Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം കോട്ടയില്‍ വിജയക്കൊടി പാറിച്ച് ബിജെപി: മാസ്റ്റർ ബ്രെയിന്‍; ഉവൈസിയും സഹായിച്ചു

ഡല്‍ഹി: മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ മുസ്തഫാബാദില്‍ വിജയം കുറിച്ച് ബി ജെ പി. ഏറ്റവും പരിചയസമ്പന്നരായ നേതാക്കളിൽ ഒരാളായ മോഹൻ സിംഗ് ബിഷ്ടിനെ രംഗത്ത് ഇറക്കിയാണ് മണ്ഡലം പാർട്ടി പിടിച്ചെടുത്തത്. കറാവൽ നഗറില്‍ നിന്നുള്ള സിറ്റിംഗ് എം എൽ എ ആയിരുന്ന മോഹൻ സിംഗ് ബിഷ്ടിനെ മുസ്തഫാബാദിലേക്ക് മാറ്റിയത് അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നുള്ള അനിഷ്ടത്തിന് ഇടയാക്കിയിരുന്നു. ബിഷ്ടിന് പകരം കപില്‍ മിശ്രയേയായിരുന്നു കറാവൽ നഗറില്‍ നിയോഗിച്ചത്. ബി ജെ പിയുടെ ഈ തന്ത്രം വിജയിക്കുകയും രണ്ട് മണ്ഡലങ്ങളും അവർ സ്വന്തമാക്കുകയും ചെയ്തു.

എ എ പിയുടെ സിറ്റീങ് സീറ്റില്‍ അവരുടെ സ്ഥാനാർത്ഥി അദീല്‍ അഹമ്മദ് ഖാനെ 17578 വോട്ടുകള്‍ക്കാണ് മോഹന്‍ സിങ് ബിഷ്ട് പരാജയപ്പെടുത്തിയത്. ബി ജെ പിക്ക് 85215 വോട്ട് ലഭിച്ചപ്പോള്‍ എ എ പിയുടെ പെട്ടിയില്‍ വീണത് 67637 വോട്ടുകളാണ്. എ എ പിയുടെ പരാജയത്തില്‍ നിർണ്ണായകമായ അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എം സ്ഥാനാർത്ഥി മൊഹമ്മദ് താഹിർ ഹുസൈന്റെ സാന്നിധ്യമാണ്. 33474 വോട്ടാണ് എ ഐ എം ഐ എം സ്വന്തമാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ അലി മെഹ്ദി 11763 വോട്ടും നേടി.

musthafa-bad-

2020 ലെ തിരഞ്ഞെടുപ്പില്‍ എ എ പി സ്ഥാനാർത്ഥി 20704 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് മുസ്തഫാബാദ്. അന്ന് എ എ പിക്ക് 98850 വോട്ട് ലഭിച്ചപ്പോള്‍ ബി ജെ പിക്ക് 78146 വോട്ടും കോണ്‍ഗ്രസിന് 5355 വോട്ടുമാണ് ലഭിച്ചത്. എ ഐ എം ഐ എം അന്ന് മത്സര രംഗത്ത് ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. 2020 ലെ ഡൽഹി കലാപ കേസിലെ പ്രതിയാണ് എ ഐ എം ഐ എം മത്സരിപ്പിച്ച താഹിർ ഹുസൈന്‍. 2020-ലെ കലാപത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളിലൊന്നാണ് വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദ്. കലാപത്തില്‍ 53 പേർക്കോളം ജീവന്‍ നഷ്ടമായിരുന്നു.

കൃത്യമായ തിരഞ്ഞെടുപ്പ് തന്ത്രത്തോടൊപ്പം ബിഷ്ടിന്റെ ജനകീയതയുമാണ് മുസ്തഫാബാദിലെ തിരഞ്ഞെടുപ്പ് വിജയത്തിന് അടിത്തറ പാകിയത്. 1998 ൽ കരാവൽ നഗറിൽ നിന്ന് അദ്ദേഹം ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. 2015 വരെ അദ്ദേഹം ആ സീറ്റ് നിലനിർത്തി. എന്നാല്‍ 2015 ൽ എ എ പി ടിക്കറ്റില്‍ മത്സരിച്ച കപില്‍ മിശ്രയ്ക്ക് മുന്നില‍ അദ്ദേഹത്തിന് പരാജയം നേരിടേണ്ടി വന്നു. അഞ്ച് വർഷത്തിന് ശേഷം 2020 ല്‍ എ എ പിയുടെ ദുർഗേഷ് പഥക്കിനെ പരാജയപ്പെടുത്തി അദ്ദേഹം ബിഷ്ത് കരാവൽ നഗർ തിരിച്ചുപിടിച്ചു. ബി ജെ പി സർക്കാർ രൂപീകരിക്കുമ്പോള്‍ ഇദ്ദേഹം മന്ത്രി സഭയില്‍ ഉള്‍പ്പെടാനുള്ള സാധ്യത ശക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+