കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായ്ക്ക് ഷഹീന്‍ബാഗ് റോഡ് തുറക്കാന്‍ 2 മിനുട്ട് മതി, പക്ഷേ... കെജ്‌രിവാള്‍ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഷഹീന്‍ബാഗ് സമരം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി ഉപയോഗിക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഷഹീന്‍ബാഗിലെ അടച്ചിട്ട റോഡുകള്‍ എപ്പോള്‍ വേണമെങ്കിലും തുറക്കാം. അമിത് ഷാ വിചാരിച്ചാല്‍ അത് രണ്ട് മിനുട്ട് കൊണ്ട് തുറക്കാം. പക്ഷേ അവര്‍ അത് ചെയ്യില്ല. കാരണം റോഡ് തുറന്നാല്‍ ഷഹീന്‍ബാഗ് വിഷയം അവസാനിക്കും. ഇതോടെ പ്രചാരണത്തില്‍ അവര്‍ക്ക് ഉന്നയിക്കാന്‍ യാതൊരു വിഷയവും ഉണ്ടാവില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

1

ബിജെപിയെ വെല്ലുവിളിച്ച് ഹനുമാന്‍ ചലിസയും കെജ്‌രിവാള്‍ ഉരുവിട്ടു. ഹിന്ദുവാണെന്നതിന് ബിജെപിയുടെ അംഗീകാരം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് കെജ്‌രിവാള്‍ ബിരിയാണിയാണ് നല്‍കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് കെജ്‌രിവാള്‍ നല്‍കിയത്. കേന്ദ്ര ബജറ്റിലൂടെ ദില്ലിയില്‍ ബിജെപി തോല്‍വി സമ്മതിച്ചെന്ന് ഉറപ്പായിരിക്കുകയാണ്. ദില്ലിയിലെ ഗതാഗതത്തിനും മലിനീകരണ നിയന്ത്രണത്തിനും വേണ്ടി ഫണ്ട ലഭിക്കുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷം താന്‍ ആര്‍ക്കെങ്കിലും സഹായം ചെയ്യാന്‍ വിട്ടുപോയ വീടുകളുണ്ടെങ്കില്‍ കാണിച്ച് തരണമെന്ന് കെജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചു. ദില്ലിയിലെ സ്‌കൂളുകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ബിജെപി വീഡിയോയില്‍ കാണിച്ച സ്‌കൂളുകള്‍ പലതും ഒഴിവാക്കപ്പെട്ട സ്‌കൂളുകളാണെന്നും, അതില്‍ യാഥാര്‍ത്ഥ്യമില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. നേരത്തെ പല സ്‌കൂളുകളിലും രണ്ട് മണിക്കൂര്‍ പോലും ക്ലാസുകള്‍ നടക്കുന്നില്ലെന്നും ബിജെപി ആരോപിച്ചിരുന്നു.

അതേസമയം താന്‍ ദില്ലിയില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചുവരുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് കെജ്‌രിവാള്‍ പറഞ്ഞു. താന്‍ എങ്ങനെ അഞ്ച് വര്‍ഷം ഭരിച്ചോ, അതേ പോലെയുള്ള ഭരണം തന്നെയായിരിക്കും അടുത്ത അഞ്ച് വര്‍ഷവും ദില്ലിയിലെ ജനങ്ങള്‍ക്ക് ലഭിക്കുക. ആംആദ്മി പാര്‍ട്ടിയുടെ ഭരണത്തില്‍ ജനങ്ങള്‍ സന്തുഷ്ടരാണ്. എഎപിക്ക് വികസനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വോട്ട് ചെയ്യട്ടെയെന്നും കെജ്‌രിവാള്‍ പറഞ്ഞു.

വഴിതെറ്റിപ്പോയ യുവാക്കളാണ് അവര്‍....ജാമിയയിലെ വെടിവെപ്പില്‍ ബിജെപി എംപി പറയുന്നത് ഇങ്ങനെവഴിതെറ്റിപ്പോയ യുവാക്കളാണ് അവര്‍....ജാമിയയിലെ വെടിവെപ്പില്‍ ബിജെപി എംപി പറയുന്നത് ഇങ്ങനെ

English summary
delhi assembly elections 2020 kejriwal takes on bjp over shaheen bagh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X