കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ഭരിക്കാന്‍ സിപിഎമ്മില്ലാത്ത മൂന്നാം മുന്നണി?

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പായി ഉയര്‍ന്നുവരാറുള്ള അത്ഭുത പ്രതിഭാസത്തിന്റെ പേരാണ് മൂന്നാം മുന്നണി. ഇത്തവണ ദില്ലി തിരഞ്ഞെടുപ്പിലും ഈ പേര് കേള്‍ക്കുന്നുണ്ട്. ഒരു വ്യത്യാസം മാത്രം. ഇത്തവണ മൂന്നാം മുന്നണിക്കൂട്ടത്തില്‍ സി പി എം ഇല്ല. വാര്‍ത്ത കേട്ട്, അല്ലെങ്കിലും ദില്ലിയില്‍ സി പി എം എന്ത് ചെയ്യാനാണ് എന്നാണ് ദോഷൈകദൃക്കുകളുടെ ചോദ്യം.

third-front

ജനതാ പരിവാറിലെ പ്രമുഖരാണ് തലസ്ഥാന നഗരത്തിലെ മൂന്നാം മുന്നണി രൂപീകരണത്തിന് പിന്നില്‍. ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി, നിതീഷ് കുമാറിന്റെ ജെ ഡി യു, മുലായത്തിന്റെ സമാജ് വാദി പാര്‍ട്ടി ഒപ്പം എല്‍ ജെ പി, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പോലുള്ളവരും - ഇതാണ് ദില്ലിയിലെ പുതിയ തട്ടിക്കൂട്ട് മൂന്നാം മുന്നണിയുടെ ചേരുവ. ബി ജെ പി വിരുദ്ധ ചേരിയിലെ സ്ത്രീശക്തികളായ മമത, ജയ, മായ എന്നിവര്‍ കൂട്ടത്തിലില്ല.

cpm-flag

മറ്റുള്ളവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ സഹായിക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്. തങ്ങള്‍ എന്തായാലും 10 - 15 സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഐ എന്‍ എല്‍ ഡി വ്യക്തമാക്കിക്കഴിഞ്ഞു. മറ്റ് മണ്ഡലങ്ങളില്‍ മുന്നണിയിലെ സ്ഥാനാര്‍ഥിമാരെ സഹായിക്കും - ഐ എന്‍ എല്‍ ഡി ജനറല്‍ സെക്രട്ടറി ദിനേശ് ദാഗര്‍ പറഞ്ഞു.

modi

ആരൊക്കെ ഏത് സീറ്റുകളില്‍ മത്സരിക്കണം എന്ന കാര്യത്തില്‍ മൂന്നാം മുന്നണി എങ്ങനെ അഭിപ്രായ സമന്വയത്തിലെത്തും എന്ന കാര്യം കണ്ട് തന്നെ അറിയണം. മൂന്നാം മുന്നണിയില്‍ പെട്ട പാര്‍ട്ടിക്കാര്‍ക്ക് എല്ലാവര്‍ക്കുമായി നിലവില്‍ ദില്ലിയില്‍ ഒരേയൊരു സീറ്റാണ് ഉള്ളത്. ജനതാദള്‍ യുണൈറ്റഡിന്റേതാണ് അത്. ബി ജെ പി - എ എ പി എന്നിവയെ അട്ടിമറിച്ച് ഭരണം പിടിക്കാന്‍ മൂന്നാം മുന്നണി ശക്തികള്‍ക്ക് കഴിയുമോ, കാത്തിരിക്കാം.

aap
English summary
At a time when dates for Delhi Assembly election could be announced anytime now, parties are toying with all possible ideas to outshine others. Though, Modi-led BJP and Aam Aadmi Party are considered to be the top contenders in the election, it seems they will also get tough competition from smaller parties in coming polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X