കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലിയ്ക്ക് പടക്കങ്ങൾക്ക് വിലക്കേർപ്പെടുത്തി ദില്ലി സർക്കാർ: കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന്

Google Oneindia Malayalam News

ദില്ലി: ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി ജനങ്ങളോട് പടക്കം പൊട്ടിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനുള്ള ആഹ്വാനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഞങ്ങൾ ഒരുമിച്ച് ദീപാവലി ആഘോഷിക്കും എന്നാൽ ഒരു സാഹചര്യത്തിലും പടക്കം പൊട്ടിക്കില്ല.

 സുരേഷ് കോടാലിപ്പറമ്പന്‍, സിനിമ; പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പില്‍, നിങ്ങള്‍ വിമര്‍ശിക്കൂ... സുരേഷ് കോടാലിപ്പറമ്പന്‍, സിനിമ; പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പില്‍, നിങ്ങള്‍ വിമര്‍ശിക്കൂ...

രണ്ട് കോടി ആളുകൾ ലക്ഷ്മി പൂജ നടത്തുന്നത് കൊണ്ട് തന്നെ അതിശയകരമായ അന്തരീക്ഷവും നല്ല സ്പന്ദനങ്ങളും ഉണ്ടാകും, ഇത് ഓരോ വീടിനെയും ക്ഷേമത്തിലേക്ക് നയിക്കും. നവംബർ 14ന് രാത്രി 7.39ന് ദില്ലിയിലെ ആപ് സർക്കാരിന്റെ നേതൃത്വത്തിൽ വിർച്വൽ നടത്തുന്ന ലക്ഷ്മി പൂജ നടത്തും. കൊവിഡ് വ്യാപനത്തിനൊപ്പം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയരുന്നത് കൂടി കണക്കിലെടുത്താണ് ദീപാവലിയ്ക്ക് പടക്കം പൊട്ടിയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുള്ളത്. അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നതോടെ കൊവിഡ് വ്യാപനത്തിന്റെ തോത് വർധിപ്പിക്കുന്നതാണ് ഇതിനുള്ള പ്രധാന കാരണം.

 arvind-kejriwal-

ഈ ദീപാവലിയ്ക്ക് നമ്മൾ പടക്കം പൊട്ടിച്ചാൽ നമ്മുടെ കുട്ടികളുടെയും കുടുംബങ്ങളുടേയും ജീവിതം കൊണ്ടാണ് നമ്മൾ കളിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി കഴിഞ്ഞ വർഷം ദീപാവലിയ്ക്ക് കോണാട്ട് പ്ലേസിൽ ലേസർ ഷോയാണ് ദില്ലി സർക്കാർ ഒരുക്കിയത്. ദില്ലിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ വർധനവുണ്ടായിട്ടുണ്ട്. തുടർച്ചയായ രണ്ടാം ദിവസവും ദില്ലിയിൽ 6000 ന് മുകളിൽ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ സർക്കാർ ഓക്സിജൻ, ഐസിയു ബെഡ് എന്നിവയുൾപ്പെടെയുള്ള സൌകര്യങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.

English summary
Delhi bans fire crackers during this Diwali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X