കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷ മണ്ഡലങ്ങളില്‍ ആം ആദ്മി മുന്നോട്ട്: മാട്ടിയമഹലിലും സീലംപൂരിലും ആപ്പിന് മുന്‍തൂക്കം

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടി മുന്നിട്ടു നില്‍ക്കുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നിട്ട് നിന്ന അ‍ഞ്ച് മണ്ഡലങ്ങളിലാണ് ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുന്നതില്‍ ആം ആദ്മി വിജയിച്ചുവെന്ന സൂചനയാണ് ന്യൂനപക്ഷ മണ്ഡലങ്ങള്‍ നല്‍കുന്നത്. സീലംപൂര്‍, മുസ്തഫാബാദ്, മാട്ടിയ മഹല്‍ എന്നീ ന്യൂനപക്ഷ മണ്ഡ‍ലങ്ങളിലാണ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ റെക്കോര്‍‍ഡ‍് പോളിംഗ് രേഖപ്പെടുത്തിയത്. ‌

 'പരാജയം ഞങ്ങളെ നിരാശപ്പെടുത്തില്ല' ദില്ലിയില്‍ തോല്‍വി ഉറപ്പിച്ച് ബിജെപി?ഓഫീസിന് പുറത്ത് പോസ്റ്റര്‍ 'പരാജയം ഞങ്ങളെ നിരാശപ്പെടുത്തില്ല' ദില്ലിയില്‍ തോല്‍വി ഉറപ്പിച്ച് ബിജെപി?ഓഫീസിന് പുറത്ത് പോസ്റ്റര്‍

സീലംപൂരില്‍ 71. 4 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ മുസാഫറാബാദില്‍ 70. 56 ശതമാനം പോളിംഗും മാട്ടിയ മഹലില്‍ 70.33 പോളിംഗുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഷോയിബ് ഇഖ്ബാലാണ് ആപ്പിന്റെ മാട്ടിയ മഹലിലെ സ്ഥാനാര്‍ത്ഥി. പൗരത്വ നിയമത്തിനെതിരായ ശക്തമായ പ്രതിഷേധങ്ങള്‍ അലയടിച്ച മണ്ഡലങ്ങളാണ് ന്യൂനപക്ഷ വിഭാഗത്തിന് മുന്‍തൂക്കം നല്‍കുന്നത്.

23-arvind-kejriwal-meet-15

Recommended Video

cmsvideo
A Reality Check For BJP After The Results Were Published At Delhi | Oneindia Malayalam

54 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മുന്നിട്ടുനില്‍ക്കുന്നത്. ബിജെപി 14 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസിന് ഒരു സീറ്റില്‍ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദില്ലിയിലെ ബെല്ലിമാരന്‍ മണ്ഡലത്തിലാണ് കോണ്‍ഗ്രസിന് അനൂകൂലമായ വോട്ട് നിലയുള്ളത്. ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ അധികാരം നിലനിര്‍ത്തുമെന്നും 45 ലധികം സീറ്റുകള്‍ സ്വന്തമാക്കുമെന്നുമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

English summary
Delhi assmebly election results: AAP leads in minoty constituencies in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X