കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കലാപ ചിത്രം ബംഗാളിലേതെന്ന്!!! ബിജെപി വക്താവിന് സോഷ്യൽ മീഡിയയിൽ പൊങ്കാല!!!

നൂപുരിനെ പരിഹസിച്ച് സോഷ്യൽ മീഡിയ

  • By Ankitha
Google Oneindia Malayalam News

ദില്ലി: സിനിമാ രംഗത്തിലെ ചിത്രം ബംഗാൾ കലാപത്തിന്റേതാണെന്നു പ്രചരിപ്പിച്ച് വിവാദം കെട്ടടങ്ങും മുൻപ് പുതിയ വിവാദവുമായി ബിജെപി. ബിജെപി വക്താവ് നൂപൂർ ശർമ്മയുടെ ട്വിറ്റർ പോസ്റ്റാണ് പുതിയ പ്രശ്നത്തിനു കാരണം. ബംഗാൾ കലാപമെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത ചിത്രം 2002 ലെ ഗുജറാത്ത് കലാപത്തിന്റേതായിരുന്നു.

noopur sharma

ബംഗാൾ കലാപത്തിനെതിരെ ജമന്തറിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്യുന്ന ട്വിറ്റിലാണ് നൂപുർ ഗുജറാത്ത് കലാപത്തിൻറെ ചിത്രം ഉപയോഗിച്ചത് . ഇതിനെതിരെ സമൂഹ മാധ്യമത്തിൽ കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്.

കലാപത്തെ മുതലെടുത്തു ബിജെപി

കലാപത്തെ മുതലെടുത്തു ബിജെപി

ബംഗാൾ കലാപത്തെ മുതലെടുത്തു ബിജെപി. ബംഗാൾ കലാപ ഭൂമിയെന്ന പേരിൽ ഗുജറാത്ത് കലാപത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

വ്യാജ പ്രചരണം

വ്യാജ പ്രചരണം

ബംഗാൾ കലാപത്തിനെതിരെ വ്യാജ പ്രചരണം നടത്തിയതിന് ഒരാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രം ഹരിയാന ബിജെപി നേതാവ് വിജേത മല്ലിക് ഉൾപ്പെടെയുള്ളവർ ചിത്രം ഷെയർ ചെയ്തിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കലാപത്തിന് കാരണം ഫേസ്ബുക്ക് പോസ്റ്റ്

കലാപത്തിന് കാരണം ഫേസ്ബുക്ക് പോസ്റ്റ്

17 കാരന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് ബംഗാളിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ആ കലാപം ആളിത്തിക്കുന്നതു വ്യാജ ഫേസ്ബുക്ക് പോസ്റ്റുകളാണ്. ബംഗാൾ കലാപത്തിന് ഗുജറാത്ത് കലാപത്തിന്റെ ചിത്രങ്ങളാണ് കൂടുതൽ ഫേസ് ബുക്കിൽ പ്രചരിക്കുന്നത്. ഇത് മറ്റു സംഘർഷത്തിന് വഴിവെയ്ക്കുകയാണ്. വൻ പ്രതിഷേധമാണ് ഇത്തരം പോസ്റ്റുകൾക്കെതിരെ ഉയർന്നു വരുന്നത്.

ബിജെപി എംഎൽഎയുടെ വിവാദ വീഡിയോ

ബിജെപി എംഎൽഎയുടെ വിവാദ വീഡിയോ

ഗുജറാത്തിലെ ഹിന്ദുക്കള്‍ ചെയ്തത് പോലെ പശ്ചിമ ബംഗാളിലെ ഹിന്ദുക്കളും ചെയ്യണം. അല്ലെങ്കില്‍ പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് ആയി മാറും. ബംഗാള്‍ കടുവകള്‍ ഉണരണം. സ്വയം രക്ഷയ്ക്ക് വേണ്ടി സംഘടിക്കണമെന്ന് ബിജെപി എംഎല്‍എ എച്ച് രാജ സിങ് പറയുന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് എംഎൽഎയുടെ വിവാദ പരാമർശം.

കലാപത്തിനു പിന്നിൽ ബാഹ്യ ശക്തികൾ

കലാപത്തിനു പിന്നിൽ ബാഹ്യ ശക്തികൾ

ബംഗാളിലെ കാലാപം ആളിക്കത്തുമ്പോഴും ഗ്രാമവാസികൾക്ക് ഒരേ മനസാണ്. കലാപത്തിന് പിന്നിൽ പുറത്തു നിന്നു വന്ന ആളുകളാണ്. മോട്ടോർ ബൈക്കുകളിൽ പുറത്തു നിന്നു വന്ന ആളുകളാണ് പ്രദേശത്ത് ആക്രമണം അഴിച്ചുവിട്ടതെന്ന് ഗ്രമാമവാസികൾ പറയുന്നു.

 ബിജെപി മുതലെടുക്കാൻ ശ്രമിക്കുനെന്ന് മമത

ബിജെപി മുതലെടുക്കാൻ ശ്രമിക്കുനെന്ന് മമത

ബാഹ്യ ഇടപെടലെന്ന് മമതയും കലാപത്തിനു പിന്നിൽ ബഹ്യ ശക്തികളുടെ ഇടപെടലാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിരുന്നു. കലാപത്തിൽ വിദേശ ശക്തികളുടെ ഇടപെടലാണെന്നും സന്ദർഭത്തെ മുതലെടുത്തു ബിജെപി ആർഎസ്എസ് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും മമത ആരോപിച്ചു.

English summary
Delhi BJP spokesperson Nupur Sharma came under fire from Twitter users for allegedly passing off a picture of the 2002 Gujarat riots as that of the violence in West Bengal's Basirhat.Since trolls spent a sleepless night covering-up Basirhat violence, sharing media pics of the riots. Hope they report this to @WBPolice too, Sharma posted on the micro-blogging site and attached an image of charred vehicles along with it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X