കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി നിയമസഭ തിരഞ്ഞെടുപ്പ്; ഫേസ്ബുക്കിനെതിരെ പുതിയ വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരി

Google Oneindia Malayalam News

ദില്ലി; ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ച വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഫേസ്ബുക്ക് മെല്ലപ്പോക്ക് നിലപാട് സ്വീകരിച്ചുവെന്ന ആരോപണവുമായി ഫേസ്ബുക്ക് മുൻ ജീവനക്കാരി. ഡാറ്റാ സൈന്റിസ്റ്റ് ആയിരുന്നു സോഫി ഴാങ്ങ് ആണ്
പൊതുജനാഭിപ്രായം മാറ്റുന്നതിനും തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്നതിലും ഫേസ്ബുക്ക് എങ്ങനെയൊക്കെ ഉപയോഗിക്കപ്പെട്ടു എന്നതിനെ കുറിച്ച് വിശദീകരിച്ചത്. സോഫി എഴുതിയ 6,600 വാക്കുള്ള മെമ്മോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം സോഫിയെ ഫേസ്ബുക്ക് പുറത്താക്കിയിരുന്നു.

 fb-01-14988996431-

ഫേസ്ബുക്കിൽ താൻ ചെലവഴിച്ച മൂന്ന് വർഷത്തിനിടയിൽ സ്വന്തം പൗരൻമാരെ തെറ്റിദ്ധരിപ്പിക്കുന്നതിലും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനും ഭരണകുടങ്ങൾ ഫേസ്ബുക്ക് എന്ന പ്ലാറ്റ്ഫോമിനെ ഉപയോഗിച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ദീർഘവീക്ഷണമില്ലാതെ ദേശീയ പ്രസിഡന്റുമാരെ ബാധിക്കുന്ന തിരുമാനങ്ങൾ താൻ തന്നെ വ്യക്തിപരമായി എടുത്തിട്ടുണ്ട്. ആഗോളതലത്തിൽ നിരവധി പ്രമുഖ രാഷ്ട്രീയക്കാർക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്.

ഫെബ്രുവരി 8 ന് നടന്ന ദില്ലി നിയമസഭ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ച വരുന്ന രാഷ്ട്രീയ ചായ്വുള്ള ആയിരത്തിലധികം വരുന്ന അഭിനേതാക്കളുടെ ഒരു ശൃംഖലയെ തന്നെ നീക്കം ചെയ്തിരുന്നുവെന്നും സോഫി പറഞ്ഞു. ഇത് നീക്കം ചെയ്യാൻ താൻ കഷ്ടപ്പെട്ട് പ്രവർത്തിച്ചു. എന്നാൽ ഫേസ്ബുക്ക് ഈ നെറ്റ്വർക്ക് പരസ്യമായി വെളിപ്പെടുത്താനോ നീക്കം ചെയ്യാനോ തയ്യാറായില്ലെന്നും അവർ ആരോപിച്ചു.

നേരത്തേ ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങൾക്കെതിരെ ഫേസ്ബുക്ക് നടപടിയെടുക്കുന്നില്ലെന്ന വാർസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് രാജ്യത്ത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്ു. ഫേസ്ബുകിന്‍റെ ദക്ഷിണ-മധ്യ ഏഷ്യയുടെ ചുമതലയുള്ള പബ്ലിക് പോളിസി ഡയറക്ടറായിരുന്ന അംഖി ദാസാണ് ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകൾക്ക് നേരെ കണ്ണടയ്ക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതെന്നായിരുന്നു ആരോപണം.

ഫേസ്ബുക്ക് ജീവനക്കാരുടെ ആഭ്യന്തര ഗ്രൂപ്പിൽ നരേന്ദ്ര മോദിയെ അംഖി ദാസ് പിന്തുച്ചതായുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു. മോദിയെ പിന്തുണച്ചും ബിജെപി അനുഭാവം പ്രകടിപ്പിച്ചും കുറിപ്പുകള്‍ പോസ്റ്റ് ചെയ്‌തെന്നായിരുന്നു വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.

English summary
Delhi Assembly elections; Former employee with new revelation against Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X