Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൽഹി തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ആംആദ്മി, സിസോദിയയുടെ മണ്ഡലം മാറും

ഡൽഹി: വരാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ആം ആദ്മി. 20 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ഡൽഹിയിലെ പട്പർദ​ഗഞ്ച് മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എം എൽ എ ആയ മനീഷ് സിസോദിയ ഇത്തവണ ജം​ഗ്പുരയിൽ നിന്നാണ് മത്സരിക്കുക. പട്പർ​ഗഞ്ചിൽ നിന്ന് അവദ് ഓജയാണ് മത്സരിക്കുക. അടുത്തിടെ ബി ജെ പി വിട്ട് എ എ പിയിൽ സുരേന്ദർ പാൽ സിം​ഗ് ബിട്ടുവിന്റെ പേരും പട്ടികയിലുണ്ട്.

election

ഡൽഹി നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായ രാഖി ബിദ്‌ലാനാണ് മറ്റൊരു സ്ഥാനാർത്ഥി. രാഖി മംഗോൾപുരിയിൽ നിന്ന് മാറി മാഡിപൂരിൽ മത്സരിക്കും. രാഖിയുടെ മുൻ സീറ്റ് രാകേഷ് ജാതവ് ധരംരക്ഷകിന് നൽകിയിട്ടുണ്ട്. പാർട്ടിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയിൽ പരിചയസമ്പന്നരും പുതുമുഖങ്ങളും ഉൾപ്പെടുന്നുണ്ട്. നരേലയിയിൽ മത്സരിക്കുന്നക് ദിനേശ് ഭരദ്വാജ് ആണ്. തിമർപൂരിൽ സ്ഥാനാർത്ഥി സുരേന്ദർ പാൽ സിംഗ് ബിട്ടു ആണ്.

നവംബർ 29 ന് ആണ് ആദ്യ പട്ടിക പുറത്തിറക്കിയത്. കെജ്രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയം കാര്യ സമിതി യോ​ഗത്തിൽ അന്തിമരൂപം നൽകിയ 11 സ്ഥാനാർത്ഥികളുടെ പട്ടികായണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കിയത്. 2025 ഫെബ്രുവരിയിൽ ആണ് തിരഞ്ഞെടുപ്പ്.

2020 ഫെബ്രുവരിയിൽ നടന്ന മുൻ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 62 എണ്ണവും നേടിയ എ എ പി വൻ വിജയമാണ് സ്വന്തമാക്കിയത്. ബി ജെ പി കേവലം 8 സീറ്റുകളിൽ ഒതുങ്ങി. കോൺഗ്രസ് പാർട്ടിക്ക് സീറ്റുകളൊന്നും നേടാനായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+