Get Updates
Get notified of breaking news, exclusive insights, and must-see stories!

പരവേശ് വെർമയാകുമോ ബിജെപി മുഖ്യമന്ത്രി? ഡൽഹി ബിജെപി നേതൃത്വം പറയുന്നത് ഇങ്ങനെ

ഡൽഹി: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി കേവല ഭൂരിപക്ഷം മറികടന്നിരിക്കുകയാണ്. നിലവിൽ 40 സീറ്റുകളിലാണ് പാർട്ടി മുന്നേറുന്നത്. 70 അംഗ സഭയിൽ 35 സീറ്റുകളാണ് അധികാരം നേടാൻ ആവശ്യം. ഇതിനോടകം തന്നെ ബി ജെ പി ആസ്ഥാനത്ത് ആഘോഷം തുടങ്ങി കഴിഞ്ഞു.

അതേസമയം ബി ജെ പി വിജയിച്ചാൽ ആരാകും മുഖ്യമന്ത്രി എന്ന ചർച്ചകളും ഇതോടെ സജീവമാകുകയാണ്. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയും ബി ജെ പിയുടെ കരുത്തനായ നേതാവുമായ പർവേശ് വെർമയുടെ പേരാണ് ചർച്ചകളിൽ ഇടംപിടിക്കുന്നത്. മുൻ ഡൽഹി മുഖ്യമന്ത്രി സാഹിബ് വെർമയുടെ മകനാണ് പർവേശ്. ജാട്ട് വിഭാഗത്തിൽ നിന്നുള്ള നേതാവാണ് പർവേശ് ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെതിരായ മത്സരിക്കുന്നത്. നിലവിൽ മണ്ഡലത്തിൽ പർവേശ് ആണ് ലീഡ് ചെയ്യുന്നത്.

parveshvarma-1738990418 jpg -Properties

2013 ലാണ് പർവേശ് ആദ്യമായി പർവേശ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മെഹ്റൗലി മണ്ഡലത്തിൽ അന്ന് മികച്ച വിജയം നേടാൻ പർവേശിന് സാധിച്ചിരുന്നു 2014 ലും 2019 ലും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരച്ചിരുന്നില്ല. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചായിരുന്നു പിൻമാറ്റം.

വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ വിവാദങ്ങളിൽ നിറഞ്ഞ നേതാവ് കൂടിയാണ് പർവേശ് 2020 ൽ നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ കെജ്രിവാളിനെ ഭീകരവാദിയെന്ന പർവേശ് വിളിച്ചത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. സംഭവത്തിൽ പർവേശിനെ 24 മണിക്കൂറത്തേക്ക് പ്രചരത്തിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. ഇതേ വിവാദങ്ങളും വിദ്വേഷ പ്രസംഗങ്ങളും തന്നെയാണ് പർവേശ് ബി ജെ പി നേതൃത്വത്തിന്റെ ഗുഡ് ലിസ്റ്റിൽ ഇടംപിടിക്കാൻ കാരണമായത്. ഡൽഹിയിൽ ഭരണം ലഭിച്ചാൽ അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പർവേശിനെ നേതൃതം പരിഗണിക്കാനുള്ള സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്.

പർവേശിനെ കൂടാതെ ബി ജെ പി ദേശീയ ജനറൽ സെക്രട്ടറിയും ദളിത് നേതാവുമായ ദുഷ്യന്ത് ഗൗതം, മുതിർന്ന നേതാവായ വിജേന്ദർ ഗുപ്ത, വനിത നേതാക്കളായ രേഖ ഗുപ്ത, ഷിഖ റായ്, സിഖ് നേതാവായ മൻജിന്ദർ സിംഗ് സിർസ, രവീന്ദ്ര സിംഗ് നേഗി, കപിൽ മിശ്ര എന്നിവരുടെ പേരുകൾക്കും സാധ്യത കൽപ്പിക്കുന്നുണ്ട്. അതേസമയം മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്നാണ് ഡൽഹി ബി ജെ പി ഘടകം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+