Get Updates
Get notified of breaking news, exclusive insights, and must-see stories!

'സൈക്കിളില്‍ പോകാനെങ്കിലും ആളെ കിട്ടുമോ'... 20 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഫോക്കസ്, എഎപിക്ക് പണി

ന്യൂഡല്‍ഹി: 15 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ച സ്ഥലമാണ് ഡല്‍ഹി. 2015ല്‍ ആം ആദ്മി പാര്‍ട്ടി വിതച്ച തരംഗത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖര്‍ക്കെല്ലാം അടിതെറ്റി. ഒരു സീറ്റില്‍ പോലും അന്ന് ജയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് അഞ്ച് വര്‍ഷത്തിന് ശേഷം 2020 വീറോടെ കളത്തിലിറങ്ങി. പക്ഷേ, തഥൈവ!! ഒരു സീറ്റ് പോലും കിട്ടിയില്ല. വീണ്ടും അഞ്ച് വര്‍ഷം പിന്നിട്ട് 2025ല്‍ എത്തി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് തന്ത്രപരമായിട്ടാണ് നീങ്ങിയത്.

2015ല്‍ 70ല്‍ 67 സീറ്റിലും എഎപി ജയിച്ചപ്പോള്‍ ഡല്‍ഹിയില്‍ ബിജെപിക്ക് വെറും മൂന്ന് സീറ്റാണ് കിട്ടിയത്. ഓട്ടോ റിക്ഷയ്ക്ക് പോകാനുള്ള അംഗങ്ങളെ മാത്രമേ കിട്ടിയുള്ളൂ എന്നായിരുന്നു ഈ ഘട്ടത്തില്‍ കേട്ട പരിഹാസം. 2020ല്‍ എട്ട് പേര്‍ ജയിച്ചതോടെ ഇന്നോവ വിളിച്ചോ എന്നായി. ഇത്തവണ ഭരണം പിടിക്കുമെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ സൈക്കിളില്‍ പോകാനുള്ള അംഗങ്ങളെയെങ്കിലും കിട്ടുമോ എന്ന പരിഹാസ ചോദ്യം കോണ്‍ഗ്രസ് നേരിടുന്നുണ്ട്.

delhi assembly election congress rahul gandhi

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യമായി മല്‍സരിച്ച കോണ്‍ഗ്രസും എഎപിയും ഇത്തവണ ഡല്‍ഹിയില്‍ തനിച്ചാണ് ജനവിധി തേടുന്നത്. എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുണ്ട്. പക്ഷേ, 20 മണ്ഡലങ്ങളിലാണ് പ്രധാനമായും കേന്ദ്രീകരിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വോട്ടുകള്‍ ഭിന്നിക്കുമോ എന്നാണ് എഎപിക്ക് ആധി.

എഎപിക്ക് കഴിഞ്ഞ തവണത്തെ പോലെ തിളങ്ങാന്‍ സാധിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ഭരണം ബിജെപി പിടിക്കുമോ എന്ന് ആരും ഉറപ്പിച്ച് പറയുന്നുമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റിലും മികച്ച വിജയം നേടുന്ന ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളങ്ങാന്‍ സാധിക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇത്തവണ ഉത്തരം കിട്ടുമോ എന്നാണ് അറിയേണ്ടത്. മധ്യവര്‍ഗത്തെ ലക്ഷ്യമിട്ട കേന്ദ്ര ബജറ്റ് ഡല്‍ഹി വോട്ടര്‍മാരില്‍ ഇളക്കം തട്ടിച്ചു എന്ന് നിരീക്ഷിക്കുന്നവരുണ്ട്.

വോട്ടുകള്‍ ചേര്‍ത്തതില്‍ തിരിമറി നടന്നുവെന്ന ആക്ഷേപം ശക്തമാണ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഉന്നയിച്ച ആരോപണം ഇപ്പോഴും അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോവാണ് ഡല്‍ഹിയിലും സമാനമായ സംശയങ്ങള്‍. ശക്തമായ ത്രികോണ മല്‍സരത്തിന് വേദിയാകുന്ന ഡല്‍ഹിയില്‍ നേതാക്കളുടെ കളംമാറ്റവും തകൃതിയായിരുന്നു. ഇതിനെല്ലാം ശേഷം രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

ദളിതുകള്‍ക്കും മുസ്ലിങ്ങള്‍ക്കും ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലാണ് ഇത്തവണ കോണ്‍ഗ്രസ് പ്രതീക്ഷ. രാഹുല്‍ ഗാന്ധി പ്രചാരണം നടത്തിയതും പ്രധാനമായും ഈ മണ്ഡലങ്ങളില്‍ തന്നെ. ഭരണഘടനയും സംവരണവുമെല്ലാമായിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങള്‍. 2020ല്‍ കലാപം നടന്ന പ്രദേശങ്ങളിലും രാഹുല്‍ ഗാന്ധി എത്തി. മുസ്ലിം, ദളിത് വോട്ടുകള്‍ പെട്ടിയിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ എഎപിയുമായി 12 ഇടത്ത് ശക്തമായ പോര് നടക്കും.

മുസ്ലിം വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമായ സീലംപൂരിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രചാരണം. ഇവിടെ 57 ശതമാനമാണ് മുസ്ലിം വോട്ടുകള്‍. ഒരു കാലത്ത് കോണ്‍ഗ്രസ് കോട്ടയായിരുന്ന ഇവിടെ കഴിഞ്ഞ രണ്ടുതവണയും എഎപിയാണ് ജയിച്ചത്. 2020ല്‍ എഎപി ടിക്കറ്റില്‍ ജയിച്ച അബ്ദുല്‍ റഹ്മാന്‍ ആണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

മതിയ മഹല്‍, ബല്ലിമാരന്‍, ഓഖ്‌ല, ചാന്ദ്‌നി ചൗക്ക് തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ഇത്തവണ പ്രതീക്ഷയുണ്ട്. പട്ടിക ജാതി സംവരണ മണ്ഡലങ്ങളായ സീമാപുരി, സുല്‍ത്താന്‍പൂര്‍ മജ്ര എന്നിവിടങ്ങളിലും കോണ്‍ഗ്രസ് അമിത പ്രതീക്ഷയിലാണ്. മുസ്ലിം, ദളിത് വോട്ടുകള്‍ കോണ്‍ഗ്രസിന് പോയാല്‍ ബിജെപിയേക്കാള്‍ വെട്ടിലാകുന്നത് എഎപി ആയിരിക്കും. എന്നാല്‍ ഇതിനിടയില്‍ നേട്ടം കൊയ്യാമെന്ന പ്രതീക്ഷ ബിജെപിക്കുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+