• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലി സര്‍ക്കാര്‍ രൂപീകരണം: അരവിന്ദ് കെജ്രിവാളിന്‍റെ സത്യപ്രതിജ്ഞ 16 ന്, ഇന്ന് ഗവര്‍ണറെ കാണും

Newest First Oldest First
10:48 AM, 12 Feb
പതിനാറാം തിയതി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങ്
10:44 AM, 12 Feb
അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഗവര്‍ണറെ കാ​ണും
8:26 AM, 12 Feb
ആം ആദ്മി പാർട്ടി പ്രവർത്തകനായ അശോക് മാൻ വെടിവപ്പിൽ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു
പ്രധാന പോരാട്ടങ്ങൾ
ദ്വാരക
വിനയ് മിശ്ര
AAP
പ്രദ്യുമാൻ രാജ്പുത്
BJP
Vs
ദ്വാരക മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിനയ് മിശ്ര വിജയിച്ചു.
8:25 AM, 12 Feb
ദില്ലിയിലെ ആം ആദ്മി എംഎൽഎയ്ക്ക് നേർക്ക് വധശ്രമം. മഹറൌലിയിൽ നിന്ന് വിജയിച്ച നരേഷ് യാദവിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിവപ്പുണ്ടായി.
11:43 PM, 11 Feb
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് 7 വനിതാ സ്ഥാനാർത്ഥികൾ, 7 പേരും ആം ആദ്മി പാർട്ടി പ്രവർത്തകരാണ്.
പ്രധാന പോരാട്ടങ്ങൾ
ഹരി നഗർ
രാജ് കുമാരി ധില്ലൺ
AAP
താജീന്ദർ പാൽ ബഗ്ഗ
BJP
Vs
ഹരിനഗര്‍ മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ത്ഥി രാജ് കുമാരി ദില്യോണ്‍ വിജയിച്ചു.
10:04 PM, 11 Feb
അന്തിമ ഫലം പ്രകാരം ദില്ലിയിൽ ആം ആദ്മി 62 സീറ്റുകളിലും ബിജെപി 8 സീറ്റുകളിലും വിജയിച്ചു
9:24 PM, 11 Feb
ദില്ലിയിൽ ആറ് മണ്ഡലങ്ങളിൽ സിപിഎമ്മിനും സിപിഐക്കും കെട്ടിവെച്ച കാശ് നഷ്ടമായി
പ്രധാന പോരാട്ടങ്ങൾ
മാൽവിയ നഗർ
സോമനാഥ് ഭാരതി
AAP
ശൈലേന്ദ്ര സിംഗ് മോണ്ടി
BJP
Vs
മാളവ്യ നഗറില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോമനാഥ് ഭാരതി വിജയിച്ചു.
8:48 PM, 11 Feb
ദില്ലി പിസിസി അധ്യക്ഷൻ സുഭാഷ് ചോപ്ര രാജി വെച്ചു. തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നാണ് രാജി
8:37 PM, 11 Feb
സർവ സന്നാഹവുമുള്ള ബിജെപി ചൂലിന് മുമ്പിൽ തോറ്റെന്ന് ഉദ്ധവ് താക്കറെ
പ്രധാന പോരാട്ടങ്ങൾ
ന്യൂ ഡെൽഹി
അരവിന്ദ് കെജ്‌രിവാൾ
AAP
സുനിൽ യാദവ്
BJP
Vs
ന്യൂ ദില്ലി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിജയിച്ചു.
8:33 PM, 11 Feb
ഹനുമാൻ സ്തുതി ചൊല്ലിയതാണ് ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സഹായിച്ചതെന്ന് ജമ്മു കശ്മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌ന.
8:27 PM, 11 Feb
ജനവിധി അംഗീകരിക്കുന്നുവെന്ന് ജെപി നദ്ദ
പ്രധാന പോരാട്ടങ്ങൾ
രോഹിണി
വിജേന്ദർ ഗുപ്ത
BJP
രാജേഷ് നാമ ബൻസിവാല
AAP
Vs
രോഹിനി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജേന്ദര്‍ ഗുപ്ത വിജയിച്ചു.
7:18 PM, 11 Feb
പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് അരവിന്ദ് കെജ്രിവാൾ
6:42 PM, 11 Feb
അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി. ദില്ലിയിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിക്കാൻ ആശംസകൾ'
6:13 PM, 11 Feb
