കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

54ലക്ഷവുമായി എടിഎം വാന്‍ഡ്രൈവര്‍ മുങ്ങി

  • By Meera Balan
Google Oneindia Malayalam News

Crime
ദില്ലി: എടിഎമ്മില്‍ നിറയ്ക്കുന്നതിനായി കൊണ്ട് വന്ന പണവുമായി എടിഎം വാന്‍ ഡ്രൈവന്‍ മുങ്ങി. ആക്‌സിസ് ബാങ്കിന്റെ വിവിധ ശാഖകളില്‍ നിറയ്ക്കുന്നതിയി കൊണ്ട് വന്ന പണവുമായാണ് ഡ്രൈവര്‍ മുങ്ങിയത്. സഞ്ജയ് എന്ന യുവാവാണ് 54 ലക്ഷം രൂപയുമായി കടന്നത്. കരോള്‍ ബാഗിന് സമീപം സെപ്റ്റംബര്‍ 25 നാണ് സംഭവം നടക്കുന്നത്.

പണം നിറയ്ക്കുന്നതിനായുള്ള വാഹനം ഏര്‍പ്പെടുത്തിത് ക്യാഷ് മാനേജ്മന്റെ് സര്‍വീസ് (സിഎംഎസ്)ആണ്. രാജേന്ദ്രപുരയ്ക്ക് സമീപം വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി, പണം സൂക്ഷിച്ചിരുന്ന പെട്ടിയും വാഹനത്തില്‍ ഉണ്ടായിരുന്നു. ഡ്രെവര്‍ ബൈക്കില്‍ രക്ഷപ്പെട്ടതായാണ് വിവരം. ഇയാള്‍ക്ക് സഹായികളുണ്ടെന്നും ആസൂത്രിതമായ മോഷണമാണിതെന്നും പൊലീസ് സംശയിക്കുന്നു. ബുധനാഴ്ച രാവിലെ 11 മണിയ്ക്കാണ് പണം നഷ്ടമായ വിവരം പൊലീസില്‍ അറിയിക്കുന്നത്.

സിഎംഎസ് ഓഫീസില്‍ നിന്ന് 83 ലക്ഷം രൂപയുമായിട്ടാണ് വാന്‍ യാത്രപുറപ്പെട്ടത്. ഡ്രൈവറെ കൂടാതെ ഒരു സെക്യൂരിറ്റിയും മറ്റ് രണ്ട് ഉദ്യോഗസ്ഥരും വാഹനത്തില്‍ ഉണ്ടായിരുന്നു. പാദം സിംഗ് റോഡിലെ ആക്‌സിസ് ബാങ്കിന്റെ എടിഎം നിറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പോയ സമയത്താണ് ഡ്രൈവര്‍ വാനുമായി കടന്നുകളയുന്നത്. വാഹനം സ്റ്റാര്‍ട്ടാകുന്നില്ലെന്നും പുറത്തിറങ്ങി തള്ളണമെന്നും ഇയാള്‍ സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടു. അയാള്‍ പുറത്തിറങ്ങിയ സമയം പ്രതി വാഹനവുമായി മുങ്ങി.

English summary
The driver of a van that was carrying cash for ATMs drove off with Rs. 54 lakh as his three colleagues were preparing to refill the money dispensing machine in the crowded Karol Bagh market on Wednesday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X