കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി തിരഞ്ഞെടുപ്പ്: നഷ്ടം നികത്തി ആം ആദ്മി, കെജ്രിവാളിന്റെ കൈപിടിച്ച് കോൺഗ്രസ് നേതാക്കൾ

Google Oneindia Malayalam News

ദില്ലി: നിർണായകമായ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസും ആം ആദ്മിയും ബിജെപിയും. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ തട്ടകം മാറ്റുന്ന നേതാക്കൾ കുറവല്ല. സീറ്റ് ലഭിച്ചേക്കില്ലെന്ന സൂചനയെത്തുടർന്നാണ് പല നേതാക്കളും മറുകണ്ടം ചാടിത്തുടങ്ങിയത്. തികഞ്ഞ ആത്മവിശ്വാസത്തിൽ പ്രചാരണങ്ങളുമായി മുന്നോട്ട് പോകുകയാണ് പാർട്ടികൾ. ദില്ലിയിൽ ഇത്തവണ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.

പൗരത്വ നിയമ ഭേദഗതി: അതിവേഗ നടപടികളുമായി യുപി സർക്കാർ, 32,000 അഭയാർത്ഥികളെ കണ്ടെത്തിപൗരത്വ നിയമ ഭേദഗതി: അതിവേഗ നടപടികളുമായി യുപി സർക്കാർ, 32,000 അഭയാർത്ഥികളെ കണ്ടെത്തി

കോൺഗ്രസിന്റെ രണ്ട് പ്രബല നേതാക്കളെ അടർത്തിയെടുത്തി നഷ്ടം നികത്തിയെടുത്തിരിക്കുകയാണ് ആം ആദ്മി. കോൺഗ്രസ് നേതാക്കളായ വിനയ് മിശ്ര, രാം സിംഗ് നേതാജിയുമാണ് തിങ്കളാഴ്ച ആം ആദ്മിയിൽ ചേർന്നത്. ഫെബ്രുവരി എട്ടിനാണ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 11ന് ഫലം അറിയാം.

 ആം ആദ്മിക്ക് നേട്ടം

ആം ആദ്മിക്ക് നേട്ടം


മുൻ കോൺഗ്രസ് എംപി മഹാബൽ മിശ്രയുടെ മകനാണ് ആം ആദ്മി പാളയത്തിൽ എത്തിയിരിക്കുന്ന വിനയ് മിശ്ര. മുൻ കോൺഗ്രസ് എംഎൽഎയാണ് രാം സിംഗ് നേതാജി. ആം ആദ്മി ദേശീയ കൺവീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ മുതിർത്ത ആപ് നേതാക്കളായ മനോജ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരും പാർട്ടിയിൽ ചേർന്നത്.

 കൂടുതൽ നേതാക്കൾ

കൂടുതൽ നേതാക്കൾ

ആം ആദ്മി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് പാർട്ടിയിൽ ചേർന്നതെന്ന് വിനയ് മിശ്രയും രാം സിംഗ് നേതാജിയും പറഞ്ഞു. സ്വതന്ത്ര സ്ഥാനാർത്ഥിയായി ആദ്യം മത്സരരംഗത്ത് എത്തിയ രാം സിംഗ് നേതാജി പിന്നീട് ബിഎസ്പി ടിക്കറ്റിൽ മത്സരിച്ച് എംഎൽഎയായി. ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ എത്തുന്നത്. ജയ് ഭഗവാൻ ഉപ്കാർ, നവീൻ ദീപു ചൗധരി എന്നിവരും ഇവരോടൊപ്പം ആം ആദ്മിയിൽ ചേർന്നു.

 സ്വാഗതം ചെയ്ത് കെജ്രിവാൾ

സ്വാഗതം ചെയ്ത് കെജ്രിവാൾ


ആം ആദ്മി പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായും ദില്ലി സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളോടുള്ള താൽപര്യംകൊണ്ടുമാണ് കോൺഗ്രസിൽ നിന്നും കൂടുതൽ പേർ ആ ആദ്മിയിൽ എത്തുന്നതെന്ന് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. കഴിഞ്ഞയാഴ്ച കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഷുഐബ് ഇഖ്ബാൽ ആം ആദ്മിയിൽ ചേർന്നിരുന്നു. മാഷ്യ മഹൽ മണ്ഡലത്തിൽ നിന്നും 5 വട്ടം എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് അദ്ദേഹം.

