• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അധ്യാപികയുടെ കൊലപാതകം; ഭർത്താവും പുതുമുഖനടിയും അറസ്റ്റിൽ

  • By Goury Viswanathan

ദില്ലി: പട്ടാപ്പകൽ അധ്യാപികയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും യുവനടിയും അറസ്റ്റിൽ. കാമുകിയുമായുള്ള ബന്ധം ചോദ്യം ചെയ്തതോടെ ഭാര്യയെ കൊലപ്പെടുത്താനായി വാടകക്കൊലയാളിയെ ഏൽപ്പെടുത്തുകയായിരുന്നു. ദില്ലി ബവാന സ്വദേശിയായ സുനിതയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മഞ്ജീത്, കാമുകി ഏയ്ഞ്ചൽ ഗുപ്ത , എയ്ഞ്ചലിന്റെ പിതാവ് രാജീവ് എന്നിവരാണ് പിടിയിലായത്. കുറ്റകൃത്യം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ഏയ്ഞ്ചൽ തന്നെയായിരുന്നു. ഒരു ക്രൈം ത്രില്ലർ പോലെ നാടകീയ സംഭവങ്ങളായിരുന്നു ഏയ്ഞ്ചൽ ആസൂത്രണം ചെയ്തത്. വിശദാംശങ്ങൾ ഇങ്ങനെ:

ഏയ്ഞ്ചൽ ഗുപ്ത

ഏയ്ഞ്ചൽ ഗുപ്ത

ബോളിവുഡിലെ ബി ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിക്കുന്ന നടിയാണ് ഇരുപത്തിയാറുകാരിയായ ഏയ്ഞ്ചൽ ഗുപ്ത. സിനിമാക്കഥയെ വെല്ലുന്ന പദ്ധതികളാണ് ഏയ്ഞ്ചൽ കാമുകനെ സ്വന്തമാക്കാനായി ആസൂത്രണം ചെയ്തത്. പക്ഷെ ക്ലൈമാക്സിൽ കാര്യങ്ങൾ കൈവിട്ട് പോവുകയായിരുന്നു.

സുനിതയെ കൊല്ലാൻ

സുനിതയെ കൊല്ലാൻ

മുപ്പത്തിയെട്ടുകാരനായ മഞ്ജീത് സിംഗിനെ വിവാഹം കഴിക്കാനാണ് ഭാര്യ സുനിതയെ കൊല്ലാൻ ഏയ്ഞ്ചൽ തീരുമാനിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം സുനിത ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. ഏയ്ഞ്ചലിന്റെ പിതാവിന്റെയും ഡ്രൈവറുടെയും സഹായവും ഇതിനായി സ്വീകരിച്ചു.

വാടകക്കൊലയാളികൾ

വാടകക്കൊലയാളികൾ

കൊലപാതകം നടത്താനായി ഉത്തർപ്രദേശിൽ നിന്നും രണ്ട് വാടകക്കൊലയാളികളെ ഏയ്ഞ്ചൽ വരുത്തി. ഇവർക്ക് 10 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. ഒക്ടോബർ 29നാണ് സുനിതയെ കൊലപ്പെടുത്തുന്നത്. സ്കളിലേക്ക് പോകും വഴിയാണ് സുനിതയെ വെടിവച്ച് വീഴ്ത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി

മഞ്ജീതുമായി പ്രണയം

മഞ്ജീതുമായി പ്രണയം

4 വർഷങ്ങൾക്ക് മുൻപാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. ഒരു ക്ലബ്ബിൽ വച്ച് ഏയ്ഞ്ചലിനെ ഉപദ്രവിക്കാൻ ശ്രമിച്ചവരിൽ നിന്നും മഞ്ജിത് അവരെ രക്ഷിച്ചു. ഇതോടെ ഇവർ തമ്മിൽ ഇടയ്ക്കിടെ കൂടിക്കാഴ്ചകൾ പതിവായിരുന്നു. മഞ്ജിത് വിവാഹിതനാണെന്ന് മനസിലാക്കിയ ഏയ്ഞ്ചൽ വിവാഹമോചനം തേടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സുനിതാ സിംഗ് വിവാഹമോചനത്തിന് വഴങ്ങിയില്ല. ഇതോടെ മഞ്ജീത് സിംഗിന്റെ സമ്മതത്തോടെ ഏയ്ഞ്ചൽ കൊലപാതകത്തിന് പദ്ധതിയിടുകയായിരുന്നു.

