തൊട്ടാൽ പൊളിയുന്ന റോഡ് കാണാനെത്തി ബിജെപി മന്ത്രി, വീഡിയോ എടുത്ത യുവാവിന് കരണത്തടി, വീഡിയോ വൈറൽ

ന്യൂ ഡല്‍ഹി: റോഡ് പരിശോധനയുടെ വീഡിയോ പകര്‍ത്തിയ യുവാവിനെ പരസ്യമായി കരണത്തടിച്ച് ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി പര്‍വേഷ് വെർമ. വെസ്റ്റ് ഡല്‍ഹിയിലെ വികാസ് പുരിയിലാണ് സംഭവം. അടുത്തിടെ ഈ പ്രദേശത്ത് നിര്‍മ്മിച്ച റോഡിന്റെ ശോചനീയാവസ്ഥ ആം ആദ്മി പാര്‍ട്ടി എംഎല്‍എയായ ജര്‍ണയില്‍ സിംഗും പാര്‍ട്ടി പ്രവര്‍ത്തകരും മന്ത്രിയെ ധരിപ്പിക്കുന്നതിനിടെയാണ് യുവാവിനെ മന്ത്രി മര്‍ദ്ദിച്ചത്.

ജര്‍ണയില്‍ സിംഗ് എംഎല്‍എയുടെ പേര്‍സണല്‍ അസിസ്റ്റന്റ് ആയ സാഹിബ് സിംഗിന് ആണ് മര്‍ദ്ദനമേറ്റത്. മന്ത്രി റോഡ് പരിശോധിക്കുന്നതിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു സാഹിബ് സിംഗ്. ഇത് കണ്ട് പ്രകോപിതനായ മന്ത്രി യുവാവിന്റെ കയ്യിലെ മൊബൈല്‍ വലിച്ച് താഴെ ഇടുകയും മറുകൈ കൊണ്ട് കരണത്ത് അടിക്കുകയുമായിരുന്നു.

ഇതോടെ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇരുവര്‍ക്കും ഇടയില്‍ കയറി പിടിച്ച് മാറ്റി. അതേസമയം സ്ഥലത്ത് ഉണ്ടായിരുന്ന ആം ആദ്മി പ്രവര്‍ത്തകര്‍ മന്ത്രിയുടെ മോശം പെരുമാറ്റത്തിനെതിരെ ശക്തമായി പ്രതിഷേധം ഉയര്‍ത്തി. ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ബിജെപി മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയരുന്നത്.

Delhi

ക്യാമറ ഇല്ലായിരുന്നെങ്കില്‍ മന്ത്രി തന്നെ വെടിവെക്കാനും മടിക്കില്ലായിരുന്നുവെന്ന് മര്‍ദ്ദനത്തിന് ഇരയായ സാഹിബ് സിംഗ് പ്രതികരിച്ചു. താന്‍ ചോദ്യങ്ങള്‍ ചോദിച്ചത് കൊണ്ടാണ് മര്‍ദ്ദിച്ചത് എന്നും മിണ്ടാതിരുന്നില്ലെങ്കില്‍ കൊന്ന് കളയുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും സാഹിബ് സിംഗ് ആരോപിച്ചു.

തകരാര്‍ ഉണ്ടെന്ന് പരാതി ഉയരുന്ന റോഡ് കാണിച്ച് തരാന്‍ മന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ് താനും പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയതെന്ന് ജര്‍ണയില്‍ സിംഗ് എംഎല്‍എ പ്രതികരിച്ചു. റോഡ് കൈ കൊണ്ട് പൊളിച്ച് എടുക്കാവുന്ന തരത്തിലായിരുന്നു. താനത് പൊളിച്ചെടുത്ത് മന്ത്രിക്ക് കാണിച്ച് കൊടുത്തു. പിഡബ്ല്യുക്കാരോട് ചോദ്യങ്ങള്‍ ചോദിക്കും എന്ന് കരുതിയപ്പോള്‍ തനിക്കൊപ്പമുണ്ടായിരുന്ന സാഹിബ് സിംഗിനെ ഗുണ്ടയെ പോലെ മര്‍ദ്ദിക്കുകയാണ് മന്ത്രി ചെയ്തത്.

പര്‍വേഷ് വെർമയെ അറസ്റ്റ് ചെയ്യണമെന്ന് ആപ് ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. മോദിയുടെ ഒരു മന്ത്രി യുവാവിനെ പരസ്യമായി മര്‍ദ്ദിച്ചിരിക്കുകയാണ്, അതും റോഡ് നിര്‍മ്മാണത്തിലെ അഴിമതി തുറന്ന് കാണിച്ചതിന്. നാളെ ഞാന്‍ തിലക് നഗറിലെ ആ റോഡ് സന്ദര്‍ശിക്കും, അരവിന്ദ് കെജ്രിവാള്‍ എക്‌സില്‍ കുറിച്ചു.

വിവാദമായതോടെ മന്ത്രി പര്‍വേഷ് വെർമ വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. എഎഎ എംഎല്‍എ ജര്‍ണയില്‍ സിംഗ് തന്റെ ആള്‍ക്കാരുമായാണ് അവിടേക്ക് വന്നതെന്നും താനെത്തിയ ഉടനെ മോശമായി പെരുമാറാന്‍ ആരംഭിച്ചുവെന്നും മന്ത്രി പറയുന്നു. തന്റെ കുടുംബത്തെ അധിക്ഷേപിക്കിച്ചതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നും മന്ത്രി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma