• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

70 വർഷം മുടങ്ങിക്കിടന്ന പണികൾ തീർക്കാൻ 5 വർഷം പോരെന്ന് കെജ്രിവാൾ, അഴിമതി ഉന്നയിച്ച് കോൺഗ്രസ്

ദില്ലി: ദില്ലിയിൽ പ്രചാരണം ഊർജ്ജിതമാക്കിയിരിക്കുകയാണ് മുന്നണികൾ. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് വ്യക്തമായ മുൻതൂക്കം ലഭിക്കുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്. എന്നാൽ പ്രാദേശിക വിഷയങ്ങളെ മാറ്റി നിർത്തി ദേശീയ വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാനാണ് ബിജെപിയുടെ നീക്കം.

ബാങ്കിന്‍റെ കെവൈസി സ്ഥിരികരണത്തിന് എന്‍പിആര്‍ കത്തും; പരിഭ്രാന്തി, കൂട്ടത്തോടെ പണം പിന്‍വലിച്ച് ജനം

2020ൽ രാജ്യം ഉറ്റുനോക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ദില്ലിയിലേത്. കോൺഗ്രസും ബിജെപിയും താരപ്രചാരകരെ ഇറക്കി കളം പിടിക്കാൻ തുടക്കമിട്ടിരിക്കുന്നു. ആം ആദ്മി സർക്കാരിൻറെ 5 വർഷത്തെ പ്രവർത്തനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് ആലോചിക്കണമെന്നാണ് അരവിന്ദ് കെജ്രിവാൾ പറയുന്നത്.

 വികസനം മുൻനിർത്തി

വികസനം മുൻനിർത്തി

ദില്ലിയിൽ ആം ആദ്മി സർക്കാർ നടപ്പിലാക്കിയ ജനപ്രിയ പദ്ധതികൾ ദേശിയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. സൗജന്യ ജലവിതരണം, കുറഞ്ഞ നിരക്കിൽ വൈദ്യുതി, പൊതുജനാരോഗ്യ രംഗത്തെ മുന്നേറ്റം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പറഞ്ഞാണ് അരവിന്ദ് കെജ്രിവാൾ ദില്ലിയിൽ വോട്ട് തേടുന്നത്. ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് ആം ആദ്മി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ മറക്കരുതെന്നും മറ്റു പാർട്ടികൾ അധികാരത്തിൽ എത്തിയാൽ ഈ രംഗത്ത് വീണ്ടും നിലവാരത്തകർച്ചയുണ്ടാകുമെന്നും കഴിഞ്ഞ ദിവസം നാമനനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.

 ജനനന്മയ്ക്കായി

ജനനന്മയ്ക്കായി

ദില്ലിയിലെ ജനങ്ങളുടെ നന്മയ്ക്കായാണ് കഴിഞ്ഞ 5 വർഷക്കാലവും ആം ആദ്മി സർക്കാർ പ്രവർത്തിച്ചത്. ജലവും വൈദ്യുതിയും സൗജന്യമാക്കുകയും, ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. 70 വർഷമായി മുടങ്ങിക്കിടന്ന ജോലികൾ 5 വർഷത്തിനുള്ളിൽ ചെയ്തു തീർക്കാനാവില്ല. ഞങ്ങൾക്ക് കൂടുതൽ സമയം വേണം. കുടുംബത്തിലെ മൂത്ത സഹോദരനെപ്പോലെയാണ് താൻ ദില്ലിക്ക് വേണ്ടി പ്രവർത്തിച്ചതെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

 അഴിമതി ഉന്നയിച്ച് പ്രതിപക്ഷം

അഴിമതി ഉന്നയിച്ച് പ്രതിപക്ഷം

അതേ സമയം ആം ആദ്മിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കോൺഗ്രസ്. ആന്റി- പൊല്യൂഷൻ മാസ്കുകൾ വാങ്ങിയതിന്റെയും പുതിയ ക്ലാസ് റൂം നിർമാണത്തിന്റെയും ചെലവ് കണക്കുകൾ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ ആവശ്യപ്പെട്ടു.12,782 ക്ലാസ് മുറികളുടെ നിർമാണത്തിന് 2,892 രൂപ ചെലവഴിച്ചെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ 800 കോടി രൂപയ്ക്ക് നിർമാണം പൂർത്തിയാക്കാമായിരുന്നുവെന്ന് വ്യക്തമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും വിജയിച്ചില്ലെങ്കിലും മിക്കയിടത്തും ആം ആദ്മിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് കോൺഗ്രസ് എത്തിയിരുന്നു.

താര പ്രചാരകരെ ഇറക്കി

താര പ്രചാരകരെ ഇറക്കി

15 വർഷം തുടർച്ചയായി ദില്ലി ഭരിച്ച കോൺഗ്രസിന് തിരിച്ചുവരവ് അത്യാവശ്യമാണ്. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള താര പ്രചാരകരെ ഇറക്കി ദില്ലി പിടിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി ഉടക്കി പാർട്ടിയിൽ നിന്നും അകന്നു കഴിയുന്ന നവജ്യോത് സിംഗ് സിദ്ദുവും ദില്ലിയിൽ കോൺഗ്രസിന്റെ താര പ്രചാരകനാണ്.

 കരുതലോടെ ബിജെപി

കരുതലോടെ ബിജെപി

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് അരവിന്ദ് കെജ്രിവാളും നരേന്ദ്ര മോദിയും തമ്മിലുളള നേർക്കുനേർ പോരാട്ടമായി അവതരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ പ്രാദേശിക വിഷയങ്ങളും സർക്കാരിന്റെ വികസന നേട്ടങ്ങളും ചർച്ചയാക്കാനാണ് കെജ്രിവാളിന്റെ നീക്കം. അതുകൊണ്ട് പ്രധാനമന്ത്രിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്ന് ആം ആദ്മി അണികൾക്ക് നിർദ്ദേശം നൽകി. അമിത് ഷായും നരേന്ദ്ര മോദിയുമാണ് ദില്ലിയിൽ ബിജെപിയുടെ മുഖ്യതാരപ്രചാരകർ.

 ദില്ലി ഭരിക്കാൻ

ദില്ലി ഭരിക്കാൻ

70 അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 36 സീറ്റുകൾ നേടുന്ന പാർട്ടിക്കാണ് അധികാരം പിടിക്കാനാകുക. ആം ആദ്മിയും ബിജെപിയും തമ്മിലാണ് ഇക്കുറി പ്രധാന മത്സരം നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആം ആദ്മി 67 സീറ്റുകൾ നേടിയപ്പോൾ ബിജെപി 3 സീറ്റുകളിൽ ഒതുങ്ങി. കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ഫെബ്രുവരി 8ന് നടക്കുന്ന തിരഞ്ഞെടുപ്പിൻറെ ഫലം ഫെബ്രുവരി 11ന് അറിയാം.

English summary
Delhi assembly election: congress alleges corruption against Aam Aadmi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X