കോൺഗ്രസിന് തിരിച്ചടി

കോൺഗ്രസിന് തിരിച്ചടി

ആം ആദ്മിയുടെ വരവോടെ രാജ്യ തലസ്ഥാനത്ത് ഏറ്റവും കൂടുതൽ തിരിച്ചടി നേരിടേണ്ടി വന്ന പാർട്ടിയാണ് കോൺഗ്രസ്. ഇരു പാർട്ടികളുടെയും വോട്ട് ബാങ്കുകൾ ദില്ലിയിലെ സാധാരണക്കാരാണ്. കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന പല പ്രദേശങ്ങളിലും ആധിപത്യം സ്ഥാപിക്കാൻ ആം ആദ്മിക്ക് കഴിഞ്ഞു. ഇതിന്റെ ഫലമായി 15 വർഷത്തോളം തുടർച്ചയായി ദില്ലി ഭരിച്ച കോൺഗ്രസിന് കഴിഞ്ഞ തവണ ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ദില്ലിയിലെ 70 സീറ്റുകളിൽ 67 ഇടത്തും വിജയിച്ചാണ് ആം ആദ്മി അധികാരത്തിൽ എത്തിയത്. ഇതോടെ കഴിഞ്ഞ വർഷങ്ങളിലായി നിരവധി കോൺഗ്രസ് നേതാക്കൾ ആം ആദ്മിയിൽ എത്തി. കോൺഗ്രസ് എംഎൽഎ ആയ പ്രഹ്ലാദ് സിംഗ് സ്വനിയും ആം ആദ്മിയിൽ ചേർന്നിരുന്നു.

ആം ആദ്മിക്ക് ഭരണത്തുടർച്ച

ആം ആദ്മിക്ക് ഭരണത്തുടർച്ച

ദില്ലിയിൽ ആം ആദ്മി സർക്കാരിന് ഭരണ തുടർച്ചയുണ്ടാകുമെന്നാണ് ഭൂരിഭാഗം സർവേ ഫലങ്ങളും അവകാശപ്പെടുന്നത്. സൗജന്യ ജലവിതരണം, നിരക്ക് കുറഞ്ഞ വൈദ്യുതി, സർക്കാർ ആശുപത്രികളുടെ നവീകരണം തുടങ്ങി കഴിഞ്ഞ 5 വർഷത്തിനിടെ നടപ്പിലാക്കിയ ജനപ്രിയ പദ്ധതികളെ ഉയർത്തിക്കാട്ടിയാണ് ആം ആദ്മി തിരഞ്ഞെടുപ്പിനിറങ്ങുന്നത്. ഇതിനിടെ ആം ആദ്മിയുടെ ദില്ലിയിലെ ദളിത് നേതാക്കളിൽ പ്രമുഖനായ ഗുഗൻ സിംഗ് ബിജെപിയിൽ ചേർന്നിരുന്നു.

കെജ്രിവാളിന്റെ എതിരാളി?

കെജ്രിവാളിന്റെ എതിരാളി?

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആംആദ്മി വിമതനായിരുന്ന കപിൽ മിശ്ര മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ആം ആദ്മിയിൽ നിന്നും പുറത്താക്കപ്പെട്ട കപിൽ മിശ്ര കഴിഞ്ഞ വർഷം ബിജെപിയിൽ ചേർന്നിരുന്നു. ബിജെപി പാളയത്തിൽ എത്തിയ മുൻ ആം ആദ്മി എംഎൽഎമാരായ അനിൽ ബാജ്പേയി, ദേവിന്ദർ ഷെരാവത്ത് എന്നിവർക്കും ബിജെപി ടിക്കറ്റ് നൽകിയേക്കും.

 ശ്രദ്ധയോടെ കെജ്രിവാൾ

ശ്രദ്ധയോടെ കെജ്രിവാൾ

പ്രാദേശിക വിഷയങ്ങൾ ഉയർത്തിക്കാട്ടി ദില്ലിയിൽ പ്രചാരണത്തിനിറങ്ങനാണ് ആം ആദ്മിയുടെ തീരുമാനും. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് കെജ്രിവാൾ- നരേന്ദ്രമോദി പോരാട്ടമായി ചിത്രീകരിക്കാനുള്ള ബിജെപി നീക്കത്തെ ശ്രദ്ധയോടൊണ് ആം ആദ്മി സമീപിക്കുന്നത്. നരേന്ദ്ര മോദിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കാൻ പാർട്ടി നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ 7 സീറ്റുകളിലും ആം ആദ്മിയാണ് വിജയിച്ചത്.

English summary
Delhi assembly election:Congress leaders joined Aam Aadmi party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X