കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണം മന്ദഗതിയിൽ, പ്രതീക്ഷ 'സർപ്രൈസ്' റിസൾട്ടിൽ

Google Oneindia Malayalam News

കോൺഗ്രസിന് നിർണായകമാണ് ഇത്തവണത്തെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്. തുടർച്ചയായ 15 വർഷം ദില്ലി ഭരിച്ച കോൺഗ്രസിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഇത്തവണ നില മെച്ചപ്പെടുത്തേണ്ടത് കോൺഗ്രസിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആം ആദ്മിയും ബിജെപിയും പരസ്പരം കൊമ്പുകോർക്കുകയാണ്. കോൺഗ്രസിൽ ചിത്രത്തിലില്ലാത്ത അവസ്ഥയാണുള്ളത്.

ഷെയിന്‍ വിവാദം; നിര്‍മ്മാതാക്കളെ കുരുക്കി താരങ്ങള്‍!! പുതിയ സിനിമ കരാര്‍ വെയ്ക്കില്ലഷെയിന്‍ വിവാദം; നിര്‍മ്മാതാക്കളെ കുരുക്കി താരങ്ങള്‍!! പുതിയ സിനിമ കരാര്‍ വെയ്ക്കില്ല

സമൂഹമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ദില്ലിയിൽ പ്രചാരണം സജീവമാക്കാൻ ' വാർ റൂം ' സജ്ജമാക്കി ഇറങ്ങിയ കോൺഗ്രസ് പക്ഷെ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 40 പേരടങ്ങുന്ന താരപ്രചാരകരുടെ പട്ടിക പുറത്തിറക്കിയിട്ടും ഇതിൽ പലരും ദില്ലിയിൽ ഇതുവരെ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല.

 കോൺഗ്രസിന് നിർണായകം

കോൺഗ്രസിന് നിർണായകം

ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിൽ 15 വർഷം തുടർച്ചയായി ദില്ലി ഭരിച്ച കോൺഗ്രസിന് ഭരണം പിടിക്കുക എന്നത് അഭിമാന പ്രശ്നമാണ്. എന്നാൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ആം ആദ്മിയും ബിജെപിയും കളം നിറയുമ്പോൾ കോൺഗ്രസിന്റെ മൗനം വോട്ടർമാരും ശ്രദ്ധിച്ചു തുടങ്ങി. ദില്ലിയിൽ കോൺഗ്രസ് ഒരു സർപ്രൈസ് റിസൾട്ടാണ് പ്രതീക്ഷിക്കുന്നതെന്നാണ് ദില്ലിയുടെ ചുമതലയുള്ള പിസി ചാക്കോ അവകാശപ്പെടുന്നത്.

 ഊർജ്ജിതമായ പ്രചാരണം

ഊർജ്ജിതമായ പ്രചാരണം


സ്ഥാനാർത്ഥികളും ബൂത്ത് തലം മുതലുള്ള പ്രവർത്തകരും ഊർജ്ജിതമായി പ്രചാരണരംഗത്തുണ്ടെന്നാണ് പിസി ചാക്കോ അവകാശപ്പെടുന്നത്. ഫെബ്രുവരി ഒന്ന് മുതൽ 6 താര പ്രചാരകർ രംഗത്തിറങ്ങും. അപ്പോഴാണ് പ്രചാരണം ഉച്ചസ്ഥായിയിലെത്തുക. പരാജയ ഭീതി മൂലമാണ് അമിത് ഷാ നേരിട്ട് പ്രചാരണത്തിന് ഇറങ്ങുന്നതെന്നും കെജ്രിവാൾ കള്ളം മാർക്കറ്റ് ചെയ്യുകയാണെന്നും പിസി ചാക്കോ പറയുന്നു.

 താര പ്രചാരകർ എവിടെ?

താര പ്രചാരകർ എവിടെ?


സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി , പ്രിയങ്ക, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങി നാൽപ്പതോളം നേതാക്കളാണ് കോൺഗ്രസിന്റെ താരപ്രചാരകർ. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രണ്ട് പ്രചാരണ റാലികളെ അഭിസംബോധന ചെയ്യും. 7 മുതൽ 10 വരെ മണ്ഡലങ്ങളിലൂടെ ദിവസവും കടന്നുപോകുന്ന പ്രചാരണ റാലികളിൽ പ്രിയങ്കയും രാഹുലും പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് പ്രിയങ്ക ദില്ലിയിൽ പ്രചാരണത്തിന് ഇറങ്ങുന്നത്. ഗാന്ധി കുടുംബാംഗങ്ങളെക്കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ദുവുമാണ് കോൺഗ്രസിന്റെ ഏറ്റവും ഡിമാൻഡുള്ള താര പ്രചാരകർ. ഇവർ എന്ന് പ്രചാരണത്തിന് ഇറങ്ങുമെന്ന് വ്യക്തമല്ല.

കോൺഗ്രസിന് മുമ്പിലെ പ്രതിസന്ധി

കോൺഗ്രസിന് മുമ്പിലെ പ്രതിസന്ധി

ദില്ലി തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ഒരുക്കങ്ങൾ തുടക്കം മുതൽ തന്നെ പാളിയിരുന്നു. സോണിയാ ഗാന്ധിയുടെ നിർദ്ദേശം അവഗണിച്ച് മുതിർന്ന നേതാക്കളിൽ പലരും മത്സരിക്കുന്നതിൽ നിന്നും വിട്ടു നിന്നിരുന്നു. പാർട്ടിക്ക് ജയസാധ്യതയില്ല എന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു നിലപാട്. ദില്ലി കോൺഗ്രസ് മുൻ അധ്യക്ഷൻ അജയ് മാക്കൻ പ്രചാരണത്തിൽ സജീവമല്ലാത്തതും കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണയവും പാളി. അണികൾക്ക് പോലും സുപരിചതരല്ലാത്തവരാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

പ്രതിഷേധിച്ച് ജില്ലാ ഘടകം

പ്രതിഷേധിച്ച് ജില്ലാ ഘടകം

സ്ഥാനാർത്ഥി നിർണയത്തിൽ പല ജില്ലാ ഘടകങ്ങളും എതിർപ്പ് അറിയിച്ചിരുന്നു. പ്രദീപ് കുമാർ പാണ്ഡെ, സുരേഷ് ഗുപ്ത, ഹരി കിഷൻ ജിൻഡൽ തുടങ്ങി ഒരു ഡസനോളം സ്ഥാനാർത്ഥികൾ ഇതുവരെ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിച്ചിട്ടില്ല. മറ്റു പാർട്ടികളിൽ നിന്നും മറുകണ്ടം ചാടിയെത്തിയവർക്ക് സീറ്റ് നൽകിയതും പ്രവർത്തകർക്കിടയിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. 70 സീറ്റുകളിലേക്ക് നടക്കുന്ന മത്സരത്തിൽ 66 ഇടത്താണ് കോൺഗ്രസ് മത്സരിക്കുന്നത്. 4 ഇടത്ത് സഖ്യകക്ഷിയായ ആർജെഡിയും മത്സരിക്കുന്നു.

English summary
Delhi assembly election: Congress campaigning is slowing down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X