ഏയ്ഞ്ചലിനൊപ്പം

ഏയ്ഞ്ചലിനൊപ്പം

ബോളിവുഡ് സിനിമകളിൽ ഇരുപതോളം ഐറ്റം നമ്പർ നൃത്തരംഗത്ത് പ്രത്യക്ഷപെട്ടിട്ടുണ്ട് ഏയ്ഞ്ചൽ. നിരവധി ചിത്രങ്ങളിൽ അതിഥി വേഷങ്ങളും ചെയ്തിട്ടുണ്ട്. ഏയ്ഞ്ചൽ ദില്ലിയിലെത്തുമ്പോൾ മഞ്ജിത് അവർക്കൊപ്പമാകും താമസം. അടുത്തിടെ അഞ്ച് മാസമായി എയ്ഞ്ചിലിനൊപ്പമായിരുന്ന മ‍ഞ്ജിത്തിനെ ആത്മഹത്യാ ഭീഷണി മുഴക്കിയാണ് സുനിത തിരികെ വീട്ടിലെത്തിച്ചത്. ഇവർക്ക് 16 വയസുകാരിയായ ഒരു മകളുമുണ്ട്. ഇതിന്റെ പകയും ഏയ്ഞ്ചിലിന് സുനിതയോടുണ്ടായിരുന്നു.

രണ്ട് പേരിൽ ഒരാളെ

രണ്ട് പേരിൽ ഒരാളെ

സുനിതയെ ഒഴിവാക്കി എയ്ഞ്ചലിനെ വിവാഹം കഴിക്കണമെന്ന് പിതാവായ രാജീവ് തന്നെയാണ് മഞ്ജിതിനോട് ആവശ്യപ്പെട്ടത്. വ്യവസായിയായാണ് രാജീവ്. എയ്ഞ്ചലും മഞ്ജിതും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ സുനിത ഫോണിൽ കണ്ടതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു. തുടർന്ന് എയ്ഞ്ചലും മഞ്ജിതും രാജീവും ചേർന്ന് സുനിതയെ കൊല്ലാൻ പദ്ധതിയിട്ടു. രാജീവിന്റെ ഡ്രൈവറുടെ സഹായത്തോടെയാണ് വാടകക്കൊലയാളികളെ കണ്ടെത്തിയത്.

സുനിതയുടെ ഡയറിയിൽ നിന്നും

സുനിതയുടെ ഡയറിയിൽ നിന്നും

വീട്ടിൽ നിന്നും കണ്ടെടുത്ത സുനിതയുടെ ഡയറിയിൽ നിന്നുമാണ് പ്രതികളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെക്കുറിച്ചും താൻ അതിൽ ദുഖിതയാണെന്നും സുനിത ഡയറിയിൽ കുറിച്ചിരുന്നു. തുടർന്ന് മഞ്ജിതിനെ ചോദ്യം ചെയ്തതിൽ നിന്ന് കുറ്റകൃത്യത്തിന്റെ ചുരുളഴിയുകയായിരുന്നു. മഞ്ജീത്, ഏയ്ഞ്ചൽ, രാജീവ്, ഡ്രൈവർ എന്നിവർ അറസ്റ്റിലാണ്.

മറുപടി നൽകേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്, ചോദ്യം ചെയ്യുക തന്നെ ചെയ്യും; പാർവതി

യൂബർ ഈറ്റ്സ് ഡെലിവറി ബോയ് അപമര്യാദയായി പെരുമാറി, ദുരനുഭവം തുറന്ന് പറഞ്ഞ് യുവതി

English summary
Delhi: Bawana govt teacher killed; three including husband arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more