എല്‍പിജിക്ക് 500, വിധവകള്‍ക്ക് 5000; പൂജാരിക്കും ഇമാമിനും മാസം 25000: വന്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം
ഡല്‍ഹി: മുന്‍നിര പാർട്ടികളായ എ എ പിയും കോണ്‍ഗ്രസും ബി ജെ പിയുമെല്ലാം വന്‍ വാഗ്ധാനങ്ങള്‍ അടങ്ങുന്ന പ്രകടന പത്രികയാണ് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ ഇവരെയെല്ലാം കടത്തിവെട്ടിക്കൊണ്ട് അവിശ്വസനീയമായ ചില വാഗ്ധാനങ്ങളുമായി വോട്ടർമാർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍ മറ്റൊരു പാർട്ടി. 500 രൂപയ്ക്ക് എല്‍ പി ജി, മാസം 5000 രൂപ വിധവ പെന്‍ഷന്‍ തുടങ്ങിയവയാണ് ഇവരുടെ പ്രകടനപത്രികയില്‍ അടങ്ങിയിരിക്കുന്നത്.
സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്‌ബിഎസ്‌പി) യാണ് ഇത്തരം അവിശ്വസനീയമായ ജനകീയ പ്രഖ്യാപനങ്ങളുമായി വോട്ടർമാർക്ക് മുമ്പിലേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന എല്ലാ സ്‌കൂളുകളിലും നിർബന്ധിത പഠനം വിഷയമാക്കും, സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തുമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്നു.

ക്ഷേത്ര പൂജാരികള്‍ക്കും പള്ളി ഇമാമുമാർക്കും പ്രതിമാസം 25000 രൂപ സ്റ്റൈപ്പൻഡ് നൽകുമെന്നാണ് മറ്റൊരു പ്രധാനപ്പെട്ട വാഗ്ധാനം. എസ് ബി എസ് പിയുടെ ദേശീയ ജനറൽ സെക്രട്ടറിയും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ അരവിന്ദ് രാജ്ഭറും ഡൽഹിയിലെ എസ് ബി എസ് പി പ്രസിഡന്റ് ധരംവീറും ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ശക്തി സിംഗ്, പിയൂഷ് മിശ്ര, ചന്ദ്രേഷ് പ്രതാപ് യാദവ്, ബല്ലി ചൗധരി എന്നിവരുൾപ്പെടെ മുതിർന്ന പാർട്ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
'നിരന്തരം അവഗണിക്കപ്പെടുന്നവരുടെ ശബ്ദമാകാൻ എസ് ബി എസ് പി ഇവിടെയുണ്ട്. ഞങ്ങളുടെ പ്രകടന പത്രിക വെറുമൊരു കടലാസ് അല്ല, അത് ഡൽഹിയിലെ ജനങ്ങൾക്കുള്ള ഒരു വാഗ്ദാനമാണ്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനും എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്' അരവിന്ദ് രാജ്ഭർ പറഞ്ഞു.
വിധവാ പെൻഷൻ 2500 രൂപയിൽ നിന്ന് 5000 രൂപയായി വർദ്ധിപ്പിക്കുന്നതിനോടൊപ്പം വികലാംഗ വിധവകൾക്ക് പ്രത്യേക ആനുകൂല്യം നല്‍കും. അടിസ്ഥാന വികസനത്തിലും പൊതുജനക്ഷേമത്തിലും പാർട്ടിയുടെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രകടന പത്രിക അവതരിപ്പിച്ചുകൊണ്ട് പാർട്ടി ഡല്‍ഹി സംസ്ഥാന മേധാവി ധരംവീർ സിംഗും പറഞ്ഞു. 'സാധാരണക്കാരുടെ പോരാട്ടങ്ങളെ മികച്ച രീതിയില്‍ മനസ്സിലാക്കുന്ന നേതൃത്വമാണ് ഡൽഹിക്ക് വേണ്ടത്. എല്ലാ പൗരന്മാർക്കും മികച്ച അവസരങ്ങൾ ലഭ്യമാകുന്ന, മെച്ചപ്പെട്ട പൊതുസേവനങ്ങൾ ലഭ്യമാകുന്ന, എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു ഭരണ സംവിധാനമുള്ള ഒരു സ്ഥലമായി ഡൽഹിയെ മാറ്റുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടോടെയാണ് എസ് ബി എസ് പി മത്സര രംഗത്തുള്ളത്" അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശില്‍ ബി ജെ പിയുമായി സഖ്യത്തിലുള്ള എസ് ബി എസ് പി ആദ്യമായിട്ടാണ് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജനക്പുരിയിൽ ധരംവീർ, ദ്വാരകയിൽ അരവിന്ദ് കുമാർ, മതിയാരയിൽ വിനോദ് ചൗഹാൻ എന്നിങ്ങനെ മൂന്ന് മണ്ഡലങ്ങളിലായാണ് പാർട്ടി മത്സരിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications