കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി തിരഞ്ഞെടുപ്പിൽ നോട്ടയേക്കാൾ പിന്നിൽ സിപിഎമ്മും സിപിഐയും, ആറ് മണ്ഡലങ്ങളിലായി 3190 വോട്ടുകൾ

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിൽ മത്സരിച്ച സിപിഎമ്മിനും സിപിഐയ്ക്കും ആറിടത്തും കെട്ടിവെച്ച കാശുപോലും നഷ്ടമായി. മൂന്ന് സീറ്റുകളിൽ വീതമാണ് സിപിഎമ്മും സിപിഎമ്മും മത്സരിച്ചത്. ആറ് മണ്ഡലങ്ങളിൽ നിന്നായി ഇരു പാർട്ടികൾക്കും കൂടി ലഭിച്ചത് 3190 വോട്ടുകൾ മാത്രമാണ്.

എഎപിയില്‍ നിന്ന് നാല് സീറ്റ് പിടിച്ചെടുത്ത് ബിജെപി.... രോഹിണിയും വിശ്വാസ് നഗറും നിലനിര്‍ത്തി!!എഎപിയില്‍ നിന്ന് നാല് സീറ്റ് പിടിച്ചെടുത്ത് ബിജെപി.... രോഹിണിയും വിശ്വാസ് നഗറും നിലനിര്‍ത്തി!!

സിപിഎമ്മിന്റെ വോട്ട് വിഹിതം 0.01 ശതമാനവും സിപിഐയുടേത് 0.02 ശതമാനവുമാണ്. കരാവൽ നഗറിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥി രഞ്ജിത്ത് തിവാരിക്ക് കിട്ടിയത് 414 വോട്ടുകൾ മാത്രമാണ്. രാജ്യതലസ്ഥാനത്ത് ഇടതുപാർട്ടികളേക്കാൾ കൂടുതൽ സീറ്റ് നേടാൻ നോട്ടയ്ക്കായി. 0.46 ശതമാനമാണ് നോട്ടയ്ക്ക് ലഭിച്ച് വോട്ട്.

cpm

ബവാനയിലെ സിപിഐ സ്ഥാനാർത്ഥി അബിപ്സ ചൗഹാൻ 1104 വോട്ടുകളാണ് നേടിയത്. വാസിർപൂർ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി നാഥു റാം 139 വോട്ടുകളും പാലം മണ്ഡലത്തിൽ സിപിഐയുടെ ദിലീപ് കുമാർ 404 വോട്ടുകളും നേടി. ബഥർപൂർ മണ്ഡലത്തിലെ സിപിഎമ്മിന്റെ ജഗദീഷ് ചന്ദ് 420 വോട്ടുകളാണ് നേടിയത്. ഈ സീറ്റുകളിലെല്ലാം ആം ആദ്മി പാർട്ടിയാണ് വിജയിച്ചത്. ദില്ലി തിരഞ്ഞെടുപ്പിൽ ആം ആദ്മി 62 സീറ്റുകൾ നേടിയപ്പോൾ 8 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. കോൺഗ്രസാകട്ടെ സംപൂജ്യരായി.

English summary
Delhi assembly election: CPI and CPM got less votes than NOTA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X