'ഞാനും കുടിക്കുന്നുണ്ട് യമുനയിലെ വെള്ളം', കെജ്രിവാളിനെ തള്ളി മോദി, 'ആപ്പിന്റെ കപ്പൽ യമുനയിൽ മുങ്ങും'
ഡല്‍ഹി: യമുനാ നദി വിവാദത്തില്‍ അമിത് ഷായ്ക്ക് പിന്നാലെ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത്. അരവിന്ദ് കെജ്രിവാളിന്റെ ഇത്തരം ആരോപണങ്ങള്‍ രാജ്യത്തിന് തന്നെ അപമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ യമുനാ നദിയില്‍ വിഷം കലര്‍ത്തി ഡല്‍ഹിയിലെ എഎഎ സര്‍ക്കാരിനെ കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നു എന്നാണ് കെജ്രിവാളിന്റെ ആരോപണം.
കഴിഞ്ഞ ദിവസം ആംആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ ആണ് കെജ്രിവാള് ഗുരുതരമായ ആരോപണം ബിജെപിക്കെതിരെ ഉന്നയിച്ചത്. ഡല്‍ഹി നിവാസികള്‍ക്കുളള കുടിവെള്ള വിതരണത്തിന്റെ പ്രധാന സ്രോതസ്സ് ആണ് യമുനാ നദി. ആരോപണത്തിനുളള തെളിവ് കെജ്രിവാള് പുറത്ത് വിടണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.

കെജ്രിവാളിന്റെ ആരോപണത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശക്തമായ ഭാഷയില്‍ ആണ് പ്രതികരിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്ക്കുമെന്നുളള പരിഭ്രാന്തിയിലാണ് ആം ആദ്മി പാര്‍ട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനോടാണ് ആപ് നേതാക്കളെ പ്രധാനമന്ത്രി ഉപമിച്ചത്. ഡല്‍ഹിയിലെ കാര്ടര് നഗറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഡല്‍ഹിയുടെ ഒരു മുന്‍ മുഖ്യമന്ത്രി ഹരിയാന ജനതയ്ക്കെതിരെ തരംതാഴ്ന്ന ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ ആപ് പരിഭ്രാന്തിയിലാണ്. ഡല്‍ഹിയിലെ ആളുകളില്‍ നിന്നും വ്യത്യസ്തരാണോ ഹരിയാനയിലെ ജനങ്ങള്‍. ഹരിയാനയിലെ ആളുകളുടെ ബന്ധുക്കള്‍ ഡല്‍ഹിയില്‍ താമസിക്കുന്നില്ലേ. തങ്ങളുടെ സ്വന്തം ആളുകള്‍ കുടിക്കുന്ന വെള്ളത്തില്‍ ഹരിയാനയിലെ ആളുകള്‍ വിഷം കലക്കാന്‍ ശ്രമിക്കുമോ, പ്രധാനമന്ത്രി ചോദിച്ചു.
ഇത് ഹരിയാനയ്ക്ക് മാത്രമല്ല, ഇന്ത്യയ്ക്ക് തന്നെ അപമാനമാണ്. നമ്മുടെ മൂല്യങ്ങളേയും സംസ്ക്കാരത്തേയും അപമാനിക്കുന്നതിന് തുല്യമാണിത്. വെള്ളം കൊടുക്കുക എന്നത് സല്‍ക്കര്‍മ്മമായി കാണുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇത്തരം വൃത്തികേടുകള്‍ പറയുന്ന ആളുകളെ ഡല്‍ഹി ജനത ഇക്കുറി ഒരു പാഠം പഠിപ്പിക്കും എന്നുറപ്പാണ്. ഈ ആപ്പുകാരുടെ കപ്പല്‍ യമുനയില്‍ മുങ്ങും, നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
താനടക്കം ഡല്‍ഹിയില്‍ താമസിക്കുന്ന എല്ലാവരും യമുനാ നദിയിലെ വെള്ളം കുടിക്കുന്നുണ്ട്. പാവങ്ങളും ജഡ്ജുമാരും ഉദ്യോഗസ്ഥരും ആ വെള്ളം കുടിക്കുന്നുണ്ട്. മോദിയെ കൊല്ലാനായി ഹരിയാനക്കാര്‍ യമുനയില്‍ വെള്ളം കലര്‍ത്തുമെന്ന് എങ്ങനെയാണ് ചിന്തിക്കാന്‍ സാധിക്കുക, പ്രധാനമന്ത്രി ചോദിച്ചു. ഡല്‍ഹിയിലും കേന്ദ്രത്തിലും ഉളള ഇരട്ടസര്ക്കാരിനെ ആണ് ജനം ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിനിടെ പ്രശ്നത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഇടപെട്ടിരിക്കുകയാണ്. കെജ്രിവാളിനോട് ആരോപണത്തിനുളള തെളിവ് ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മീഷന്. ഇന്ന് രാത്രി 8 മണിക്ക് മുന്‍പ് കെജ്രിവാള് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തെളിവ് സമര്‍പ്പിക്കണം.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications