Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി നിയമസഭയിലെ മുസ്ലിം എംഎല്‍എമാരുടെ എണ്ണം കുറഞ്ഞു: വിജയിച്ചവരെല്ലാം എഎപിക്കാർ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ഇത്തവണ വിജയിച്ച കയറാന്‍ സാധിച്ചത് നാല് മുസ്ലിം സ്ഥാനാർത്ഥികള്‍ക്ക്. വിജയിച്ച നാലുപേരും എ എ പി സ്ഥാനാർത്ഥികളാണ്. ഇമ്രാൻ ഹുസൈൻ (ബല്ലിമാരൻ), ആലി മുഹമ്മദ് ഇഖ്ബാൽ (മതിയ മഹൽ), അമാനത്തുള്ള ഖാൻ (ഓഖ്‌ല), ചൗധരി സുബൈർ അഹമ്മദ് (സീലംപൂർ) എന്നിവരാണ് വിജയിച്ച ന്യൂനപക്ഷ നേതാക്കള്‍. കഴിഞ്ഞ നിയമസഭയില്‍ 5 മുസ്ലിം എം എല്‍ എമാരാണ് ഉണ്ടായിരുന്നത്.

മാതിയ മഹലിൽ നിന്നും മത്സരിച്ച ആലി മുഹമ്മദ് ഇഖ്ബാലാണ് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച സ്ഥാനാർത്ഥി. ബിജെപിയുടെ ദീപ്തി ഇന്തോറയെ 42724 വോട്ടുകൾക്കാണ് എ എ പി സ്ഥാനാർത്ഥി പരാജയപ്പെടുത്തിയത്. ആലി മുഹമ്മദ് ഇഖ്ബാലിന് 58120 വോട്ട് ലഭിച്ചപ്പോള്‍ ദീപ്തി ഇന്‍ഡോറയ്ക്ക് ലഭിച്ചത് 15396 വോട്ട് മാത്രമാണ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആസിം അഹമ്മദ് ഖാന്‍ 10295 വോട്ട് നേടി മൂന്നാം സ്ഥാനത്തും എത്തി.

seelampur-

തിരഞ്ഞെടുപ്പിലെ രണ്ടാമത്തെ ഉയർന്ന ഭൂരിപക്ഷത്തിനാണ് സീലം പൂരില്‍ നിന്നും ചൗധരി സുബൈർ അഹമ്മദ് വിജയിച്ചത്. ബി ജെ പിയുടെ അനിൽ കുമാർ ശർമ്മയെ 42477 വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെടുത്തി. എ എ പി സ്ഥാനാർത്ഥിക്ക് 79009 വോട്ട് ലഭിച്ചപ്പോള്‍ ബി ജെ പി സ്ഥാനാർത്ഥിക്ക് ലഭിച്ചത് കേവലം 36532 വോട്ട് മാത്രമാണ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി അബ്ദുള്‍ റഹ്മാന്‍ 16551 വോട്ടുമായി മൂന്നാം സ്ഥാനത്തായി. ഓഖ്‌ലയിൽ ബി ജെ പിയുടെ മനീഷ് ചൗധരിയെ 23,639 വോട്ടുകൾക്കാണ് എ എപിയുടെ അമാനത്തുള്ള ഖാൻ പരാജയപ്പെടുത്തിയത്.

അതേസമയം, മൂന്നോളം മുസ്ലിം സ്വാധീന മണ്ഡലങ്ങളില്‍ ഇത്തവണ വിജയം കൈവരിക്കാന്‍ ബി ജെ പിക്കും സാധിച്ചിട്ടുണ്ട്. മുസ്‌ലിം ആധിപത്യമുള്ള ഡല്‍ഹിയിലെ പ്രധാനപ്പെട്ട സീറ്റാണ് മുസ്തഫാബാദ്. ഇവിടെ ബിജെപിയുടെ മോഹൻ സിംഗ് ബിഷ്ത് എ എ പിയിലെ അദീൽ അഹമ്മദ് ഖാനെതിരെ 17578 വോട്ടുകൾക്കാണ് വിജയിച്ചത്. അസദുദ്ധീന്‍ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ സ്ഥാനാർത്ഥി മൊഹമ്മദ് താഹിർ ഹുസൈൻ നേടിയ വോട്ടുകളാണ് എ എ പിയുടെ പരാജയം ഉറപ്പിച്ചത്. ബി ജെ പി - 85215, എ എ പി - 67637, എ ഐ എം ഐ എം - 33474, അലി മെഹ്ദി - 11763 എന്നിങ്ങനെയായിരുന്നു വോട്ടുനില.

വാസിപൂർ മണ്ഡലത്തിൽ ബി ജെ പിയിലെ പൂനം ശർമ്മ എ എ പിയിലെ രാജേഷ് ഗുപ്തയെ 11425 വോട്ടുകൾക്ക് പരാജയപ്പെടുത്തിയപ്പോള്‍ കസ്തൂർബ നഗർ മണ്ഡലത്തിൽ ബി ജെ പിയിലെ നീരജ് ബസോയ എ എ പിയുടെ അഭിഷേക് ദത്തിനെ 11048 വോട്ടുകൾക്കും മറികടന്നു. അതേസമയം, ഡല്‍ഹിയില്‍ ആകേയുള്ള 70 സീറ്റുകളിൽ 48 ഉം നേടിയാണ് ബി ജെ പി 27 വർഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത്. അധികാരം നഷ്ടപ്പെട്ട എ എ പിക്ക് 22 സീറ്റ് ലഭിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+