6 മണിവരെയുള്ള കണക്ക് അനുസരിച്ച് ആം ആദ്മി 36 സീറ്റുകളിൽ വിജയിച്ചു. 26 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 3 സീറ്റുകൾ നേടി. 5 സീറ്റുകളിൽ ലീഡ് ചെയ്യുന്നു
6:07 PM, 11 Feb
അരവിന്ദ് കെജ്രിവാളിന് അഭിനന്ദനവുമായി ദില്ലി ബിജെപി അധ്യക്ഷൻ മനോജ് തിവാരി
6:06 PM, 11 Feb
ഇമ്രാൻ ഹുസൈൻ (എഎപി)36,172 വോട്ടുകൾക്ക് വിജയിച്ചു
6:05 PM, 11 Feb
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് മുൻ സഖ്യകക്ഷിയായ ശിവസേന. ' മൻ കി ബാത്ത്' അല്ല രാജ്യത്തെ ജനങ്ങൾ കേൾക്കുന്നതെന്നും ആം ആദ്മി പാർട്ടിയുടെ ' ജൻ കീ ബാത്താണ്' ജനങ്ങൾ കേട്ടതെന്നും ശിവസേനാ തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പ്രതികരിച്ചു
5:34 PM, 11 Feb
ആം ആദ്മി പാര്‍ട്ടിക്ക് ലോക്സഭ തിരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിരട്ടി വോട്ട് ലഭിച്ചു
5:13 PM, 11 Feb
അരവിന്ദ് കെജ്രിവാളിന്‍റെ ലീഡ് 20000 കടന്നു
4:45 PM, 11 Feb
ജനവിധി അംഗീകരിക്കുന്നുവെന്ന് ബിജെപി.
4:31 PM, 11 Feb
ദില്ലിയില്‍ ബിജെപിക്ക് ലോക്സഭ തിരഞ്ഞെടുപ്പിനേക്കാള്‍ 17 ശതമാനം വോട്ട് കുറവ്
4:22 PM, 11 Feb
കോണ്‍ഗ്രസ് മത്സരിച്ച 66 സീറ്റില്‍ 63 ഇടത്തും സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം നഷ്ടപ്പെട്ടു
4:19 PM, 11 Feb
ന്യൂ ദില്ലി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിന്‍റെ ലീഡ് 17000 കടന്നു
4:08 PM, 11 Feb
കോണ്‍ഗ്രസിന്‍റെ വോട്ട് ശതമാനം അഞ്ചിലും താഴെ.
3:42 PM, 11 Feb
വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് കെജ്രിവാള്‍. തിരഞ്ഞെടുപ്പ് വിജയം ഭരണ നേട്ടങ്ങള്‍ക്കുള്ള അംഗീകാരം. തന്നെ മകനായി കണ്ട ഒരോ കുടുംബത്തിന്‍റെയും വിജയമെന്നും കെജ്രിവാള്‍
3:32 PM, 11 Feb
പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര. തോല്‍വിയുടെ കാരണം പാര്‍ട്ടി കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു
3:26 PM, 11 Feb
നിലവിലെ ലീഡ് നില ആം ആദ്മി -63, ബിജെപി -3, കോണ്‍ഗ്രസ് -0
3:10 PM, 11 Feb
അരവിന്ദ് കെജ്രിവാളിന്‍റെ 5 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ജനം വോട്ട് ചെയ്തതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ ലക്ഷ്യം ജനം തള്ളിയെന്നും അദ്ദേഹം പറഞ്ഞു.
2:45 PM, 11 Feb
മനീഷ് സിസോദിയ വിജയിച്ചു
2:29 PM, 11 Feb
നിലവിലെ സീറ്റ് നില: ആം ആദ്മി പാര്‍ട്ട-80, ബിജെപി-10, കോണ്‍ഗ്രസ്-0
READ MORE

ദില്ലി: നിർണായകമായ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. ഫെബ്രുവരി എട്ടാം തീയതി നടന്ന വോട്ടെടുപ്പിൽ 62.59 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമായിരുന്നു ഇത്. ദില്ലിയിൽ ഇത്തവണ ആം ആദ്മിയും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നതെങ്കിലും കോണ്‍ഗ്രസും പ്രതീക്ഷ കൈവിട്ടിട്ടില്ല. വോട്ടെണ്ണലിന്‍റെ തത്സമയ വിവരങ്ങള്‍ക്കായി വണ്‍ ഇന്ത്യയോടൊപ്പം തുടരൂ...

English summary
Delhi Assembly Election 2020 Poll Results In Malayalam:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X