കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പിടിക്കാനിറങ്ങി ജെഡിയു, പിന്നാലെ എല്‍ജെപിയും, എന്‍ഡിഎ കക്ഷികള്‍ ബിജെപിക്ക് പുതിയ തലവേദന

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ദില്ലിയില്‍ വന്‍ ട്വിസ്റ്റ്. എന്‍ഡിഎയിലെ പ്രമുഖ കക്ഷികളായ ജെഡിയുവും എല്‍ജെപിയും ദില്ലിയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ്. ബിജെപിയുമായി ഇവര്‍ സഖ്യമുണ്ടാക്കില്ല. ഇതോടെ ബിജെപി വലിയ പ്രതിസന്ധിയില്‍പ്പെട്ടിരിക്കുകയാണ്. പൂര്‍വാഞ്ചല്‍ വോട്ടുകള്‍ ഇവര്‍ വിചാരിച്ചാല്‍ ഭിന്നിക്കാന്‍ സാധിക്കും. അത് ബിജെപിയുടെ തോല്‍വി ഉറപ്പിക്കും.

ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണുന്ന മനോജ് തിവാരിക്കും ഇത് പ്രതിസന്ധിയാണ്. അദ്ദേഹത്തിനെതിരെ ബീഹാറി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന സൂചനകളും സജീവമാണ്. അങ്ങനെ വന്നാല്‍ അത് ദില്ലിയില്‍ ബിജെപിയെ വീണ്ടും തോല്‍വിയിലേക്ക് തള്ളിയിടും. അതേസമയം മനോജ് തിവാരി മത്സരിക്കില്ലെന്ന സൂചനകളും സജീവമാണ്. ഇത് വോട്ടു ചോര്‍ച്ച മുന്നില്‍ കണ്ടിട്ടാണ്.

ത്രികോണ പോരാട്ടം വഴിമാറുന്നു

ത്രികോണ പോരാട്ടം വഴിമാറുന്നു

ത്രികോണ പോരാട്ടം പ്രതീക്ഷിച്ച ദില്ലിയില്‍ അതിനേക്കാള്‍ വലിയ കാര്യങ്ങളാണ് നടക്കുന്നത്. ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് എന്നിവര്‍ തമ്മിലായിരുന്നു പോരാട്ടം. എന്നാല്‍ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ സംഭവിച്ച മാറ്റങ്ങളാണ് പ്രാദേശിക കക്ഷികളെ മാറ്റി ചിന്തിപ്പിച്ചത്. സമീപ സംസ്ഥാനങ്ങളിലും കളം പിടിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. എന്‍ഡിഎ കക്ഷികളായ ജെഡിയുവും രാം വിലാസ് പാസ്വാന്റെ എല്‍ജെപിയും ദില്ലിയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡില്‍ ആര്‍ജെഡി ഒരു സീറ്റില്‍ ജയിക്കുകയും, വോട്ടുശതമാനത്തില്‍ നേട്ടമുണ്ടാക്കുകയും ചെയ്തിരുന്നു.

കെജ്‌രിവാളിന് ഭയപ്പെടേണ്ട

കെജ്‌രിവാളിന് ഭയപ്പെടേണ്ട

ദില്ലിയില്‍ ഇപ്പോള്‍ അരവിന്ദ് കെജ്‌രിവാളിന് മാത്രം ഭയപ്പെടേണ്ട കാര്യമില്ല. അദ്ദേഹം സഖ്യത്തിലുള്ളതോ, എഎപിയുടെ വോട്ടുബാങ്കിനെ ലക്ഷ്യമിടുന്നതോ ആയ പാര്‍ട്ടികളല്ല ഇവര്‍. എന്നാല്‍ ബിജെപിയുടെ വോട്ടുബാങ്കിന്റെ ലക്ഷ്യമിടുന്ന പാര്‍ട്ടികളാണ് ജെഡിയുവും എല്‍ജെപിയും. ഇവര്‍ ബിജെപിയുമായി സഖ്യമില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് പുറമേ ഇവരുമായി സഖ്യമുണ്ടാക്കാനും ബിജെപി ഒരുക്കമല്ല. ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ സീറ്റ് ചര്‍ച്ചയില്‍ കരുത്ത് കാണിക്കാന്‍ കൂടിയാണ് ഇവര്‍ ദില്ലിയില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നത്.

പൂര്‍വാഞ്ചല്‍ വോട്ടര്‍മാര്‍

പൂര്‍വാഞ്ചല്‍ വോട്ടര്‍മാര്‍

ബിജെപിക്കുള്ള ഏറ്റവും വലിയ ഭയം പൂര്‍വാഞ്ചല്‍ വോട്ടര്‍മാരെ കുറിച്ചാണ്. ബീഹാറില്‍ നിന്നുള്ള വോട്ടര്‍മാരാണ് ഇവര്‍. നിതീഷ് കുമാറിനെ പോലുള്ള ഒരു പ്രമുഖ നേതാവിന്റെ പാര്‍ട്ടി ദില്ലിയിലെത്തുമ്പോള്‍ അവര്‍ക്ക് വോട്ട് ചെയ്യാന്‍ ബീഹാറികള്‍ നിര്‍ബന്ധിതരാകും. എല്‍ജെപി ദളിത് വോട്ടുബാങ്കിലും വിള്ളലുണ്ടാക്കും. 25 മണ്ഡലങ്ങളിലായി സ്വാധീനമുള്ളവരാണ് പൂര്‍വാഞ്ചല്‍ വോട്ടര്‍മാര്‍. യുപി, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വോട്ടര്‍മാര്‍ ചേര്‍ന്നതാണ് പൂര്‍വാഞ്ചല്‍ വിഭാഗം.

