കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമാറ്റച്ചട്ടം ലംഘിച്ചു; അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫെബ്രുവരി മൂന്നാം തീയതി കെജ്രിവാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ തിരഞ്ഞെടുപ്പ് ചട്ടം ലംഘനമാണെന്ന് ആരോപിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്.

ഭരണകൂടത്തിന്റെ വെടിയുണ്ടകള്‍ സിഎഎ പ്രതിഷേധത്തെ ഇല്ലാതാക്കില്ല... ബിജെപിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ്ഭരണകൂടത്തിന്റെ വെടിയുണ്ടകള്‍ സിഎഎ പ്രതിഷേധത്തെ ഇല്ലാതാക്കില്ല... ബിജെപിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ്

കെജ്രിവാളിനെതിരെ ബിജെപി പരാതി നൽകിയിരുന്നു. വോട്ട് ലക്ഷ്യമിട്ട് മതസൗഹാർദ്ദം തകർക്കുന്നതായിരുന്നു കെജ്രിവാൾ പങ്കുവെച്ച വീഡിയോ എന്നാണ് ബിജെപി ആരോപിക്കുന്നത്. ശനിയാഴ്ച വൈകിട്ട് 5 മണിക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. വിശദീകരണം നൽകാത്ത പക്ഷം നടപടിയുണ്ടാകുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

kejriwaal

10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകുന്നത്. കോടതി സമുച്ചയത്തിനുള്ളിൽ മൊഹല്ല ക്ലിനിക്കുകൾ സജ്ജീകരിക്കുമെന്ന് അഭിഭാഷകരുടെ യോഗത്തിൽ വാദ്ഗാനം ചെയ്തതതിനായിരുന്നു ആദ്യത്തെ നോട്ടീസ്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേശ് വർമ്മ തുടങ്ങിയവർക്കെതിരെയും പെരുമാറ്റച്ചട്ടലംഘനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരുന്നു. ഫെബ്രുവരി 11നാണ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയുന്നത്.

English summary
Delhi assembly election 2020: EC sent notice to Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X