കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ഞെട്ടിച്ച് ബിജെപി; കോണ്‍ഗ്രസും എഎപിയും സഖ്യമുണ്ടാക്കിയിട്ടും കാര്യമില്ല, കണക്കുകള്‍...

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസും AAPയും സഖ്യമുണ്ടാക്കിയിട്ടും കാര്യമില്ല | #ElectionResults2019 | Oneindia Malayalam

ദില്ലി: രാജ്യതലസ്ഥാനത്ത് ബിജെപിയുടെ പ്രകടനം അതുല്യമായിരുന്നു. ഏഴ് മണ്ഡലങ്ങളും തൂത്തുവാരിയ ബിജെപിയുടെ തേരേട്ടത്തില്‍ തകര്‍ന്നത് കോണ്‍ഗ്രസ് മാത്രമല്ല എഎപിയുമാണ്. കോണ്‍ഗ്രസിനേക്കാള്‍ പിന്നിലായി ആം ആദ്മി പാര്‍ട്ടി. ഇരു പാര്‍ട്ടികളും ഒരുമിച്ചാല്‍ ദില്ലിയില്‍ ബിജെപിയെ പരാജയപ്പെടുത്താമെന്നായിരുന്നു പ്രവചനങ്ങള്‍.

എന്നാല്‍ കണക്കുകള്‍ പറയുന്നത് അതുകൊണ്ടും കാര്യമില്ല എന്നതാണ്. ഇരുപാര്‍ട്ടികളെക്കാള്‍ വോട്ട് ലഭിച്ചത് ബിജെപിക്കാണ്. കോണ്‍ഗ്രസിന്റെയും എഎപിയുടെയും സ്ഥാനാര്‍ഥികളെ ഏറെ പിന്നിലാക്കിയാണ് ബിജെപിയുടെ കുതിപ്പ്. ദില്ലിയില്‍ പ്രതിപക്ഷ സഖ്യ രൂപീകരണം പരാജയപ്പെട്ടിരുന്നു. സഖ്യം രൂപീകരിച്ചാല്‍ ബിജെപിയെ പരാജയപ്പെടുത്താമെന്ന് നേരത്തെ ചില പ്രതികരണങ്ങള്‍ വന്നിരുന്നു. എന്നാല്‍ കണക്കുകള്‍ ഇങ്ങനെയാണ്.....

 ഏഴ് ലോക്‌സഭാ മണ്ഡലങ്ങള്‍

ഏഴ് ലോക്‌സഭാ മണ്ഡലങ്ങള്‍

ദില്ലിയില്‍ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഏഴിലും ബിജെപി മികച്ച വിജയം നേടി. 2014ലും ബിജെപിയായിരുന്നു ഏഴ് മണ്ഡലങ്ങളിലും വിജയിച്ചത്. എന്നാല്‍ എഎപിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയാല്‍ ബിജെപിയെ പിടിച്ചുകെട്ടാമെന്നാണ് കരുതിയത്.

തുടക്കത്തിലേ പാളി

തുടക്കത്തിലേ പാളി

എഎപി-കോണ്‍ഗ്രസ് സഖ്യരൂപീകരണം തുടക്കത്തിലേ പാളി. ഇരുപാര്‍ട്ടികളും മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സഖ്യ രൂപീകരണം സാധ്യമായില്ല. കോണ്‍ഗ്രസിനെ പഴി ചാരി എഎപിയും വിട്ടുനില്‍ക്കുകയായിരുന്നു.

തര്‍ക്കം ഇങ്ങനെ

തര്‍ക്കം ഇങ്ങനെ

ദില്ലിയില്‍ മാത്രം സഖ്യമാകാം എന്നാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ച നിര്‍ദേശം. എന്നാല്‍ ദില്ലി, ഹരിയാന, ഛണ്ഡീഗഡ്, പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ സഖ്യം വേണമെന്ന് എഎപി ആവശ്യപ്പെട്ടു. ഈ നിര്‍ദേശം മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കാതെ വന്നതോടെ എല്ലാം പാളി.

 സഖ്യം രൂപീകരിച്ചാലോ?

സഖ്യം രൂപീകരിച്ചാലോ?

ഇനി ഇരു പാര്‍ട്ടികളും സഖ്യം രൂപീകരിച്ചുവെന്ന് കരുതട്ടെ. ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമോ എന്നതാണ് ചോദ്യം. ഇല്ല എന്ന് ഉത്തരം പറയേണ്ടി വരും. തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ പരിശോധിച്ചാല്‍ അതാണ് വ്യക്തമാകുന്നത്.

ബിജെപിക്ക് ലഭിച്ച വോട്ട്

ബിജെപിക്ക് ലഭിച്ച വോട്ട്

ബിജെപിക്ക് 56 ശതമാനം വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 22.4 ശതമാനവും എഎപിക്ക് 18.4 ശതമാനവും വോട്ട കിട്ടി. കോണ്‍ഗ്രസും എഎപിയും ഒരുമിച്ചു നിന്നാലും ബിജെപിയുടെ വോട്ടിനടുത്ത് വരില്ല. അന്തിമ ഫലം വരുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പുള്ള കണക്കാണിത്.

 2014ല്‍ ലഭിച്ചത്

2014ല്‍ ലഭിച്ചത്

2014ല്‍ ഏഴ് സീറ്റും ബിജെപി നേടിയിരുന്നു. അന്ന് ബിജെപിക്ക് ലഭിച്ചത് 46.4 ശതമാനം വോട്ടാണ്. വെസ്റ്റ് ദില്ലി മണ്ഡലത്തില്‍ എഎപിക്കും കോണ്‍ഗ്രസിനും ലഭിച്ച വോട്ടിനേക്കാള്‍ കൂടുതലാണ് ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പര്‍വേശ് വര്‍മയ്ക്ക് ലഭിച്ച ഭൂരിപക്ഷം. 3.23 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്.

7 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇല്ല; തുടച്ചുനീക്കി ബിജെപി, നാലിടത്ത് ബിജെപിയും ഇല്ല7 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇല്ല; തുടച്ചുനീക്കി ബിജെപി, നാലിടത്ത് ബിജെപിയും ഇല്ല

English summary
Delhi BJP gets More Votes Than Congress, AAP Combined
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X