കോണ്‍ഗ്രസിനും ആശങ്ക

കോണ്‍ഗ്രസിനും ആശങ്ക

കോണ്‍ഗ്രസിന്റെ സഖ്യമായ ആര്‍ജെഡി ദില്ലിയില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നുണ്ട്. എന്നാല്‍ ആര്‍ജെഡി ഇവിടെ വലിയ ഘടകമല്ല. കോണ്‍ഗ്രസ് ഇവരെ പലയിടത്തും വോട്ട് ചോര്‍ത്താനായി ഉപയോഗിച്ചേക്കും. ദില്ലിയില്‍ പരമാവധി ആറ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ആര്‍ജെഡിയുടെ തീരുമാനം. ബുരാരി, കിഴക്കന്‍ ദില്ലി എന്നിവ ഈ പട്ടികയിലുണ്ട്. ഇതെല്ലാം കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ്. പ്രിയങ്കാ ഗാന്ധിയുടെ സ്വാധീനവും ഈ മണ്ഡലങ്ങളിലുണ്ട്.

വിടാതെ പാസ്വാന്‍

വിടാതെ പാസ്വാന്‍

പാസ്വാന്‍ ശക്തമായി തന്നെ പോരാടാനാണ് രംഗത്തുള്ളത്. ബുരാരിയില്‍ പലയിടത്തും എല്‍ജെപി അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. അതേസമയം കണക്കുകള്‍ നോക്കുമ്പോള്‍ എഎപിക്കും ചെറിയ പ്രശ്‌നമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍വാഞ്ചലി വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ട് ചെയ്തത് കെജ്‌രിവാളിനാണ്. ഇത്തവണ ഈ ചെറിയ പാര്‍ട്ടികള്‍ ബിജെപിയുടെ വോട്ടുബാങ്കിനെ പിളര്‍ത്തുമോ അതേ എഎപിക്ക് തലവേദനയാവുമോ എന്ന കാര്യത്തിലാണ് ആശങ്ക.

കോണ്‍ഗ്രസ് കോണ്‍ഫിഡന്‍സില്‍

കോണ്‍ഗ്രസ് കോണ്‍ഫിഡന്‍സില്‍

കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയും രാഹുലും ഇറങ്ങുന്നതോടെ കൂടുതല്‍ ആത്മവിശ്വാസം നേടും. അടിയൊഴുക്ക് ശക്തമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. അതിലുപരി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയും അതിനെ തുടര്‍ന്നുള്ള സഹതാപ തരംഗവും, ഒപ്പം ഷീലാ ദീക്ഷിതിന്റെ വിയോഗവും ചേര്‍ത്ത് വൈകാരികമായി വോട്ടര്‍മാരെ സമീപിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും. പഞ്ചാബി വോട്ടര്‍മാരും കോണ്‍ഗ്രസിനെ തന്നെയാവും ആശ്രയിക്കുക.

യുവാക്കളുടെ വോട്ടുകള്‍

യുവാക്കളുടെ വോട്ടുകള്‍

വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളുടെ അതൃപ്തിയിലാണ് കോണ്‍ഗ്രസിന് മുതല്‍ക്കൂട്ട്. ഇവര്‍ നരേന്ദ്ര മോദി-അമിത് ഷാ ഭരണത്തില്‍ കടുത്ത അസംതൃപ്തിയിലാണ്. മുസ്ലീം വോട്ടര്‍മാര്‍ അടുത്തിടെ കോണ്‍ഗ്രസ് നടത്തിയ സമരങ്ങളില്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തും. പ്രിയങ്കയുടെ ജാമിയ ഐക്യദാര്‍ഢ്യവും ഇക്കാര്യത്തില്‍ വഴിത്തിരിവാകും. 20 ശതമാനം വരെയുള്ള മുസ്ലീം വോട്ടുബാങ്ക് കോണ്‍ഗ്രസിന്റെ വിജയസാധ്യത വര്‍ധിപ്പിക്കുന്നതാണ്. പൗരത്വ നിയമവും ദില്ലിയില്‍ പ്രധാന വിഷയമാക്കാനാണ് സാധ്യത.

ദില്ലി പിടിക്കാന്‍ പ്രിയങ്ക ഇറങ്ങും... ട്വിസ്റ്റുമായി കോണ്‍ഗ്രസ്, ലക്ഷ്യം യുപി വോട്ടുകള്‍!!ദില്ലി പിടിക്കാന്‍ പ്രിയങ്ക ഇറങ്ങും... ട്വിസ്റ്റുമായി കോണ്‍ഗ്രസ്, ലക്ഷ്യം യുപി വോട്ടുകള്‍!!

English summary
delhi assembly elections 2019 nda allies contest against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X