നിരക്ക് വര്‍ധിപ്പിക്കേണ്ടെന്ന് ഓട്ടോ തൊഴിലാളികള്‍; യാത്രക്കാരോട് ഇത്രയും സ്‌നേഹമോ!!!
ദില്ലി: യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ഓട്ടോ തൊഴിലാളികള്‍ സമരം നടത്തുകയും അവരുടെ ആവശ്യം നേടിയെടുക്കുകയും ചെയ്യുന്നത് കേരളത്തില്‍ പുതുമയുള്ള കാര്യമല്ല. താരതമ്യേന മികച്ച നിരക്കാണ് കേരളത്തിലെ ഓട്ടോറിക്ഷകള്‍ ഈടാക്കുന്നതും. എന്നാല്‍, നിരക്ക് വര്‍ധിപ്പിച്ചുതരാമെന്ന് സര്‍ക്കാര്‍ അങ്ങോട്ട് നിര്‍ദ്ദേശിച്ചിട്ടും ആവശ്യമില്ലെന്ന് പറഞ്ഞ് ശ്രദ്ധേയരാവുകയാണ് ദില്ലിയിലെ ഓട്ടോ തൊഴിലാളികള്‍.
മെയ് മാസംവരെ നിരക്ക് വര്‍ധിപ്പിക്കണമെന്നുതന്നെയായിരുന്നു തൊഴിലാളികളുടെ ആവശ്യം. സിഎന്‍ജി, സ്‌പെയര്‍ പാര്‍ട്‌സ് തുടങ്ങിയവയുടെ വില വര്‍ധനയാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍, കാബുകള്‍ നിരക്ക്കുറച്ച് ഓടാന്‍ തുടങ്ങിയതോടെ മത്സരമായത് ഓട്ടോറിക്ഷകള്‍ക്കാണ്. ഇതാണ് നിര്‍ക്ക് വര്‍ധനവിനെ യൂനിയനുകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ കാരണം.

നിരക്ക് വര്‍ധനവ് വരികയാണെങ്കില്‍ തങ്ങള്‍ക്ക് നഷ്ടമാണ് സംഭവിക്കുകയെന്ന് ദില്ലി ഓട്ടോറിക്ഷാ സംഘ് ജനറല്‍ സെക്രട്ടറി രാജേന്ദ്ര സോണി പറയുന്നു. കാബുകളുടെ നിരക്കുകള്‍ ഓട്ടോറിക്ഷയുടേതിന് തുല്യമായതിനാല്‍ തങ്ങള്‍ക്ക് ജോലിയില്ലാതാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടിയുടെ ദില്ലിയിലെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചവരാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍. വിജയിച്ചുവന്നശേഷം മുഖ്യമന്ത്രിയായ അരവിന്ദ് കെജ് രിവാള്‍ എല്ലാ വര്‍ഷവും ഏപ്രിലില്‍ ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിലവില്‍ 25 രൂപയാണ് രണ്ടുകിലോമീറ്റര്‍ ദൂരത്തേക്കുള്ള മിനിമം ചാര്‍ജ്. പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും 8 രൂപയും ചാര്‍ജായി നല്‍കണം.












Click it and Unblock the Notifications