കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനവിധി അംഗീകരിക്കുന്നു, പരാജയം പരിശോധിക്കും, കെജ്രിവാളിനെ അഭിനന്ദിച്ച് മനോജ് തിവാരി

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം നേടിയ അരവിന്ദ് കെജ്രിവാളിന് അഭിനന്ദനം അറിയിച്ച് ദില്ലി ബിജെപി അധ്യക്ഷൻ മനോജ് തിവാരി. ജനവിധി അംഗീകരിക്കുന്നുവെന്നും എന്നാൽ ഇത് സമ്പൂർണ പരാജയമായി കാണുന്നില്ലെന്നും മനോജ് തിവാരി പ്രതികരിച്ചു.

സംപൂജ്യരായി വീണ്ടും കോണ്‍ഗ്രസ്; ദില്ലിയില്‍ നാലാം തവണ 'ഡക്ക്', ശതമാന കണക്കും പാളി!!സംപൂജ്യരായി വീണ്ടും കോണ്‍ഗ്രസ്; ദില്ലിയില്‍ നാലാം തവണ 'ഡക്ക്', ശതമാന കണക്കും പാളി!!

' ഞങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. ഫലം പ്രതീക്ഷകൾക്കനുസൃതമല്ലാത്തപ്പോൾ നമ്മൾ നിരുത്സാഹപ്പെട്ടേക്കാം. പക്ഷേ നിരാശപ്പെടരുതെന്നാണ് പ്രവർത്തകരോട് പറയാൻ ആഗ്രഹിക്കുന്നു. 2015നെ അപേക്ഷിച്ച് നമ്മുടെ വോട്ട് വിഹിതം വർദ്ധിച്ചിട്ടുണ്ട്- മനോജ് തിവാരി പ്രതികരിച്ചു. ബിജെപിയുടെ വോട്ട് വിഹിതം 32 ശതമാനത്തിൽ നിന്നും 38 ശതമാനമായി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

tiwari

' ഞാൻ ജനവിധി അംഗീകരിക്കുന്നു, അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിക്കുന്നു. ദില്ലിയിലെ ജനങ്ങളുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നു'- മനോജ് തിവാരി പ്രതികരിച്ചു. നിലവിൽ ആം ആദ്മി 63 സീറ്റുകളിലും ബിജെപി 7 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്.

പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സമർപ്പിക്കുമോയെന്ന ചോദ്യത്തിന് അത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു മനോജ് തിവാരിയുടെ പ്രതികരണം. എക്സിറ്റ് പോൾ ഫലങ്ങൾ നിഷ്ഫലമാക്കി ദില്ലിയിൽ ബിജെപി മുന്നേറുമെന്ന് ആറാം ഇന്ദ്രിയത്തിലൂടെ കണ്ടിരുന്നതായി ശനിയാഴ്ച മനോജ് തിവാരി പ്രതികരിച്ചിരുന്നു.

English summary
Delhi assembly elections 2020: Manjo Tiwari Congratulates Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X