേറ്റം. ഇത്തവണ പാർട്ടി പ്രതീക്ഷ പുലർത്തിയ സീറ്റുകളിൽ ഒന്നുകൂടിയാണ് ബാദിലി. ആം ആദ്മിയുടെ സിറ്റിങ്ങ് സീറ്റാണിത്.

കോൺഗ്രസിന്റെ ശക്തരായ നേതാക്കളിൽ ഒരാളായ ദേവേന്ദ്ര യാദവ് ആണ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത്. ആം ആദ്മിക്ക് വേണ്ടി അജേഷ് യാദവും ബി ജെ പിക്ക് വേണ്ടി ദീപക് ചൗധരിയുമാണ് കളത്തിൽ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 29094 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അജേഷ് യാദവ് ജയിച്ചത്. ബി ജെ പിയുടെ വിജയ് കുമാർ ഭാഗവത് ആയിരുന്നു രണ്ടാം സ്ഥാനത്ത്. അന്ന് 40,333 വോട്ടുകൾ നേടാൻ വിജയ് കുമാറിന് സാധിച്ചിരുന്നു.

congress-

കഴിഞ്ഞ 10 വർഷമായി ഒരു സീറ്റ് പോലും ലഭിക്കാത്ത കോൺഗ്രസിനെ സംബന്ധിച്ച് ബാദിലി സീറ്റിലെ മുന്നേറ്റം ആശ്വാസം നൽകുന്നതാണ്. 1998 മുതൽ 2013 വരെ ഡൽഹി ഭരിച്ച പാർട്ടിക്ക് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും സമാനതകളില്ലാത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അതേസമയം ഇക്കുറി 3 സീറ്റുകളിൽ വരെ കോൺഗ്രസിന് മുന്നേറാൻ സാധിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം.

അതേസമയം ഡൽഹിയിൽ ആം ആദ്മിക്ക് കനത്ത തിരിച്ചടി നൽകി ബി ജെ പിയുടെ വമ്പൻ കുതിപ്പാണ് ആദ്യ മണിക്കൂറിൽ ദൃശ്യമാകുന്നത്. 70 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യം 35 സീറ്റുകളാണ്. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ തന്നെ 35 ന് മുകളിൽ സീറ്റുകളിൽ ലീഡ് പിടിക്കാൻ ബി ജെ പിക്ക് സാധിച്ചിട്ടുണ്ട്. ആം ആദ്മിയാകട്ടെ നിലവിൽ 23 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. മാത്രമല്ല ആം ആദ്മിയുടെ വൻമരങ്ങളെല്ലാം തന്നെ ഏറെ പിന്നിലാണ്.

പാർട്ടിയുടെ മുഖവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ ഏറെ പിന്നിലാണ്. ഇവിടെ ബി ജെ പി സ്ഥാനാർത്ഥി പർവേശ് ശർമ്മയാണ് മുന്നേറുന്നത്. മുഖ്യമന്ത്രി അതിഷി മർലേന മത്സരിക്കുന്ന കൽക്കാജി മണ്ഡലത്തിലും ആം ആദ്മിക്ക് കാര്യങ്ങൾ ആശ്വാസമല്ല. ഡൽഹി മണ്ഡലത്തിൽ മത്സരിക്കുന്ന മനീഷ് സിസോദിയയും ഏറെ പിന്നിലാണ്. ഡൽഹിയിൽ ആം ആദ്മിയുടെ കനത്ത പരാജയത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ആദ്യ മണികൂറിലെ ഫലം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 70 ൽ 62 സീറ്റുകൾ നേടിയായിരുന്നു ആം ആദ്മി പാർട്ടി വിജയിച്ചത്. ബി ജെ പിക്ക് നേടാൻ കഴിഞ്ഞത് വെറും 8 സീറ്റുകളായിരുന്നു. കോൺഗ്രസ് സംപൂജ്യരായി. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ബി ജെ പിയുടെ വിജയമാണ് പ്രവചിച്ചത്. 50 സീറ്റുകൾ വരെ പാർട്ടിക്ക് നേടാൻ സാധിക്കുമെന്നായിരുന്നു പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+