Get Updates
Get notified of breaking news, exclusive insights, and must-see stories!

അരവിന്ദ് കെജ്രിവാളിന് അഭിനന്ദനവുമായി പ്രധാനമന്ത്രി, നന്ദി പറഞ്ഞ് കെജ്രിവാൾ

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടിയ അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി കെജ്രിവാളിന് ആശംസകൾ അറിയിച്ചത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച അരവിന്ദ് കെജ്രിവാളിനേയും ആം ആദ്മിയേയും അഭിനന്ദിക്കുന്നു. ദില്ലിയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ സഫലീകരിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ച് നിമിഷങ്ങൾക്കകം അരവിന്ദ് കെജ്രിവാൾ നന്ദിയറിയിച്ച് ട്വീറ്റ് ചെയ്തു. കേന്ദ്രത്തിനൊപ്പം പ്രവർത്തിച്ച് ദില്ലിയിലെ ലോകോത്തര നിലവാരമുള്ള നഗരമാക്കാൻ പ്രവർത്തിക്കുമെന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തു.

modi

എക്സിറ്റ് പോളുകളെ പോലും അതിശയിപ്പിക്കുന്ന വിജയമാണ് ദില്ലിയിൽ കെജ്രിവാൾ നേടിയത്. 70 നിയമസഭാ സീറ്റുകളുള്ള ദില്ലിയിൽ 60ൽ പരം സീറ്റുകൾ സീറ്റുകൾ നേടിയാണ് ആം ആദ്മി വിജയം ഉറപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ 17 ശതമാനം കുറവ് വോട്ടാണ് ഇക്കുറി ബജെപിക്ക് ലഭിച്ചത്. കോൺഗ്രസിനാകട്ടെ അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+