Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി ആപ്പിനെ കൈവിട്ട് ബി ജെ പിയുടെ കൂടെ പോകുമോ: ആദായ നികുതിയിളവില്‍ നേട്ടം പ്രതീക്ഷിച്ച് ടീം മോദി

ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഗുണം ചെയ്തേക്കുമെന്ന വിലയിരുത്തലുമായി രാഷ്ട്രീയ വിദഗ്ധർ. 12 ലക്ഷം രൂപവാർഷിക വരുമാനമുള്ളവർക്ക് നികുതി ഇളവ് നല്‍കാനുള്ള തീരുമാനം ഡൽഹിയിലെ 3.5 ദശലക്ഷം വരുന്ന ശമ്പളക്കാരായ വോട്ടർമാരെ നേരിട്ട് സ്വാധീനിക്കുമെന്നും ഇത് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് അനുകൂമായി മാറിയേക്കുമെന്നുമാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം, ദേശീയ തലത്തിൽ, 2023-24 ൽ 10 ലക്ഷം രൂപ വരെ വരുമാനമുള്ള 28.2 ദശലക്ഷം ആളുകളാണ് ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചത്. ശരാശരി വാർഷിക ശമ്പളം 12.05 ലക്ഷം രൂപയുള്ള 5.05 ദശലക്ഷം വ്യക്തികളും റിട്ടേണുകൾ സമർപ്പിച്ചിച്ചിട്ടുണ്ട്. അതായത് നിർദ്ദിഷ്ട നികുതി ആനുകൂല്യങ്ങൾ രാജ്യത്തുടനീളമുള്ള 33 ദശലക്ഷത്തിലധികം ശമ്പളക്കാരായ വോട്ടർമാരെ നേരിട്ട് ബാധിക്കാൻ സാധ്യതയുണ്ട്.

bjp-modi-

പുതിയ നിർദ്ദേശം ഡല്‍ഹിയിലെ 18-25 വയസ് പ്രായമുള്ള 1.7 ദശലക്ഷം വോട്ടർമാരെയും 25-35 വയസ് പ്രായമുള്ള 4 ദശലക്ഷം വോട്ടർമാരെയുമാണ് സ്വാധീനിക്കുക. ഇവർ രണ്ടും ചേരുമ്പോള്‍ ഡൽഹിയിലെ 15.5 ദശലക്ഷം വോട്ടർമാരുടെ മൂന്നിലൊന്നിലധികം വരും. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഭരണകക്ഷിയായ ആം ആദ്മി പാർട്ടി മിക്കവാറും എല്ലാ സീറ്റുകളും നേടിയ നഗരപ്രദേശങ്ങളിലാണ് ഈ വോട്ടർമാർ താമസിക്കുന്നത്.

ന്യൂഡൽഹി പോലുള്ള നിയമസഭാ മണ്ഡലങ്ങളിലാണ് സർക്കാർ ജീവനക്കാരുടെ സാന്ദ്രത കൂടുതലുള്ളത്. മണ്ഡലത്തില്‍ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ, ബി ജെപിയുടെ പർവേഷ് വർമ്മ, കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് എന്നിവർ തമ്മിലാണ് മത്സരം. കൽക്കാജി മണ്ഡലത്തിലും ശമ്പളക്കാരായ വോടർമാർക്ക് നിർണ്ണായക സ്വാധീനമുണ്ട്. ഡൽഹി മുഖ്യമന്ത്രി അതിഷി മർലീന, ബി ജെ പിയുടെ രമേശ് ബിധൂരി, കോൺഗ്രസ് നേതാവ് അൽക ലാംബ എന്നിവർ തമ്മിലാണ് ഇവിടുത്തെ മത്സരം.

2024 ലെ ഡൽഹി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സിഎസ്ഡിഎസ് പോസ്റ്റ്-പോൾ വിശകലനം അനുസരിച്ച്, 18-25 വയസ്സിനിടയിലുള്ളവരിൽ ബി ജെ പിക്ക് ഒരു ശതമാനവും 26-30 വയസ്സിനിടയിലുള്ളവരിൽ രണ്ട് ശതമാനം കുറവ് അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ നികുതി ഇളവിന് ഏറെ പ്രധാന്യമുണ്ട്.

12 ലക്ഷം ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവരെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് മധ്യവർഗ്ഗത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്ന ജനകീയ പ്രഖ്യാപനമാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം നടത്തിയത്. 10 ലക്ഷം വരെ വരുമാനം ഉള്ളവർ നികുതി നല്‍കേണ്ടതില്ലെന്ന പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ഏവരും കരുതിയത്. എന്നാല്‍ ഈ പ്രതീക്ഷകള്‍ക്കെല്ലാം മുകളിലായിക്കൊണ്ടാണ് 12 ലക്ഷം എന്നതിലേക്ക് എത്തുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+